കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്തെ ആകാശപാത; പൊളിക്കണോ എന്ന് കളക്ടര്‍ തീരുമാനിക്കുമെന്ന് സര്‍ക്കാര്‍

Google Oneindia Malayalam News

കൊച്ചി: കോട്ടയം നഗരത്തിലെ ആകാശപാത പൊളിച്ചു കളയണോ എന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സേഫ്റ്റി അതോറിറ്റിയുമായി കൂടിയാലോചിച്ച ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ജനങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന ആകാശപാത പൊളിച്ചു മാറ്റണം എന്ന് എ കെ ശ്രീകുമാര്‍ എന്നയാളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ഹൈക്കോടതി കേട്ട ശേഷം പിന്നീട് പരിഗണിക്കുന്നതിനായി ഹര്‍ജി മാറ്റി വെച്ചു. പണി തുടങ്ങി പാതിവഴിയിലാക്കിയ ആകാശപാതയുടെ തൂണുകള്‍ തുരുമ്പിച്ച് അപകടകരമായ സാഹചര്യമുണ്ട് എന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്.

SS

അതേസമയം മുകളിലേയ്ക്ക് ഉള്ള ചവിട്ടു പടി നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താനാകാത്തതാണ് പണി നിര്‍ത്തി വയ്ക്കാന്‍ കാരണം എന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. ജില്ലാ കലക്ടറും സംസ്ഥാന സര്‍ക്കാരും റോഡ് സേഫ്റ്റി അതോറിറ്റിയുമാണ് കേസിലെ എതിര്‍ കക്ഷികള്‍ ആയിട്ടുള്ളത്. ആകാശപാത നിലനിര്‍ത്തണമെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'

2016 ഫെബ്രുവരിയിലാണ് കോട്ടയത്ത് അഞ്ച് റോഡുകള്‍ വന്നു ചേരുന്ന സ്ഥലത്ത് ആളുകള്‍ക്കു റോഡു മുറിച്ചു കടക്കുന്നതിന് പകരം മുകളിലൂടെ സുരക്ഷിതമായി കയറി ഇറങ്ങുക എന്ന ഉദ്ദേശ്യത്തോടെ ആകാശ പാത നിര്‍മിക്കുന്നത്. 5.75 കോടി രൂപ ചെലവ് വരുന്നതായിരുന്നു പദ്ധതി. ഇതിനായി ഇതിനോടകം ഒന്നേമുക്കാല്‍ കോടി ചെലവഴിച്ചിട്ടുണ്ട്.

ഇന്ധനമില്ലാതെ ബസ് വഴിയില്‍ കിടന്നാലും കേസ്!!; കൊച്ചിയിലെ ബസിന് കിട്ടിയ 'പണി' കണ്ടോഇന്ധനമില്ലാതെ ബസ് വഴിയില്‍ കിടന്നാലും കേസ്!!; കൊച്ചിയിലെ ബസിന് കിട്ടിയ 'പണി' കണ്ടോ

14 ഇരുമ്പ് തൂണുകളില്‍ 24 മീറ്റര്‍ ചുറ്റളവില്‍ ഇരുമ്പു പ്ലാറ്റ്‌ഫോം നിര്‍മിക്കുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. എസ്‌കലേറ്റര്‍ വഴി കയറി ഇറങ്ങാനാകും വിധമായിരുന്നു പദ്ധതി രൂപകല്‍പന ചെയ്തിരുന്നത്. നാല് ലിഫ്റ്റുകളും ആകാശപാത പദ്ധതിയിലുണ്ടായിരുന്നു. എന്നാല്‍ സ്ഥലം ലഭിക്കാതെ വന്നതോടെ പണി സ്തംഭിച്ചു.

വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്

എന്നാല്‍ പദ്ധതി മുടങ്ങി കിടക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണ് എന്നാണ് യു ഡി എഫ് ആരോപണം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ മുന്‍കൈ എടുത്തു തുടങ്ങി വച്ച പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല എന്നാണ് ഉയരുന്ന ആരോപണം. ബി ജെ പിയും പദ്ധതി സ്തംഭിച്ചതിനെതിരെ രംഗത്തുണ്ട്.

English summary
district collector will take a decision on whether to demolish the skyway in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X