കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു

Google Oneindia Malayalam News

കോട്ടയം: പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. അന്ത്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു. വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണായിരുന്നു മരണം. മലയാള സിനിമയിലെ ഹിറ്റ് സിനിമകളുടെ സ്രഷ്ടാവാണ് ഡെന്നിസ് ജോസഫ്.

cinema

രാജാവിന്റെ മകന്‍, ന്യൂ ഡല്‍ഹി, ഭൂമിയിലെ രാജാക്കന്മാര്‍, നിറക്കൂട്ട്, നായര്‍ സാബ്, നമ്പര്‍ വണ്‍ ട്വന്റി മദ്രാസ് മെയില്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. 45 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി.

ഈറന്‍ സന്ധ്യയായിരുന്നു ആദ്യചിത്രം. ജോഷി, തമ്പി കണ്ണന്താനം എന്നിവര്‍ക്കൊപ്പം ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കി. കെ ജി ജോര്‍ജ്, ടി എസ് സുരേഷ് ബാബു, സിബി മലയില്‍, ഹരിഹരന്‍ എന്നിവര്‍ക്കായും സിനിമകള്‍ എഴുതി. മനു അങ്കിള്‍, അഥര്‍വം, തുടര്‍ക്കഥ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1657 ഓക്ടോബര്‍ 20ന് എംഎന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറുവിലങ്ങാട് ദേവ മാത കോളേജില്‍ നിന്ന് ബിരുദവും പൂര്‍ത്തിയാക്കി. ഫാര്‍മസിയില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. 1985ലാണ് സിനിമ മേഖലയില്‍ പ്രവേശിപ്പിക്കുന്നത്.

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ രാജാവിന്റെ മകന്‍, മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളായ ന്യൂ ഡല്‍ഹി, സംഘം നായര്‍സാബ് എന്നീ ചിത്രങ്ങള്‍ക്കും ഡെന്നീസ് ജോസഫ് തിരക്കഥയൊരുക്കി.

English summary
Famous Malayalam screenwriter Dennis Joseph Passes Away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X