Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ റെയില്‍ കടന്നുപോകുന്ന പാതയിലെ വീടിന് സര്‍ക്കാര്‍ വാഗ്ദാനം 1.8 കോടി; 50 ലക്ഷത്തിന് നല്‍കാമെന്ന് ഉടമ

ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ കെ റെയില്‍ കടന്നുപോകുന്ന പാതയിലുള്ള വീട് കുറഞ്ഞ വിലക്ക് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് ഉടമ രംഗത്തെത്തി. ചങ്ങനാശേരി സ്വദേശി വിനോദ് വര്‍ക്കിയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. എനിക്ക് ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്.

ഇപ്പോള്‍ ഗവണ്മെന്റ് 3 ഇരട്ടി വില പ്രേഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള ശേഷി ഇല്ലാത്തത്‌കൊണ്ട് ഞാന്‍ എന്റെ സ്ഥലം 50 ലക്ഷം രൂപക്ക് വില്‍ക്കുവാന്‍ ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിടിന്റെയും സ്ഥലത്തിന്റെയും ചിത്രങ്ങള്‍ അടക്കം പങ്കുവച്ചാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുറിപ്പ് ഇങ്ങനെ,

k rail

ഞാന്‍ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തില്‍ താമസിക്കുന്ന ഒരു വ്യക്തി ആണ്. കെ റെയില്‍ പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാന്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോള്‍ ഗവണ്മെന്റ് 3 ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള ശേഷി ഇല്ലാത്തത്‌കൊണ്ട് ഞാന്‍ എന്റെ സ്ഥലം 50ലക്ഷം രൂപക്ക് വില്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. കെ റെയിലിനെ നെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികള്‍ക്ക് ഈ വീട് വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവര്‍ ബന്ധപ്പെടുക വേണ്ടാത്തവര്‍ ആവശ്യമുള്ളവരിലേക്ക് ഷെയര്‍ ചെയ്യുക- വിനോദ് വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കെ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടല്‍ നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്ത് സംഭവിച്ചാലും പദ്ധതിയുമായി മുന്നോട്ട് തന്നെയാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. എന്തെല്ലാം നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും കടലാസില്‍ ഒതുങ്ങില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കും. നവകേരള സൃഷ്ടിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനെ നാടാകെ അനുകൂലിക്കുന്നു. എന്നാല്‍ അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല എന്ന വിചാരിക്കുന്ന ഒരു ഭാഗം നമ്മുടെ നാട്ടിലുണ്ടെന്ന് കഴിഞ്ഞദിവസം നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കുന്ന ഒരു വിഭാഗമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം മാറുന്നു. ബിജെപിയും അതേ നിലയാണ് സ്വീകരിക്കുന്നത്. കേരളം ഒരിഞ്ചു മുന്നോട്ടുപോകരുതെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. നേരത്തെ അതിന് കുറെ ശ്രമിച്ചതാണ്. ആ ശ്രമം പരാജയപ്പെടുത്തിയാണ് സംസ്ഥാനം പുരോഗതി നേടിയത്. വീണ്ടും ആ ശ്രമം നടത്തുകയാണ്. ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും കടലാസില്‍ കിടക്കുന്നതായിരിക്കില്ല. ജനങ്ങളുടെ പിന്തുണയോടെ എല്ലാം പൂര്‍ണമായും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി യുദ്ധത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരം രാഷ്ട്രീയ സമരമാണ്. അതിനെ രാഷ്ട്രീയപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. യു ഡി എഫും ബിജെപിയും ഒന്നിച്ച് ചേര്‍ന്നാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സില്‍വര്‍ ലൈന്‍ ഇരകളുമായി സംസാരിക്കാന്‍ തയ്യാറാണ്. കുഞ്ഞുങ്ങളെ സമര രംഗത്ത് കൊണ്ടു പോകുന്നത് ബോധപൂര്‍വമാണെന്നും കോടിയേരി ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+