• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ജര്‍മ്മനിയിലേക്ക് ഞാന്‍ പോകുന്നില്ല'; ചാണ്ടി ഉമ്മന്‍ ഭാരത് ജോഡോ യാത്രയില്‍, മറുപടി ഇങ്ങനെ...

Google Oneindia Malayalam News

കോട്ടയം: ജര്‍മ്മനിയില്‍ വിദഗ്ധ ചികത്സാക്കായി പോകുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ മകന്‍ ചാണ്ടി ഉമ്മന്‍ അനുഗമിക്കില്ല. ചാണ്ടി ഉമ്മന്‍ തന്നെയാണ് ഇക്കാര്യം വെളിവാക്കി രംഗത്ത് വന്നത്. തന്നോട് ഭാരത് ജോഡോ യാത്രയിലേക്ക് തിരികെ പോകാന്‍ അപ്പ ആവശ്യപ്പെട്ടു എന്ന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ എഴുതി.

നേരത്തെ കഴിഞ്ഞ ദിവസങ്ങളായി രോഗാതുരനായ ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ചാണ്ടി ഉമ്മനും അമ്മയുമാണ് ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നത് എന്നായിരുന്നു വാര്‍ത്ത. ഇതിനെതിരേയും ചാണ്ടി ഉമ്മന്‍ രംഗത്തെത്തി. അത്തരം പ്രചരണങ്ങളില്‍ തളര്‍ന്ന് പോകരുത് എന്നാണ് പിതാവ് തന്നോട് പറഞ്ഞത് എന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്.

1

ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മകനും പെന്തക്കോസ്ത് വിശ്വാസികള്‍ ആയത് കൊണ്ട് പ്രാര്‍ത്ഥിച്ചു അദ്ദേഹത്തിന്റെ അസുഖം മാറ്റാനാണ് അവര്‍ ശ്രമിക്കുന്നത് എന്നും ചികിത്സ നിഷേധിക്കുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ കുടുംബം ഇക്കാര്യം തള്ളിയിരുന്നു. ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...

ട്വിറ്ററില്‍ ബ്ലൂ ടിക്ക് കിട്ടാന്‍ ഇനി ഓരോ മാസവും പണമടയ്ക്കണം... നിരക്കുകള്‍ ഇങ്ങനെ; കടുപ്പിച്ച് മസ്‌ക്ട്വിറ്ററില്‍ ബ്ലൂ ടിക്ക് കിട്ടാന്‍ ഇനി ഓരോ മാസവും പണമടയ്ക്കണം... നിരക്കുകള്‍ ഇങ്ങനെ; കടുപ്പിച്ച് മസ്‌ക്

2


അപ്പായുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും ഞാന്‍ ഭാരത് ജോഡോ യാത്രയിലെത്തി. അപ്പ ഇങ്ങനെയാണ്. വിദഗ്ദ്ധ ചികിത്സക്കായി ഈ ആഴ്ച വിദേശത്തേയ്ക്ക് അദ്ദേഹത്തിന് പോകണം. അതുവരെയും കൂടെ നില്‍ക്കുകയും വിദേശത്തേയ്ക്ക് അപ്പായെ അനുഗമിയ്ക്കുകയും ചെയ്യുക എന്നുള്ളത് മകനെന്ന നിലയില്‍ എന്റെ കടമയാണ്.

വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്

3

പക്ഷെ അപ്പായുടെ പിടിവാശി വിദേശത്തേയ്ക്ക് പോകും വരെയെങ്കിലും ഏറ്റെടുത്ത ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറരുത് എന്നുള്ളതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചില നവമാധ്യമ വാര്‍ത്തകള്‍ എന്നെ മാനസികമായി തളര്‍ത്തിയിരുന്നു. അതിനും അപ്പായ്ക്ക് ഒറ്റ മറുപടിയെ എന്നോട് പറയാനുണ്ടായിരുന്നുള്ളൂ. മനസ്സിനെ തളര്‍ത്താന്‍ പലരും പല വഴികളിലും ശ്രമിക്കും.

ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'

4

തളര്‍ന്നാല്‍ നമ്മള്‍ കഴിവില്ലാത്തവനാണ് എന്ന് കരുതണം. പിന്നെ സ്ഥിരമായ അപ്പായുടെ ശൈലിയും. മനസാക്ഷിയുടെ കോടതിയില്‍ നമ്മള്‍ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കിയാല്‍ മതി. അപ്പ ഏതൊക്കെ വിഷയത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ, അതെല്ലാം ശരിയെന്ന് കാലവും തെളിയിച്ചിട്ടുണ്ട്. കുടുംബത്തിനെതിരെ ഇപ്പോള്‍ വന്ന ആരോപണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ തേടണം എന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ മനസാക്ഷിയുടെ കോടതിയില്‍ തീരുമാനം ദൈവത്തിന് തന്നെ വിടുന്നതാണ് നല്ലത് എന്നാണ് വിധിച്ചതും.

5

നാടിന് അദ്ദേഹം ഉമ്മന്‍ ചാണ്ടിയാണെങ്കില്‍ എനിക്ക് അത് എന്റെ അപ്പയാണ്. അപ്പ പറഞ്ഞ ഒരു കാര്യങ്ങളും ഞാന്‍ ഇന്നേവരെ അനുസരിയ്ക്കാതിരുന്നിട്ടില്ല. അതുകൊണ്ടാണ് എന്റെ മനസ്സ് അവിടെ നിര്‍ത്തിക്കൊണ്ട് ഞാന്‍ ഇന്ന് യാത്രയുടെ ഭാഗമാകുന്നതും.

6

അപ്പായുടെ ചെറിയ ശാരീരിക ബുദ്ധിമുട്ടിനെ സ്വന്ത കൂടപ്പിറപ്പിന്റെ ബുദ്ധിമുട്ടുകളെപ്പോലെ കണ്ട് ഓടിവന്നവരും, ഫോണില്‍ നിരന്തരം ബന്ധപ്പെട്ടവരും, സുമനസ്സുകളുടെ ആശങ്ക പരിഹരിയ്ക്കാന്‍ വാര്‍ത്തകള്‍ നല്‍കിയ മാധ്യമ സുഹൃത്തുക്കളും , ഞങ്ങള്‍ അറിയാതെ അപ്പയ്ക്കായ് പ്രാര്‍ത്ഥിച്ചവരും, മനസ്സുകൊണ്ട് പ്രാര്‍ത്ഥനയില്‍ മുഴുകിയവരും അങ്ങനെ എത്രയോ പേര്‍.

7

എല്ലാപേരോടും കടപ്പാടുകള്‍ മാത്രം. ഈ വിഷയത്തെപ്പോലും നവമാധ്യമങ്ങളിലൂടെ സ്വന്തം പബ്ലിസിറ്റിയ്ക്കായ് ഉപയോഗിച്ചവരോട് പരിഭവങ്ങളില്ല. അതുകണ്ട് സന്തോഷിച്ചവരോട് പരാതികളില്ല.

English summary
here is why Oommen Chandy's son Chandy Oommen will not accompany him to Germany
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X