ആകാശപാത ആര്‍ക്കും ഉപകാരമില്ലെങ്കില്‍ പൊളിച്ചൂടെയെന്ന് ഹൈക്കോടതി, പാടില്ലെന്ന് തിരുവഞ്ചൂര്‍
കോട്ടയം: വര്‍ഷങ്ങളായി പാതി വഴിയില്‍ നിര്‍മാണം മുടങ്ങി കിടക്കുന്ന കോട്ടയം ജില്ലയിലെ ആകാശപാത ആര്‍ക്കും ഉപകാരമില്ല എങ്കില്‍ പൊളിച്ച് കളഞ്ഞ് കൂടെയെന്ന് ഹൈക്കോടതി. എ കെ ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
2016 ല്‍ തുടങ്ങിയ നിര്‍മാണം എങ്ങും എത്താതെ കിടക്കുന്ന സാഹചര്യത്തില്‍ ഇത് ജനങ്ങള്‍ക്ക് ഭീഷണിയായി നിലകൊള്ളുകയാണ് എന്ന ആക്ഷേപവും എ കെ ശ്രീകുമാര്‍ ഹര്‍ജിയില്‍ ഉന്നയിച്ചു. ഇതിനെ തുടര്‍ന്ന് സംഭവത്തിന്റെ ഗൗരവം മനസിലാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

എ കെ ശ്രീകുമാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് വി ജി അരുണാണ് പരിഗണിച്ചത്. അതേസമയം ആറ് വര്‍ഷ കാലമായി ഒരനക്കവും ഇല്ലാതെ കിടക്കുന്ന പദ്ധതി മുന്നോട്ട് കൊണ്ടുപോകണം എന്നാണ് പദ്ധതി തുടങ്ങി വെച്ച സ്ഥലം എം എല്‍ എ കൂടിയായ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്.
പക്ഷെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല ഇത്. കാരണം നിര്‍മാണത്തിന്റെ തുടക്കത്തില്‍ തന്നെ പലയിടത്തും ഇതിന്റെ അലൈന്‍മെന്റ് തെറ്റിയിരുന്നു. ആദ്യം മുതലെ പാളിയ പദ്ധതി മുന്നോട്ടു കൊണ്ട് പോയാല്‍ ചെലവ് ഇരട്ടിയാകാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍.
നിറചിരിയില്‍ ഗ്ലാമറസായി പൂനം ബജ്‌വ; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍
ആറ് കോടിയോളം ചെലവ് പ്രതീക്ഷിച്ച പദ്ധതിയില്‍ ഇത് വരെ ഒന്നേമുക്കാല്‍ കോടി രൂപയാണ് ചെലവഴിച്ചു കഴിഞ്ഞത്. അതേസമയം ആകാശപാതയോട് ജനങ്ങളും എതിര്‍പ്പു കാട്ടി തുടങ്ങിയിട്ടുണ്ട്. കോട്ടയം നഗര മധ്യത്തില്‍ അഞ്ച് റോഡുകള്‍ വന്ന് ചേരുന്ന റൗണ്ടാനയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരവും കാല്‍നട യാത്രക്കാര്‍ക്ക് സുഖകരമായ നടത്തവുമൊക്കെ ലക്ഷ്യമിട്ടായിരുന്നു ആകാശപാതയുടെ നിര്‍മ്മാണം.
ഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണ ചുമതല കിറ്റ്കോയെ ഏല്‍പ്പിച്ചിരുന്നു. ഒന്നരക്കോടി ചെലവഴിച്ച് 14 ഉരുക്ക് തൂണുകളും അതിനെ ബന്ധിപ്പിച്ച് ഇരുമ്പ് പൈപ്പുകളും സ്ഥാപിച്ചിരുന്നു. പിന്നീട് പണിയൊന്നും നടന്നില്ല. അടുത്തിടെ ഈ ആകാശപാതയില്‍ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയത് വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications