കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഐയ്ക്ക് ആശങ്ക, കോട്ടയത്ത് എല്‍ഡിഎഫിലെ രണ്ടാമനായി കേരള കോണ്‍ഗ്രസ്, ജോസിന് ചിരി!!

Google Oneindia Malayalam News

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനത്തോടെ എല്‍ഡിഎഫില്‍ വളര്‍ന്ന് കേരള കോണ്‍ഗ്രസ്. സിപിഐ ആശങ്കപ്പെട്ട പോലെ ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായി ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം മാറുമോ എന്നാണ് ഭയം. കോട്ടയത്ത് ജോസ് വിഭാഗത്തിന്റെ പ്രകടനം അത്തരത്തിലുള്ളതാണ്. സിപിഎമ്മിന് അവരോട് പ്രത്യേക താല്‍പര്യവുമുണ്ട്. കോട്ടയത്ത് ആകെ സീറ്റുകളുടെ എണ്ണത്തില്‍ എല്‍ഡിഎപിലെ രണ്ടാമത്തെ കക്ഷിയായി കേരള കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. ഇത് സിപിഐയെയും എന്‍സിപിയെയും ഒരുപോലെ ഞെട്ടിക്കുന്നതാണ്.

1

നിയമസഭാ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാന്‍ ജോസിന് ഇതോടെ കോട്ടയത്ത് അവസരമൊരുങ്ങിയിരിക്കുകയാണ്. ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളുടെയും എണ്ണത്തില്‍ കോട്ടയത്ത് കോണ്‍ഗ്രസ് മുന്നിലെത്തിയെങ്കിലും, നേരിയ മുന്‍തൂക്കം മാത്രമാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള സിപിഎമ്മിനേക്കാള്‍ നിസ്സാര മാര്‍ജിനില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്. അതേസമയം ഇത് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചവരുടെ കണക്കാണ്. അല്ലാതെ നോക്കുമ്പോള്‍ എല്‍ഡിഎഫ് കുറച്ച് മുന്നിലാണ്.

സിപിഎമ്മിന്റെ അക്കൗണ്ടില്‍ പാര്‍ട്ടി ചിഹ്നത്തില്‍ അല്ലാതെ ജയിച്ചവരുടെ എണ്ണം കോട്ടയം ജില്ലയില്‍ കൂടുതലാണ്. പാലാ നഗരസഭയില്‍ അടക്കം സിപിഎം സ്വതന്ത്രരായി മത്സരിച്ചവര്‍ ധാരാളമുണ്ട്. കോണ്‍ഗ്രസിനുള്ള ആശ്വാസമെന്നത് 2015ല്‍ ലഭിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ അതേപടി നിലനിര്‍ത്താന്‍ സാധിച്ചു എന്നതാണ്. 319 വാര്‍ഡുകളാണ് ഇത്തവണയും കോണ്‍ഗ്രസിന് ലഭിച്ചത്.അതേസമയം സിപിഎം 280 സീറ്റുകളില്‍ നിന്ന് 304 എണ്ണത്തിലേക്ക് അത് വര്‍ധിപ്പിച്ചു. ഇവിടെ ജോസിന്റെ സാന്നിധ്യം അടക്കം സിപിഎമ്മിന് സഹായകരമായിട്ടുണ്ട്. എല്‍ഡിഎഫില്‍ ജോസ് അവിഭാജ്യ ഘടകമായി മാറിയെന്ന് സിപിഎം വിശ്വസിക്കുന്നതും അതുകൊണ്ടാണ്.

Recommended Video

cmsvideo
ഇതാണ് ജനാധിപത്യം സംഘികളുടേത് മതാധിപത്യവും | Oneindia Malayalam

സിപിഐയാണ് ജില്ലയില്‍ തിരിച്ചടി നേരിട്ടത്. 78 സീറ്റില്‍ നിന്ന് 59 എണ്ണത്തിലേക്കാണ് അവര്‍ വീണത്. ഇത് മുന്നണിയിലും പ്രതിഫലിക്കാനാണ് സാധ്യത. പിളരാത്ത കേരള കോണ്‍ഗ്രസിന് 2015ല്‍ 2018 ഗ്രാമപഞ്ചായത്ത് സീറ്റുകളുണ്ടായിരുന്നു. ഇത്തവണ അതില്‍ 147 സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എം വിജയിച്ചു. അതേസമയം ബിജെപി ഗ്രാമപഞ്ചായത്തിലെ സീറ്റുകള്‍ 88 ആയി ഉയര്‍ത്തി. നേരത്തെ ഇത് 73 സാറ്റായിരുന്നു. ഒരു പഞ്ചായത്തില്‍ ബിജെപി അധികാരത്തിലുമെത്തി. പൂഞ്ഞാറില്‍ ഒമ്പത് ഗ്രാമപഞ്ചായത്ത് സീറ്റില്‍ ജനപക്ഷമാണ് വിജയിച്ചത്. ജില്ലാ പഞ്ചായത്ത് സീറ്റ് നിലനിര്‍ത്താനും സാധിച്ചു.

English summary
jose fraction's success may create trouble for cpi in ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X