കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുത്തുരുത്തി അല്ല ജോസ് പാലായിൽ തന്നെ..പണി തുടങ്ങി കേരള കോൺഗ്രസ്..പോര് മുറുക്കി കാപ്പനും കണക്ക് കൂട്ടൽ ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം; മാണി സി കാപ്പൻ V/S ജോസ് കെ മാണി പോരിൽ ആര് നേടും?, തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ എൽഡിഎഫിൽ പോര് കനക്കുകയാണ്. കേരള കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന പാലായാണ് മുന്നണിയിലെ പ്രധാന തർക്ക വിഷയം. പാലാ എന്തൊക്കെ സംഭവിച്ചാലും വിട്ട് കൊടുക്കില്ലെന്ന് തുടക്കം മുതൽ തന്നെ എൻസിപി നിലപാടെടുത്തിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയട്ടെ എന്ന നിലപാടായിരുന്നു പാലാ വിഷയത്തിൽ ഇടതുമുന്നണി നേതൃത്വം സ്വീകരിച്ചത്.

തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി ശക്തി തെളിയിച്ചതോടെ 'പാലാ' വീണ്ടും ശ്രദ്ധാകേന്ദ്രമായി. സീറ്റ് സംബന്ധിച്ചുള്ള തർക്കം മുറുകിയതോടെ എൻസിപി ഇടത്മുന്നണി ബന്ധം അവസാനിപ്പിച്ച് യുഡിഎഫിലേക്ക് പോയേക്കുമെന്നായിരുന്നു ചർച്ചകൾ.

പിജെ ജോസഫ് പറഞ്ഞത്

പിജെ ജോസഫ് പറഞ്ഞത്

മാണി സി കാപ്പനും എൻസിപിയും നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ എത്തുമെന്നും പാലായിൽ കാപ്പൻ തന്നെ മത്സരിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ് പറഞ്ഞത്. എൻസിപിയായി തന്നെ കാപ്പൻ മത്സരിക്കും.കാപ്പൻ വന്നാൽ മണ്ഡലം തങ്ങൾവിട്ട് കൊടുക്കുമെന്നും ജോസഫ് പറഞ്ഞു.

യുഡിഎഫിലേക്കെന്ന്

യുഡിഎഫിലേക്കെന്ന്

ഇതോടെ എൻസിപിയും കാപ്പനും യുഡിഎഫിലേക്ക് തന്നെയെന്നുള്ള ചർച്ചകൾക്ക് ശക്തി കൂടി. സീറ്റ് ചർച്ചകൾ ഉൾപ്പെടെ കഴിഞ്ഞെന്നും എൻസിപി ഔദ്യോഗിക പക്ഷം യുഡിഎഫിൽ എത്തുമെന്നും അഭ്യൂഹങ്ങൾ പരന്നു. അതേസമയം ഇത്തരം വാർത്തകൾ എല്ലാം തള്ളി കാപ്പൻ തന്നെ രംഗത്തെത്തി.

അറിയില്ലെന്ന്

അറിയില്ലെന്ന്

ജോസഫ് പറഞ്ഞതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു കാപ്പൻ പ്രതികരിച്ചത്. അതേസമയം ജോസഫിന്റെ വാദം നിഷേധിക്കാതിരുന്ന കാപ്പൻ താനും എൻസിപിയും നിലവിൽ എൽഡിഎഫിൽ തന്നെയാണെന്ന് പ്രതികരിക്കുകയും ചെയ്തു.അതേസമയം എൻസിപി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

എൻസിപിയുടെ ആശങ്ക

എൻസിപിയുടെ ആശങ്ക

തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് പാലായിൽ മുന്നേറ്റം നേടിയതോടെയാണ് എൻസിപിയുടെ ആശങ്കകളും ഉയർന്നത്.
കേരള കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്നു പാലായിൽ കെഎം മാണിയുടെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മാണി സി കാപ്പൻ എൽഡിഎഫിന് വേണ്ടി അട്ടിമറി വിജയം സ്വന്തമാക്കിയത്.

കടുത്തുരുത്തിയിൽ

കടുത്തുരുത്തിയിൽ

ജോസ് ഇടത് മുന്നണിയിൽ എത്തിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായില്ലെങ്കിൽ പാലായിൽ തർക്കം ഉണ്ടാകാനിടയില്ലെന്ന് എൻസിപി ആശ്വസിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് മുൻപ് വരെ ജോസ് കെ മാണി ഇക്കുറി കടുത്തുരുത്തിയിൽ മത്സരിച്ചേക്കുമെന്നാണ് കണക്കാക്കിയിരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പോടെ

തദ്ദേശ തിരഞ്ഞെടുപ്പോടെ

എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പോടെ കളി മാറി. പാലായിൽ അതി ശക്തനായി ജോസ് മാറി. മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടുകളായിരുന്നു ഇക്കുറി എൽഡിഎഫ് നേടിയത്.ഇതോടെ പാലായിൽ തന്നെ മത്സരിക്കാനുള്ള ചരടുവലികൾ ജോസ് പക്ഷം ആരംഭിക്കുകയായിരുന്നു.

പണി തുടങ്ങി എൻസിപി

പണി തുടങ്ങി എൻസിപി

അതേസമയം പോര് മുറുകുന്നതിനിടെ പാലായിൽ മത്സരിക്കാനുള്ള നീക്കങ്ങൾ എൻസിപിയും കാപ്പനും മണ്ഡലത്തിൽ തുടങ്ങി കഴിഞ്ഞു.വോട്ടർപട്ടികയിൽ പേര് ചേർത്ത് തുടങ്ങിയതാണ് എൻസിപി നേതൃത്വം അറിയിച്ചു. അടുത്ത ദിവസം നിയോജക മണ്ഡലത്തില് പരിധിയിൽ ഉള്ള 8 തദ്ദേശ പ്രതിനിധികളുടേയും യോഗം ചേരുമെന്നും എൻസിപി നേതൃത്വം അറിയിച്ചു.

വിജയിക്കാമെന്ന്

വിജയിക്കാമെന്ന്

പാലായിൽ ഇക്കുറി തങ്ങൾക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് എൻസിപി.യുഡിഎഫിൻറെ പിന്തുണ കൂടി ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകും എന്നും കാപ്പനും കൂട്ടരും കരുതുന്നു. അങ്ങനെയെങ്കിൽ ജോസും മാണി സി കാപ്പനും തമ്മിലാകുമോ പാലായിൽ പോര്?

തിരുമാനമെടുത്തിട്ടില്ലെന്ന്

തിരുമാനമെടുത്തിട്ടില്ലെന്ന്

എന്നാൽ പാലാ സംബന്ധിച്ച് ഇതുവരെ തിരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇപ്പോൾ സീറ്റ് സംബന്ധിച്ച് ചർച്ച ചെയ്യാൻ സമയമായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് ശേഷമുള്ള ചർച്ചകളിലാണ് കേരള കോൺഗ്രസ് എന്നും ജോസ് പറഞ്ഞു.

 കേരള കോൺഗ്രസും

കേരള കോൺഗ്രസും

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും സമയുണ്ട്. അതിനാൽ ഇപ്പോൾ ചർച്ചകൾക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം പാലായിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കേരള കോൺഗ്രസും ആരംഭിച്ച് കഴിഞ്ഞു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികളും പാർട്ടി ആരംഭിച്ചു.

 മന്ത്രി സ്ഥാനവും

മന്ത്രി സ്ഥാനവും

പാലാ സീറ്റിൽ മത്സരിച്ച് വിജയിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ തന്റെ ഭാവി ഉറപ്പിക്കുകയാണ് ജോസിന്റെ ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകൾ എൽഡിഎഫിന് അനുകൂലമാണെന്നിരിക്കെ മുന്നണിക്ക് ഭരണതുടർച്ച ലഭിച്ചാൽ മന്ത്രിസ്ഥാനവും ജോസ് പ്രതീക്ഷിക്കുന്നുണ്ട്.

 തുടങ്ങിയിട്ടില്ലെന്ന്

തുടങ്ങിയിട്ടില്ലെന്ന്

അതേസമയം പാലാ സീറ്റ് സംബന്ധിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്.പാലായിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടെങ്കിൽ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും എൽഡിഎഫ് ആവർത്തിച്ചു.

Recommended Video

cmsvideo
കേരളം; പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ആയിരിക്കുമെന്ന് പി ജെ ജോസഫ്

English summary
Jose k mani and mani c kappan started poll preparations in pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X