കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂഞ്ഞാറില്‍ കൗതുകം; പിസി ജോര്‍ജിനെതിരെ ഒറ്റക്കെട്ടായി എതിര്‍ത്ത് കോണ്‍ഗ്രസും എല്‍ഡിഎഫും

Google Oneindia Malayalam News

കോട്ടയം: യുഡിഎഫില്‍ ചേര്‍ന്നാലും ഇല്ലെങ്കിലും പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്ന കാര്യത്തില്‍ അടിയുറച്ച നിലപാടിലാണ് പിസി ജോര്‍ജ്. പാലായില്‍ മത്സരിച്ചാലും തനിക്ക് സാധ്യതയുണ്ട്. എന്നാല്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കാനാണ് തന്‍റെ നീക്കം. ഒരു മുന്നണിയുടേയും സഹായമില്ലാതെ പൂഞ്ഞാറില്‍ വിജയിക്കാനാവും. ഇത് കഴിഞ്ഞ തവണ തെളിയിച്ചതാണ്. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അപ്പോഴും യുഡിഎ​ഫ് പ്രവേശന സാധ്യതകള്‍ അദ്ദേഹം പൂര്‍ണ്ണമായും അടയ്ക്കുന്നില്ല. എന്നാല്‍ പിസി ജോര്‍ജിനെതിരായ നിലപാട് കൂടുതല്‍ ശക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. ഈ വിഷയത്തില്‍ എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് എമ്മും ഇവര്‍ക്കൊപ്പം ചേരുന്നുവെന്നതാണ് കൗതുകം.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

Recommended Video

cmsvideo
കേന്ദ്രത്തിന്റെ കള്ളക്കണക്കുകള്‍ക്ക് ചുട്ട മറുപടി നല്‍കി പിണറായി വിജയന്‍

ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി

ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി

കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട സാഹചര്യത്തില്‍ പിസി ജോര്‍ജിനെ മുന്നണിയിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേരത്തെ ആരംഭിച്ചിരുന്നു. സംസ്ഥാന തലത്തില്‍ തന്നെ ഇതിന് നീക്കങ്ങള്‍ നടന്നെങ്കിലും ശക്തമായ എതിര്‍പ്പായിരുന്നു പ്രാദേശിക നേതൃത്വത്തില്‍ നിന്നും ഉയര്‍ന്നു വന്നത്. ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി പിസി ജോര്‍ജിന് എതിരായി പ്രമേയം പാസാക്കുകയും ചെയ്തു.

പിസി ജോര്‍ജ് വരുമോ

പിസി ജോര്‍ജ് വരുമോ

മുന്നണി പ്രവേശന ചര്‍ച്ചകള്‍ ചൂടുപിടിച്ചുകൊണ്ടിരിക്കെയാണ് തന്‍റെ യുഡിഎഫ് പ്രവേശനത്തിന് ഉമ്മന്‍ചാണ്ടി തടസ്സം നില്‍ക്കുന്നുവെന്ന ആരോപണവുമായി പിസി ജോര്‍ജ് രംഗത്ത് എത്തിയത്. ഇതോടെ അദ്ദേഹംത്തിന്‍റെ മുന്നണി പ്രവേശന സാധ്യതകള്‍ പൂര്‍ണ്ണമായി അടഞ്ഞതായി വിലയിരത്തപ്പെട്ടു. ഇതിനിടയില്‍ തന്നെയാണ് പിസി ജോര്‍ജിനെ പൂഞ്ഞാറില്‍ യുഡിഎഫ് പിന്തുണച്ചേക്കുമെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നത്.

പിസി ജോര്‍ജിനെതിരെ

പിസി ജോര്‍ജിനെതിരെ

എന്നാല്‍ പിസി ജോര്‍ജിനെതിരായ നിലപാട് കൂടുതല്‍ ശക്തമാക്കുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. മണ്ഡലത്തിലെ ഒരു റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പിസി ജോര്‍ജിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഈ വിഷയത്തില്‍ പിസി ജോര്‍ജിനെതിരായി കോണ്‍ഗ്രസിനൊപ്പം കേരള കോണ്‍ഗ്രസ് എമ്മുമുണ്ട്.

ഈരാറ്റുപേട്ട-വാഗമണ്‍

ഈരാറ്റുപേട്ട-വാഗമണ്‍

ഈരാറ്റുപേട്ടയില്‍ നിന്നും വാഗമണ്ണിലേക്ക് പോവുന്ന റോഡ് പതിറ്റാണ്ടുകളായി പണി പൂര്‍ത്തിയാക്കാതെ കിടക്കുന്നതിന്‍റെ പേരിലാണ് വിവാദം. റോഡ് നിര്‍മ്മാണം ആരംഭിക്കുന്നില്ലെന്ന് കാട്ടി പിസി ജോര്‍ജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. റോഡിന്‍റെ വീതിക്കുറവും സ്ഥലം ഏറ്റെടുക്കാനാകാത്തതും ചൂണ്ടിക്കാണിച്ച് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുന്നില്ലെന്നാണ് പിസി ജോര്‍ജിന്‍റെ ആരോപണം.

കോടതിയില്‍

കോടതിയില്‍

റോഡ് ടെന്‍ഡര്‍ ചെയ്യുന്നതിന് ഒരു തടസ്സവും ഇല്ലെന്ന് കിഫ്ബി സിഇഓ ഡോ. കെഎം എബ്രഹാം കത്ത് നല്‍കിയിട്ടും ടെന്‍ഡര്‍ നല്‍കിയില്ലെന്നും പിസി ജോര്‍ജ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പിസി ജോര്‍ജിന്‍റെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി റോഡ് നിര്‍മ്മാണ ഏജന്‍സിയോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.

കോടതി ഉത്തരവിലൂടെ

കോടതി ഉത്തരവിലൂടെ

പ്രദേശത്തെ പാറമടക്കാരാണ് റോഡ് നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നുവെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു. ഹൈക്കോടതി ഉത്തരവിലൂടെ റോഡ് പണി ആരംഭിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനത്തെ കബളിപ്പിക്കാനുള്ള പിസി ജോര്‍ജിന്‍റെ ശ്രമമാണ് ഇതെന്നാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും ആരോപിക്കുന്നത്.

ജോര്‍ജിനെതിരെ ജോമോന്‍

ജോര്‍ജിനെതിരെ ജോമോന്‍

ജനത്തെ കബളിപ്പിക്കാനുള്ള എംഎല്‍എയുടെ നാടകം മാത്രമാണ് ഇതെന്നാണ് ഡിസിസി സെക്രട്ടറി ജോമോന്‍ ഐക്കര അഭിപ്രായപ്പെടുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കയേയാണ് റോഡ് വികസം വേഗത്തിലാക്കണമെന്ന ഹര്‍ജിയുമായി എംഎല്‍എം രംഗത്ത് വന്നിരിക്കുന്നത്. ഈ ഹര്‍ജി നാടകമല്ലെങ്കില്‍ പിന്നെ എന്താണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് അനുവദിച്ച പദ്ധതികള്‍ പോലും മണ്ഡലത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.

പിസി ജോര്‍ജിന്‍റെ നാടകം

പിസി ജോര്‍ജിന്‍റെ നാടകം

ഇത്തരം വീഴ്ചകള്‍ മറച്ച് പിടിക്കാനുള്ള പുതിയ നാടകമാണ് പിസി ജോര്‍ജിന്‍റേതെന്നും ജോമോണ്‍ ഐക്കര പറഞ്ഞു. പിസി ജോര്‍ജ് യുഡിഎഫിന്‍റെ ഭാഗമായില്ലെങ്കില്‍ പൂഞ്ഞാറില്‍ യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാവാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന വ്യക്തിയാണ് ജോമോന്‍ ഐക്കര. പ്രാദേശിക നേതൃത്വത്തിന്‍റെ ശക്തമയാ പിന്തുണയും ഇദ്ദേഹത്തിനുണ്ട്.

സെബാസ്റ്റ്യന്‍ കുളത്തുങ്കലും

സെബാസ്റ്റ്യന്‍ കുളത്തുങ്കലും

സ്വന്തം വീഴ്ച മറച്ചുവെക്കാനും തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമാണ് പിസി ജോര്‍ജിന്‍റെ ശ്രമമെന്നാണ് കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റും കേ​ര​ള കോ​ണ്‍ഗ്ര​സ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആരോപിക്കുന്നത്. പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന വ്യക്തിയാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.

പിസി ജോര്‍ജിന്‍റെ ഭാഗത്ത് നിന്നും

പിസി ജോര്‍ജിന്‍റെ ഭാഗത്ത് നിന്നും

വാ​ഗ​മ​ണ്‍ റോ​ഡി​ന് ഇ​ട​തു സ​ര്‍ക്കാ​ര്‍ 2017ല്‍ 63.99 ​കോ​ടി കി​ഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ സ്ഥലം എ​എല്‍എയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. എംഎ​ല്‍എ​യു​ടെ അ​ന​ധി​കൃ​ത ഇ​ട​പെ​ട​ൽ മൂ​ലം ഇ​തു​വ​രെ സ്ഥ​ലം ഏ​റ്റെടുക്കല്‍ നടപടികള്‍ പോലും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫലത്തില്‍ ഒറ്റക്കെട്ട്

ഫലത്തില്‍ ഒറ്റക്കെട്ട്

പിസി ജോര്‍ജിനെതിരായി എല്‍ഡിഎഫിലും യുഡിഎഫിലും സ്ഥാനാര്‍ത്ഥികളാവുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് നേതാക്കള്‍ ഒരേ വിഷയത്തില്‍ രംഗത്ത് വന്നതോടെ ഫലത്തില്‍ തിരഞ്ഞെടുപ്പ് പോരിന് ഇപ്പോള്‍ തന്നെ ചൂട് പിടിച്ചിരിക്കുകയാണ്. പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നതില്‍ ജില്ലാ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെങ്കിലും അതി ശക്തമായി തന്നെ മുന്നോട്ട് പോവുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം.

ഇന്ത്യയിലിരുന്ന് 144 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
kerala assembly election 2021; congress and LDF are united against PC George mla in Poonjar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X