കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ഇടതിന് 7 ലേറെ സീറ്റുകളില്‍ വിജയം ഉറപ്പ്; 6 സീറ്റ് ചോദിക്കുമെന്നും കേരള കോണ്‍ഗ്രസ്

Google Oneindia Malayalam News

കോട്ടയം: മാണി സി കാപ്പന്‍ മുന്നണി വിട്ടതോടെ ആശങ്കകള്‍ ഇല്ലാത്ത വിധം പാലാ സീറ്റ് കേരള കോണ്‍ഗ്രസ് എം ഉറപ്പിച്ചിരിക്കുകയാണ്. ഇടതുമുന്നണി പ്രവേശന സമയത്ത് തന്നെ അവര്‍ മുന്നോട്ട് വെച്ച പ്രധാന ഉപാധിയായിരുന്നു പാലാ എന്നത്. ഇക്കാര്യത്തില്‍ സിപിഎം ഉറപ്പും കൊടുത്തിരുന്നു. ഇത് മനസ്സിലാക്കിയാണ് സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ മാണി സി കാപ്പന്‍ യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറിയത്. പാലായില്‍ കാപ്പന്‍ ഇല്ലെങ്കിലും വിജയം ഉറപ്പാണെന്നാണ് കേരള കോണ്‍ഗ്രസ് എം വാദിക്കുന്നത്. ഇതോടൊപ്പം തന്നെ പാര്‍ട്ടി മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റ് സീറ്റുകളുടെ കാര്യത്തിലും എല്‍ഡിഎഫില്‍ ആവശ്യം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് എം.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

കേരള കോണ്‍ഗ്രസ് സീറ്റുകള്‍

കേരള കോണ്‍ഗ്രസ് സീറ്റുകള്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് മത്സരിച്ചത്. അതില്‍ തന്നെ മൂന്ന് സിറ്റിലാണ് പിജെ ജോസഫ് വിഭാഗം മത്സരിച്ചത്. ജോസ് വിഭാഗം (പഴയ മാണി വിഭാഗം) 12 സീറ്റില്‍ മത്സരിച്ചു. ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി സീറ്റുകളില്‍ വിജയിച്ചു. ചങ്ങനാശ്ശേരി യില്‍ നിന്ന് വിജയിച്ച് സിഎഫ് തോമസ് പിന്നീട് ജോസഫ് വിഭാഗത്തിലേക്ക് മാറുകയും ഉപതിരഞ്ഞെടുപ്പിലൂടെ പാലാ നഷ്ടമാവുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
കേരളം; എൽഡിഎഫിൽ പതിമൂന്ന് സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി ജോസ് കെ മാണി
കോട്ടയം ജില്ലയില്‍

കോട്ടയം ജില്ലയില്‍

ഇത്തവണയും ഏറ്റവും കുറഞ്ഞത് 13 സീറ്റെങ്കിലും വേണമെന്നതാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആവശ്യം. ഇതില്‍ തന്നെ കൂടുതല്‍ സീറ്റുകളും ചോദിക്കുന്നത് പാര്‍ട്ടിയുടെ തട്ടകയാണ് കോട്ടയം ജില്ലയിലാണ്. ഇത് ഒരു പരിധിവരെ സിപിഎമ്മിനും ആശ്വാസകരമാണ്. കാഞ്ഞിരപ്പള്ളി ഉള്‍പ്പടേയുള്ള സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സിപിഐയും തയ്യാറായിട്ടുണ്ട്.

പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും

പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും

പാലായ്ക്ക് പുറമെ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍ സീറ്റുകളാണ് കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് എം ചോദിക്കുന്നത്. പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും ജോസ് കെ മാണിയും ഇറങ്ങും. നേരത്തെ ജോസിനെ കടുത്തുരുത്തിയിലേക്ക് മാറ്റി പാലായില്‍ റോഷി അഗസ്റ്റിനെ ഇറക്കാന്‍ നീക്കം ഉണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളി വിടാന്‍ സിപിഐ

കാഞ്ഞിരപ്പള്ളി വിടാന്‍ സിപിഐ

കാഞ്ഞിരപ്പള്ളി വിടാന്‍ സിപിഐ തയ്യാറായെങ്കിലും പകരം പൂഞ്ഞാറോ ചങ്ങനാശ്ശേരിയോ ചോദിക്കുന്നത് സിപിഎമ്മിനേയും കേരള കോണ്‍ഗ്രസ് എമ്മിനേയും കുഴക്കുന്നുണ്ട്. പൂഞ്ഞാര്‍ ഏറ്റെടുത്ത് അവിടെ എരുമേലി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും വിജയിച്ച യുവനേതാവ് ശുഭേഷ് സുധാകരനെ രംഗത്ത് ഇറക്കണമെന്നാണ് സിപിഐ ആലോചന. എന്നാല്‍ സീറ്റ് ഏറ്റെടുക്കുന്നതില്‍ സിപിഐ നിയോജക മണ്ഡലം കമ്മിറ്റിക്ക് കടുത്ത എതിര്‍പ്പുണ്ട്.

പിസി ജോര്‍ജിന് വോട്ട് പോവുമോ

പിസി ജോര്‍ജിന് വോട്ട് പോവുമോ

കഴിഞ്ഞ തവണ ഉണ്ടായത് പോലെ സിപിഎം വോട്ടുകള്‍ പിസി ജോര്‍ജിന് പോയേക്കാമെന്ന ആശങ്കയാണ് സിപി​ഐ പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെയാണ് ചങ്ങനാശ്ശേരി എന്ന നിര്‍ദേശം ഉയര്‍ന്ന് വന്നത്. എന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ സീറ്റായ ചങ്ങനശ്ശേരി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് അവര്‍. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും തിരുവനന്തപുരം ഏറ്റെടുക്കാന്‍ സിപിഎം
ആലോചിക്കുന്നുണ്ട്.

ചങ്ങനാശ്ശേരിയില്‍

ചങ്ങനാശ്ശേരിയില്‍

തിരുവനന്തപുരത്തിന് പുറമെ മറ്റൊരു സീറ്റ് കൂടി ഏറ്റെടുക്കുന്നത് ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗീകരിച്ചേക്കില്ല. പൂഞ്ഞാര്‍ സിപിഐ ഏറ്റെടുക്കുന്നില്ലെങ്കില്‍ ശൂഭേഷ് സുധാകര്‍ പീരുമേട് മല്‍സരിച്ചേക്കും.. ചങ്ങനാശ്ശേരിയില്‍ അഡ്വ. മാധവന്‍നായരെയാണ് സിപിഐ പരിഗണിക്കുന്നുത്. എന്‍സ്എസ് വോട്ടുകളും നിര്‍ണ്ണായകമായതിനാല്‍ വിജയം ഉറപ്പാണെന്നാണ് സിപിഐ വിലയിരുത്തല്‍

പിസി ജോര്‍ജിനെതിരായി

പിസി ജോര്‍ജിനെതിരായി

എന്നാല്‍ കാഞ്ഞിരപ്പള്ളിയിലേത് പോലെ തന്നെ കേരള കോണ്‍ഗ്രസ് എം അവകാശവാദം ശക്തമാക്കുന്ന സീറ്റുകളാണ് പൂഞ്ഞാറും ചങ്ങനാശ്ശേരിയും. പുഞ്ഞാറില്‍ പിസി ജോര്‍ജിനെതിരായി സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ അവര്‍ സ്ഥാനാര്‍ത്ഥിയായി കണ്ട് വെക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ സെബാസ്റ്റ്യന്‍ മണ്ഡലത്തില്‍ സജീവമാണ്.

കാഞ്ഞിരപ്പള്ളിയിൽ എന്‍ ജയരാജ്

കാഞ്ഞിരപ്പള്ളിയിൽ എന്‍ ജയരാജ്


കാഞ്ഞിരപ്പള്ളിയിൽ സിറ്റിങ്‌ എംഎൽഎ എൻ. ജയരാജ്‌ തന്നെ മത്സരിക്കും. ജോബ് മൈക്കിളിനാണ് ചങ്ങനാശ്ശേരിയില്‍ പ്രഥമ പരിഗണന. പാലാ പോലെ കേരള കോണ്‍ഗ്രസ് ഉറച്ച് മണ്ഡലമായി കാണുന്നതാണ് കടുത്തുരുത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ മേല്‍ക്കൈ ഇവിടെ ഇടതുമുന്നണിക്കുണ്ട്. സഖറിയാസ് കുതിരവേലി, പിഎം മാത്യു എന്നിവര്‍ക്കാണ് ഇവിടെ പരിഗണന.

ഏറ്റുമാനൂര്‍ വിട്ട് തരുമോ

ഏറ്റുമാനൂര്‍ വിട്ട് തരുമോ

സിപിഎം വിജയിക്കുന്ന ഏറ്റുമാനൂര്‍ വിട്ട് നല്‍കാന്‍ അവര്‍ തയ്യാറായേക്കില്ല. ജില്ലയിലെ സിപിഎമ്മിന്‍റെ ഏക സീറ്റിങ് സീറ്റാണ് ഏറ്റുമാനുര്‍. ഏതെങ്കിലും ഒത്തുതീര്‍പ്പിന്‍റെ ഫലമായി സീറ്റ് വിട്ടുകിട്ടിയാല്‍ സ്റ്റീഫന്‍ ജോര്‍ജിനാണ് സാധ്യത. ഏറ്റുമാനൂരിന് പകരം കോട്ടയത്ത് മത്സരിക്കുക എന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചേക്കും.

ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി

ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി

ജില്ലയില്‍ ഇത്തവണ എല്‍ഡിഎഫിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും കേരള കോണ്‍ഗ്രസ് എം അവകാശപ്പെടുന്നു. ഏറ്റവും കുറഞ്ഞത് ഏഴിലേറെ സീറ്റുകളില്‍ വിജയം ഉറപ്പാണ്. മികച്ച പ്രകടനം നടത്താനായാല്‍ അത് എട്ടും മുഴുവനും ആയി മാറാം. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പോലും സുരക്ഷിതമല്ലെന്നും നേതാക്കള്‍ പറയുന്നു.

അങ്കമാലിയോ പെരുമ്പാവുരോ

അങ്കമാലിയോ പെരുമ്പാവുരോ

കോട്ടയത്തിന് പുറത്ത് എറണാകുളത്ത് അങ്കമാലിയോ പെരുമ്പാവുരോ ആണ് കേരള കോണ്‍ഗ്രസ് എം പ്രതീക്ഷിക്കുന്നത്. പിറവത്തും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടിയോ കുറ്റ്യാടിയോ കിട്ടുമെന്നാണ് പ്രതീക്ഷിക്കും. തിരുവമ്പാടിയില്‍ ജില്ലാ പ്രസിഡന്‍റ് ടിഎം ജോസഫിനാണ് മുന്‍ഗണന. ഇടുക്കിയില്‍ റോഷി അഗസ്റ്റിന് തന്നെയാണ് പ്രഥമ പരിഗണന.

English summary
kerala assembly election 2021; In Kottayam, the LDF is sure to win more than seven seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X