• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിസി ജോര്‍ജ് യുഡിഎഫിലെത്തില്ല, ചെന്നിത്തലയുടെ യാത്രയില്‍ എതിര്‍ത്ത് കോണ്‍ഗ്രസ്, ലീഗിനും വേണ്ട!!

കോട്ടയം: യുഡിഎഫിലേക്ക് കാലും നീട്ടിവെച്ച് കാത്തിരിക്കുന്ന പിസി ജോര്‍ജിന് ആ പ്രവേശനത്തിനുള്ള വാതില്‍ അടയുന്നു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലേക്കാണ് ജോര്‍ജിനെ എടുക്കരുതെന്ന ആവശ്യപ്പെട്ടുള്ള പ്രതിഷേധം നീളുന്നത്. കോട്ടയത്താകെ കോണ്‍ഗ്രസ് തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയമുള്ളതിനാല്‍ ജോര്‍ജിനെ തഴയാനാണ് സാധ്യത. തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തെ ഒപ്പം കൂട്ടാനാവും കോണ്‍ഗ്രസിന്റെ ശ്രമം.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

ഐശ്വര്യ കേരള യാത്രയില്‍

ഐശ്വര്യ കേരള യാത്രയില്‍

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിലാണ് ജോര്‍ജ് വേണ്ടെന്ന നിലപാട് കോണ്‍ഗ്രസ് നേതാക്കള്‍ എടുത്തത്. ഈരാറ്റുപേട്ടയിലെ സമ്മേളന വേദിയിലായിരുന്നു പ്രവര്‍ത്തകര്‍ മുദ്രാവാക്യമുയര്‍ത്തിയത്. സ്വാഗത പ്രാസംഗികനായ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് പിഎസ് അബ്ദുള്‍ ഖാദറും അധ്യക്ഷനായ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ മുഹമ്മദ് ഇല്യാസും ജോര്‍ജിനെതിരെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശനമുന്നയിച്ചു.

ലീഗിനും എതിര്‍പ്പ്

ലീഗിനും എതിര്‍പ്പ്

ലീഗ് തന്നെ പിന്തുണയ്ക്കുന്നുവെന്ന ജോര്‍ജിന്റെ വാദവും പൊളിഞ്ഞിരിക്കുകയാണ്. ഈരാറ്റുപ്പേട്ടയില്‍ പ്രതിഷേധത്തിന് മുന്നില്‍ നിന്നത് ലീഗായിരുന്നു. മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണി പ്രസംഗിക്കുന്നതിന് ഇടയില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ ഇടയ്ക്ക് പ്രസംഗം നിര്‍ത്തുകയും, മുദ്രാവാക്യം വിളി നിര്‍ത്തണമെന്ന് പറയുകയുമാണ് ചെയ്തത്. പൂഞ്ഞാറിലെ പ്രവര്‍ത്തകരുടെ വികാരം മാനിക്കുമെന്നാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞത്. ചെന്നിത്തല ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എ ഗ്രൂപ്പിന്റെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

കോട്ടയത്ത് തേരോട്ടം

കോട്ടയത്ത് തേരോട്ടം

കോട്ടയത്ത് ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ് താന്‍ വന്നാല്‍ വിജയിക്കുമെന്നാണ് ജോര്‍ജ് അവകാശപ്പെടുന്നത്. എന്നാല്‍ ജോര്‍ജിന് പൂഞ്ഞാറിന് അപ്പുറം വലിയ റോള്‍ ഇല്ലെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. യുഡിഎഫില്‍ തിരിച്ചെത്തിയാല്‍ രാഷ്ട്രീയമായി വീണ്ടുമൊരു ഉദയം ജോര്‍ജ് സ്വപ്‌നം കാണുന്നുണ്ട്. പൂഞ്ഞാറിലും സമീപ പ്രദേശങ്ങളിലും നേട്ടം വേണ്ടത് കോണ്‍ഗ്രസിനാണ് ആവശ്യമാണ്. എന്നാല്‍ പൂഞ്ഞാറില്‍ ഏറ്റവും കരുത്തനായ നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

എ ഗ്രൂപ്പിന്റെ എതിര്‍പ്പ്

എ ഗ്രൂപ്പിന്റെ എതിര്‍പ്പ്

ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും ശക്തമായി തന്നെ ജോര്‍ജിനെ എതിര്‍ക്കുന്നുണ്ട്. ജോര്‍ജ് എപ്പോഴും എ ഗ്രൂപ്പിന്റെ പാലം വലിക്കുന്ന നേതാവാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ഐ ഗ്രൂപ്പ് അദ്ദേഹത്തെ ഒപ്പം നിര്‍ത്താന്‍ താല്‍പര്യപ്പെടുന്നതിന്റെ കാരണം ഇതാണ്. ഐ ഗ്രൂപ്പ് നേരത്തെ ജോര്‍ജുമായി രഹസ്യ ചര്‍ച്ചകളൊക്കെ നടത്തിയിരുന്നു. രമേശ് ചെന്നിത്തല ജോര്‍ജിനെ തള്ളാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്. തിരഞ്ഞെടുപ്പിന് ശേഷം തനിക്ക് മുഖ്യമന്ത്രിയാവണമെങ്കില്‍ പരമാവധി പേരുടെ പിന്തുണ വേണമെന്ന് ചെന്നിത്തലയ്ക്കറിയാം. അതാണ് ജോര്‍ജിനെ വിമര്‍ശിക്കാത്തതിന് കാരണം.

കാപ്പന്‍ പാലായില്‍ ഒന്നുമല്ല

കാപ്പന്‍ പാലായില്‍ ഒന്നുമല്ല

മാണി സി കാപ്പന്റെ മുന്നണി മാറ്റത്തെ കുറിച്ച് ഇതിനിടെ ജോര്‍ജ് പ്രതികരിച്ചിട്ടുണ്ട്. പാലായില്‍ അദ്ദേഹത്തിന് വലിയ വേരൊന്നുമില്ലെന്ന് ജോര്‍ജ് പറയുന്നു. കാപ്പന്‍ പാലാ സീറ്റിനെ ചൊല്ലി അല്‍പ്പം കാത്തിരുന്ന ശേഷം ബഹളം ഉണ്ടാക്കുന്നതായിരുന്നു നല്ലത്. തന്റെ പാര്‍ട്ടിയില്‍ നിന്ന് അടക്കം കാപ്പനൊപ്പം പ്രവര്‍ത്തകര്‍ പോയിട്ടുണ്ട്. അവരെ കാപ്പന്‍ സ്‌നേഹത്തില്‍ പിടിച്ചെടുത്തതാണെന്നും ജോര്‍ജ് പറഞ്ഞു. മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ പാലാ സീറ്റ് തരണമെന്ന് അവര്‍ ഡിമാന്റ് വെച്ചതാണെന്നും ജോര്‍ജ് പറഞ്ഞു.

പവാറിനെ വിശ്വസിച്ചു

പവാറിനെ വിശ്വസിച്ചു

ശരത് പവാര്‍ അടക്കമുള്ളവരെ കാപ്പന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി ഉണ്ടാക്കുന്നത് കൊണ്ട് പവാറിന് കാപ്പനൊപ്പം നില്‍ക്കാനാവില്ല. അതുകൊണ്ടാണ് പവാര്‍ കാപ്പനെ തള്ളിയത്. യുഡിഎഫില്‍ ചേരാതെ കാപ്പന് മറ്റ് വഴിയില്ലായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. എന്‍സിപിക്കുള്ളില്‍ ഭിന്നതയുണ്ടാക്കിയെന്ന് പറഞ്ഞ് കാപ്പന്‍ ബഹളം വെക്കേണ്ട. പാലായില്‍ എത്ര എന്‍സിപിക്കാര്‍ ഉണ്ടെന്ന് നമുക്ക് അറിയാമെന്നും ജോര്‍ജ് വ്യക്തമാക്കി.

ജനപക്ഷത്ത് നിന്നും പോയി

ജനപക്ഷത്ത് നിന്നും പോയി

മാണി സി കാപ്പന്‍ ജയിച്ചതിന് ശേഷം ജനപക്ഷത്ത് നിന്ന് എന്റെ ഉള്‍പ്പെടെ ആളുകളെ കാപ്പന്‍ കൊണ്ടുപോയിട്ടുണ്ട്. അത് സ്‌നേഹത്തില്‍ കൊണ്ടുപോയതാണ്. ആ ആളുകളെ മാത്രമാണ് കാപ്പന്‍ പാലായില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതല്ലാതെ കാപ്പന് പാലായില്‍ വേറെ ശക്തിയൊന്നുമില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. നേരത്തെ താന്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിക്കുമെന്ന് കാപ്പന്‍ പറഞ്ഞത് ജോര്‍ജിനെ ചൊടിപ്പിച്ചിരുന്നു. തന്റെ പാര്‍ട്ടിയുടെ കാര്യം പറയാന്‍ അദ്ദേഹം ആരാണ്. താന്‍ ജനപക്ഷത്തിന്റെ പേരിലാണ് മത്സരിക്കുകയെന്നും ജോര്‍ജ് പറഞ്ഞിരുന്നു.

cmsvideo
  എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

  English summary
  kerala assembly election 2021: pc george's entry into udf may be difficult, congress against it
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X