ഏഴുതിവച്ചോളൂ...കോട്ടയത്തെ 3 മണ്ഡലങ്ങളില്‍ ആര് ജയിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും; സൂചന നല്കി പിസി ജോര്‍ജ്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്റെ തിരക്കിലാണ്. ഇത്തവണ ഭരണത്തുടര്‍ച്ച മാത്രമാണ് എല്‍ഡിഎഫ് ലക്ഷ്യം. എന്നാല്‍ പിണറായി സര്‍ക്കാരിനെ താഴെയിറക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
ഇതിനിടെ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം യുഡിഎഫിലേക്ക് ചേക്കേറുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജോസ് കെ മാണി യുഡിഎഫ് വിട്ട് പോയതോടെ കോട്ടയത്തെ ഏഴ് സീറ്റുകള്‍ പിടിക്കാന്‍ പിസിയുടെ ജനപക്ഷം കൂടെയുണ്ടായാല്‍ സാധിക്കുമെന്ന വിലയിരുത്തല്‍ യുഡിഎഫിനുണ്ട്. എന്നാല്‍ മുന്നണി പ്രവേശനത്തെ കുറിച്ചും തിരഞ്ഞെടുപ്പുമായി ബന്ധപ്പെടും ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പിസി ജോര്‍ജ്...

ജനപക്ഷം ആര്‍ക്കൊപ്പം
കേരള ജനപക്ഷം സെക്യുലറിന്റെ രക്ഷാധികാരിയാണ് ഞാന്‍. ഞാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കേരള ജനപക്ഷം സെക്യുലര്‍ എന്ന പാര്‍ട്ടിയില്‍ നിന്നാണ്. ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ ചിഹ്നം തൊപ്പിയാണ്. ആ ചിഹ്നത്തില്‍ തന്നെയാണ് മത്സരിക്കുന്നത്. ദൈവത്തെ സാക്ഷിയായി പറയുന്നു മുന്നണിയില്‍ എടുക്കാന്‍ ഒരുത്തന്റെയും പിറകെ നടക്കുന്നില്ലെന്നും പിസി ജോര്‍ജ് കൗമുദി ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

16 സ്ഥാനാര്‍ത്ഥികള്‍
ഞാന്‍ ജയിച്ചത് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ ഉള്‍പ്പടെ മുഴുവന്‍ കക്ഷികളുടെ.ും 16 സ്ഥാനാര്‍ത്ഥികളോട് മത്സരിച്ചാണ് പൂഞ്ഞാറില്‍ ഞാന്‍ ജയിച്ചത്. 28000 വോട്ടിനാണ് ഞാന്‍ ജയിച്ചത്. ആ ഞാന്‍ എന്തിന് പിന്നെ മറ്റുള്ളവരുടെ പുറകെ നടക്കണം. കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ചേര്‍ന്നു. മുന്നോട്ടുള്ള പ്രയാണത്തില്‍ നമുക്ക് പൂഞ്ഞാറില്‍ ജയിക്കാമെന്ന് വിലയിരുത്തി. എന്നാല്‍..

വിപുലീകരണം
മറ്റുള്ള സ്ഥലങ്ങളില്‍ മത്സരിക്കണമെങ്കില്‍ ഒരു വിപുലീകരണം ആവശ്യമാണെന്ന അഭിപ്രായം ഉയര്‍ന്നു. ആലോചിക്കാമെന്ന് മറുപടി പറഞ്ഞു. അത് ഏത് മുന്നണി വേണമെന്നും എങ്ങനേെവണമെന്നും തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് ചെയര്‍മാനുണ്ട്. വര്‍ക്കിംഗ് ചെയര്‍മാനുണ്ട് യുവജനപക്ഷ നേതാക്കളുണ്ട്. ഈ കമ്മിറ്റി പറയുന്നത് കേള്‍ക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.

ചര്‍ച്ച നടത്തിയിട്ടില്ല
മുന്നണി പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഈ കമ്മിറ്റി ഇതുവരെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞത് ഞാന്‍ മുന്നണിയില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടില്ല എന്നാണ്. സത്യമാണത്. എനിക്ക് മുന്നണിയുടെ ഒരു ആവശ്യവും ഇല്ല. മുന്നണി കാര്യമൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. ഒരാളുടെയും പിറകെ പോയിട്ടില്ല- പിസി ജോര്‍ജ് പറഞ്ഞു.

മൂന്ന് മണ്ഡലങ്ങള്‍
എഴുതിവച്ചോളൂ, മൂന്ന് മണ്ഡലങ്ങള്‍, പൂഞ്ഞാര്‍, പാല, കാഞ്ഞിരപ്പള്ളി എന്നീ മൂന്ന് മണ്ഡലങ്ങളില്‍ ആര് ജയിക്കണമെന്ന് കേരള ജനപക്ഷം തീരുമാനിക്കും. അതില്‍ സംശയമില്ല. പൂഞ്ഞാറില്‍ മത്സരിക്കുമോ പാലായില്‍ മത്സരിക്കുമോ എന്നുള്ള കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എനിക്ക് ഇപ്പോള്‍ പറയാനാകില്ല. 1980ലാണ് പൂഞ്ഞാറില്‍ എത്തിയതെന്നും പിസി ജോര്‍ജ് പറയുന്നു

ഷോണിനെ നിര്‍ത്തണം
പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം നടക്കുന്നുണ്ട് അവിടെ. പക്ഷേ, അവന് പറയുന്നു ഞാന്‍ നിന്നാല്‍ മതിയെന്ന്. അതൊക്കെ ഞങ്ങള്‍ തമ്മിലുള്ള പ്രശ്നമാണെന്നും പിസി ജോര്‍ജ് അഭിമുഖത്തില്‍ വ്യക്തമാക്കി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications