കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുതിര്‍ന്ന നേതാവ് ജോസിനെ കൈവിട്ടു; ഇനി ജോസഫിനൊപ്പം, ഇജെ അഗസ്തി യുഡിഎഫ് യോഗത്തില്‍

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഇജെ അഗസ്തി ജോസ് കെ മാണിയെ കൈവിട്ട് പിജെ ജോസഫിനൊപ്പം ചേര്‍ന്നു. അഗസ്തിയെ പിജെ ജോസഫ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോട്ടയം ജില്ലാ യുഡിഎഫ് യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. ജോസ് കെ മാണി എല്‍ഡിഎഫിനൊപ്പം പോയതില്‍ അതൃപ്തിയുള്ള നേതാവായിരുന്നു അഗസ്തി. ഇദ്ദേഹവുമായി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. അഗസ്തിയെ യുഡിഎഫ് ചെയര്‍മാനാക്കുമെന്നാണ് വിവരം.

e

ജോസഫ് എം പുതുശേരിയാണ് ആദ്യം ജോസ് പക്ഷത്തെ വിട്ട പ്രമുഖന്‍. ഇപ്പോള്‍ ഇജെ അഗസ്തിയും ജോസിനെ കൈവിട്ടു. കെഎം മാണിയെ അധിക്ഷേപിച്ചവര്‍ക്കൊപ്പം നില്‍ക്കാനാകില്ല എന്നാണ് കേരള കോണ്‍ഗ്രസിലെ മിക്ക നേതാക്കളുടെയും വികാരമെന്ന് ജോസഫ് പക്ഷത്തുള്ളവര്‍ പറയുന്നു. 25 വര്‍ഷം കേരള കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു കെഎം മാണിയുടെ വിശ്വസ്തനായ ഇജെ അഗസ്തി. 2017ലാണ് ഇദ്ദേഹം ജില്ലാ പ്രസിഡന്റ് പദവി രാജിവച്ചത്. സിപിഎം പിന്തുണ സ്വീകരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. പക്ഷേ, കേരള കോണ്‍ഗ്രസ് വിട്ടിരുന്നില്ല.

സുരേന്ദ്രന്‍ വഞ്ചിച്ചു; പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്... ശോഭാ സുരേന്ദ്രന് പിന്നാലെ വേലായുധനുംസുരേന്ദ്രന്‍ വഞ്ചിച്ചു; പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്... ശോഭാ സുരേന്ദ്രന് പിന്നാലെ വേലായുധനും

പിജെ ജോസഫ് കഴിഞ്ഞാഴ്ച മോനിപ്പള്ളിയിലെ അഗസ്തിയുടെ വീട്ടിലെത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് അഗസ്തി ജോസ് പക്ഷം വിടാന്‍ തീരുമാനിച്ചത്.
ജോസ് കെ മാണി എല്‍ഡിഎഫിനൊപ്പം പോകാന്‍ തീരുമാനിച്ച പ്രഖ്യാപനം നടത്തുന്ന ദിവസം ഇജെ അഗസ്തിയുടെ അസാന്നിധ്യം ശ്രദ്ധേയമയിരുന്നു. ജോസിന്റെ തീരുമാനത്തോട് അഗസ്തിക്ക് യോജിപ്പില്ല എന്ന പ്രചാരണത്തിന് ഇത് വഴിവെച്ചു. ജോസിനൊപ്പമുള്ളവര്‍ അധികം വൈകാതെ യുഡിഎഫിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.

മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍

Recommended Video

cmsvideo
Mullappally Ramachandran makes anti woman statement

English summary
Kerala Congress Leader EJ Agasthi switch to PJ Joseph group from Jose K Mani faction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X