കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒറ്റമഴയില്‍ വെള്ളത്തില്‍ മുങ്ങി പാല ടൗണ്‍, ഓടകള്‍ വൃത്തിയാക്കണമെന്ന് നാട്ടുകാര്‍

Google Oneindia Malayalam News

കോട്ടയം: കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളത്തില്‍ മുങ്ങി പാലയിലെ റോഡുകള്‍. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആരംഭിച്ച മഴ ഒരു മണിക്കൂറോളം തിമര്‍ത്തു പെയ്തിരുന്നു. ഇതോടെ പല ഭാഗത്തും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം വെള്ളം ഉയര്‍ന്നു. ഇതിന് പിന്നാലെ ഗതാഗത കുരുക്കും രൂക്ഷമായി. സെന്റ് തോമസ് സ്‌കൂളിന് മുന്‍ വശം, കെ എസ് ഇ ബിക്ക് മുന്‍വശം, ചെത്തിമറ്റം, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് മുന്‍വശം, സെന്റ് തോമസ് കോളജിനു സമീപം, മുത്തോലി ബ്രില്യന്റിനു മുന്‍വശം എന്നിവിടങ്ങളിലെല്ലാം മഴ പെയ്തതോടെ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.

കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് മുന്‍വശവും പാലാ-കൊടുങ്ങൂര്‍ റോഡിലും മുത്തോലി ബ്രില്യന്റ്‌സിന് മുന്‍വശത്തും വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ കഴിയാത്ത വിധത്തിലാണ് വെള്ളക്കെട്ട് ഉയര്‍ന്നത്. ഒറ്റ മഴയില്‍ പലപ്പോഴും ഇവിടെ വെള്ളം കയറിയിട്ടും ഓടകള്‍ നന്നാക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. മഴയ്ക്ക് മുന്‍പ് വേനല്‍ കാലത്ത് അറ്റകുറ്റപ്പണികള്‍ നടത്തി ഓടകള്‍ നവീകരിക്കാത്തത് വെള്ളക്കെട്ട് രൂക്ഷമാക്കുന്നു.

kottayam

ഓടകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടി വെള്ളമൊഴുക്ക് നിലച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ മഴക്കാലത്തിന് മുന്‍പേ ഓടകള്‍ നവീകരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പ്രവത്തികള്‍ നിലച്ചിട്ട് വര്‍ഷങ്ങളായി എന്നാണ് നാട്ടുകാര്‍ പറയുന്നത്. കുരിശുപള്ളി കവലയിലും വെള്ളക്കെട്ട് പതിവായിരുന്നെങ്കിലും അടുത്തിടെ ഓട നവീകരിച്ചിരുന്നു. ഇതോടെ വെള്ളക്കെട്ടിനു പരിഹാരമായി.

കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ മഴ പെയ്താല്‍ 2 അടിയിലേറെ ഉയരത്തില്‍ വെള്ളക്കെട്ട് രൂപപ്പെടും. ഓടകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഏറെ സമയത്തിനു ശേഷമേ വെള്ളം ഒഴുകിപ്പോകൂവെന്നത് ഗതാഗത കുരുക്കും വര്‍ധിപ്പിക്കുന്നു. തിരക്കുള്ള പാലാ - തൊടുപുഴ റോഡിലെ വെള്ളക്കെട്ടും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഓളമടിച്ച് സമീപത്തെ കടകളിലും വെള്ളം കയറുന്നത് വ്യാപാരികള്‍ക്കും പ്രയാസമുണ്ടാക്കുന്നു.

ഭൂമി പോകുന്നവര്‍ക്ക് വിപണിവിലയല്ല,അതുക്കും മേലേ;മാധ്യമങ്ങള്‍ പറയുന്നത് ജനം കേള്‍ക്കില്ലെന്ന് മുഖ്യമന്ത്രിഭൂമി പോകുന്നവര്‍ക്ക് വിപണിവിലയല്ല,അതുക്കും മേലേ;മാധ്യമങ്ങള്‍ പറയുന്നത് ജനം കേള്‍ക്കില്ലെന്ന് മുഖ്യമന്ത്രി

മഴ പെയ്താല്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നത് മൂലം സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടക്കാരും പ്രയാസപ്പെടുന്നു. വേനല്‍ മഴ എത്തിയപ്പോഴേക്കും ഇത്തരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടാല്‍ മഴക്കാലത്ത് എന്ത് ചെയ്യുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അടിയന്തര നടപടി സ്വീകരിച്ച് റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

Recommended Video

cmsvideo
മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

English summary
kerala weather: kottayam pala town flooded in rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X