'നിനക്കൊരു വീടൊക്കെ ഉണ്ടാക്കി തന്നിട്ടേ ഞാന്‍ പോകൂ...'; സുധിയുടെ വേര്‍പാടില്‍ തകര്‍ന്ന് രേണുവും മക്കളും
കോട്ടയം: തൃശൂര്‍ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വേര്‍പാട് താങ്ങാനാകാതെ കുടുംബം. സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും. കുടുംബമെന്നാല് ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു.
ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പോലും സുധിയിലേക്ക് എത്തുന്നത് അങ്ങനെയാണ്. അതിനായി പൊങ്ങന്താനത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം അഞ്ച് സെന്റ് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ബാക്കി പണം ഒത്തുവരാത്തതിനാല്‍ രജിസ്ട്രേഷന് നടന്നില്ല.

ഞായറാഴ്ച വടകരയിലെ ഷോയില്‍ പങ്കെടുക്കാനായി എത്തിയ ഉടനെ സുധി വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തിരുന്നു. പല്ലുവേദനയുള്ള മുഖം അപ്പോഴേക്ക് നീരുവെച്ച് വീങ്ങിയിരുന്നു. ഇത് കണ്ട വിഷമത്തില്‍ താന്‍ ഷോ വേഗം തീര്‍ത്ത് വീട്ടിലെത്താം എന്നും എത്തിയാലുടന്‍ ആശുപത്രിയില്‍ പോകാമെന്നുമാണ് സുധി ഭാര്യയോട് പറഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യാപിതാവ് തങ്കച്ചനേയും ആശുപത്രിയില്‍ കാണിക്കാമെന്ന് സുധി പറഞ്ഞിരുന്നു.
ഇതിനായാണ് സുധി അന്ന് രാത്രി ഏറെ വൈകിയിട്ടും സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പുറപ്പെട്ടത്. പ്ലസ് ടു കഴിഞ്ഞ് നില്ക്കുന്ന മൂത്ത മകന് രാഹുല്‍ ആയിരുന്നു പലപ്പോഴും സുധിക്കൊപ്പം പരിപാടിയില്‍ കൂടെ പോകാറുള്ളത്. വടകരയിലേക്കും രാഹുല്‍ വരാമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ അന്ന് രാഹുലിനോട് സുധി വരേണ്ടെന്ന് പറഞ്ഞു. സുധിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് രേണുവും മക്കളും.
സുധി ചേട്ടന് തനിക്ക് ഒന്നും ഉണ്ടാക്കി തന്നില്ലെന്ന സങ്കടമായിരുന്നു എപ്പോഴുമെന്ന് രേണു പറയുന്നു. വീടൊക്കെ നിനക്ക് ഉണ്ടാക്കി തന്നിട്ടേ ഞാന്‍ പോകൂവെന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. ഒരു ദിവസം പോലും സമാധാനത്തില്‍ ഇരുന്നിട്ടില്ലെന്നും എപ്പോഴും ടെന്‍ഷനായിരുന്നു സുധി ചേട്ടനെന്നും പറയുമ്പോള്‍ രേണുവിന്റെ കണ്ഠമിടറി. സുധിയുടെ രണ്ടാം ഭാര്യയാണ് രേണു.
ആദ്യഭാര്യ മൂത്ത മകന് ഒന്നര വയസുള്ളപ്പോള്‍ സുധിയെ ഉപേക്ഷിച്ച് പോയതാണ്. അതിന് ശേഷമാണ് രേണു സുധിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. രേണു തന്റെ എല്ലാമെല്ലാമായിരുന്നുവെന്ന് പലപ്പോഴും സുധി പറയുമായിരുന്നു.
അതേസമയം സുധിയുടെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിക്ക് പൊങ്ങന്താനത്തെ വീട്ടിലെത്തിക്കും. 10.20-ന് പൊങ്ങന്താനം സ്കൂളിലും വാകത്താനം പഞ്ചായത്തിന്റെ ഞാലിയാകുഴി മഹാത്മജി ഓഡിറ്റോറിയത്തിലും പൊതുദര്‍ശനം. റിഫോമ്ഡ് ചര്‍ച്ച് ഓഫ് ഇന്ത്യ തോട്ടയ്കാട് സെമിത്തേരിയില്‍ ആണ് സംസ്കാരം
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications