Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപ്പര്‍ ലോറിയുമായി എത്തി വീടും പെട്ടിക്കടയും ഇടിച്ച് തകര്‍ത്തു, പിന്നാലെ വീടിന് തീയിട്ടു; യുവാവ് അറസ്റ്റില്‍

ദേവഗിരി: ടിപ്പര്‍ ലോറിയുമായി എത്തി വയോധികര്‍ക്ക് നേരെ യുവാവിന്റെ അക്രമം. വീടും കടയും ടിപ്പര്‍ ലോറിയുപയോഗിച്ച് ഇടിച്ച് തകര്‍ത്ത ശേഷം വീടിന് തീയിട്ടു. വെള്ളിയാഴ്ച വൈകീട്ട് 6.15 ന് വാഴൂര്‍ - ചങ്ങനാശേരി റോഡില്‍ ദേവഗിരി കവലയ്ക്ക് സമീപമാണ് നാടിനെ നടുക്കിയ ആക്രമണം. ദേവഗിരി കൊച്ചുപറമ്പില്‍ മാത്യു സ്‌കറിയ എന്ന ഷിബുവാണ് (42) അക്രമത്തിന് പിന്നില്‍.

ദേവഗിരി കവലയില്‍ കളത്തില്‍ പറമ്പില്‍ വിജയന്റെ (60) പെട്ടിക്കടയും സമീപത്തുള്ള മുട്ടുകടുപ്പില്‍ അമ്മിണിയുടെ (65) വീടും ആണ് ഷിബു നശിപ്പിച്ചത്. ദേവഗിരി ഭാഗത്ത് നിന്ന് ടിപ്പര്‍ ലോറിയില്‍ എത്തിയ ഷിബു സ്‌കറിയ വിജയന്റെ മാടക്കടയിലേക്ക് തന്റെ വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. പിന്നീട് റിവേഴ്‌സ് എടുത്ത് വീണ്ടും ഇടിച്ച് കട പൂര്‍ണമായി തകര്‍ത്തു. ഈ സമയം കടയിലുണ്ടായിരുന്ന വിജയന്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു.

kottayam

വിജയന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് 50 മീറ്റര്‍ അകലെ റോഡരികില്‍ താമസിക്കുന്ന അിണിയുടെ വീട്ടിലേക്ക് ടിപ്പര്‍ ഓടിച്ചെത്തി ഇടിച്ച് കയറ്റുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന അമ്മിണി ഈ സമയം വെളിയിലേക്ക് ഓടി രക്ഷപ്പെട്ടു. രണ്ട് തവണ ടിപ്പര്‍ കൊണ്ട് വീട് ഇടിച്ച് തകര്‍ത്ത ശേഷം കന്നാസില്‍ ടിപ്പറില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു ഷിബു.

വീട്ടുസാധനങ്ങള്‍ക്കൊപ്പം കെട്ടിയിട്ടിരുന്ന നായ്ക്കുട്ടിയും വീടിന് തീപിടിച്ചതോടെ ചത്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കറുകച്ചാല്‍ പൊലീസ് ഷിബുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് ഷിബു കാറുമായി എത്തി രണ്ട് തവണ പെട്ടിക്കടയില്‍ ഇടിപ്പിച്ചതായി വിജയന്‍ പറയുന്നു. കടയുടെ മുകളിലേക്ക് പെട്രോള്‍ ഒഴിക്കുകയും ചെയ്തിരുന്നു. പെട്ടിക്കടയില്‍ തന്നെയാണ് വിജയന്‍ താമസിക്കുന്നത്. റോഡരികിലെ വീട്ടില്‍ ഒറ്റയ്ക്കാണ് അമ്മിണിയുടെ താമസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+