കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്ത് വര്‍ഷമായി ഒരു വികസന പ്രവര്‍ത്തനവുമില്ല; ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഉപദേശക സമിതി പിരിച്ചുവിട്ട് ഹൈക്കോടതി

Google Oneindia Malayalam News

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതി ഹൈക്കോടതി പിരിച്ചുവിട്ടു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ കമ്മിറ്റി അംഗങ്ങളായി ഉപദേശക സമിതിക്ക് തുടരാനാകില്ല. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, പി ജി അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഉപദേശക സമിതിയെ പിരിച്ചുവിട്ടത്. ഒരു ഭക്തന്‍ അയച്ച പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി.

പരാതിയിന്‍മേല്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പുതിയ ഉപദേശക സമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ രണ്ട് മാസത്തിന് ഉള്ളില്‍ പൂര്‍ത്തിയാക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതി വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

sdqq

പിരിച്ചുവിട്ട ഉപദേശക സമിതി ഡിസംബര്‍ 20 ന് മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈമാറണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. രണ്ട് മാസത്തിനുള്ളില്‍ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കണം. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി എന്താണ് എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്ന് ദേവസ്വം ഓംബുഡ്‌സ്മാനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

സ്വത്ത് താനെ കൈയില്‍ വന്ന് ചേരും, ഇനി വിപരീത രാജയോഗത്തിന്റെ സമയം; ഭാഗ്യരാശിക്കാര്‍ ഇവര്‍സ്വത്ത് താനെ കൈയില്‍ വന്ന് ചേരും, ഇനി വിപരീത രാജയോഗത്തിന്റെ സമയം; ഭാഗ്യരാശിക്കാര്‍ ഇവര്‍

ഇതിന് ശേഷം ഓംബുഡ്‌സ്മാന്‍ മാര്‍ച്ച് 14 ന് മുന്‍പു ഹൈക്കോടതിക്ക് ഈ റിപ്പോര്‍ട്ട് കൈമാറണം. ഉപദേശക സമിതിക്ക് പുറമെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയും ആവശ്യമുണ്ടോ എന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക. ഇതോടൊപ്പം ഉപദേശക സമിതിയെ കുറിച്ച് ഉയര്‍ന്ന പരാതികളെ കുറിച്ചും ഓംബുഡ്‌സ്മാന്‍ അന്വേഷിക്കണം.

കേവലം തദ്ദേശ തെരഞ്ഞെടുപ്പല്ല, എംസിഡി നഷ്ടപ്പെട്ടാല്‍ ബിജെപിയുടെ ദല്‍ഹിയിലെ 'പവര്‍' തീരും; ആപ്പ് കരുത്തരാകുംകേവലം തദ്ദേശ തെരഞ്ഞെടുപ്പല്ല, എംസിഡി നഷ്ടപ്പെട്ടാല്‍ ബിജെപിയുടെ ദല്‍ഹിയിലെ 'പവര്‍' തീരും; ആപ്പ് കരുത്തരാകും

അതേസമം ഉപദേശ സമിതിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസില്‍ നല്‍കിയ വിശദീകരണത്തില്‍ ദേവസ്വം കമ്മിഷണര്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം എന്നും വിഷയം ഡിസംബര്‍ 12 ന് വീണ്ടും പരിഗണിക്കും എന്നും ഹൈക്കോടതി അറിയിച്ചു. അഡ്വ. ജി. ബിജു ആണ് തിരുവിതാംകൂര്‍ ദേവസ്വത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളില്‍ ഉപദേശക സമിതിയുടെ കാലാവധി 2 വര്‍ഷമാണ്.

അഭ്യൂഹങ്ങള്‍ക്ക് വിരാമം.. സാനിയയും മാലിക്കും ഉടന്‍ ഒന്നിച്ചെത്തും; പുതിയ പ്രഖ്യാപനംഅഭ്യൂഹങ്ങള്‍ക്ക് വിരാമം.. സാനിയയും മാലിക്കും ഉടന്‍ ഒന്നിച്ചെത്തും; പുതിയ പ്രഖ്യാപനം

ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിനും ദേവസ്വം കമ്മിഷണര്‍ക്കും ഓരോ വര്‍ഷം വീതം കാലാവധി നീട്ടിക്കൊടുക്കാന്‍ അധികാരമുണ്ട് എന്നും ഇതില്‍ കൂടുതല്‍ കാലാവധി അനുവദിക്കാന്‍ കഴിയില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതോടൊപ്പം നാല് വര്‍ഷം അംഗമായിരുന്നവര്‍ക്ക് വീണ്ടും ഉപദേശക സമിതിയില്‍ അംഗമാകാന്‍ യോഗ്യത ഇല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.

English summary
Kottayam: High Court dissolves advisory committee of Etumanur Mahadeva temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X