കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രേംനസീറിന്റെ പ്രിയപ്പെട്ട 111-ാം നമ്പര്‍ മുറി ഓര്‍മയാകുന്നു; നഗരസഭാ ഗസ്റ്റ് ഹൗസ് പൊളിക്കാന്‍ തീരുമാനം

Google Oneindia Malayalam News

കോട്ടയം: കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ നഗരസഭാ ഗസ്റ്റ് ഹൗസ് പൊളിക്കാന്‍ നഗരസഭയുടെ തീരുമാനം. അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഗസ്റ്റ് ഹൗസ് പൊളിക്കാന്‍ നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ബോട്ട് ജെട്ടി റോഡില്‍ എക്‌സൈസ് ഓഫീസിന് സമീപം പഴയ ബ്ലോക്ക്, പുതിയ ബ്ലോക്ക് എന്നിങ്ങനെ രണ്ട് കെട്ടിടങ്ങളാണ് ഉള്ളത്.

ഇതില്‍ പഴയ ബ്ലോക്കാണ് ഗസ്റ്റ് ഹൗസായി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ കെട്ടിടത്തിന്റെ ഭിത്തികള്‍ വിണ്ടു കീറി, കോണ്‍ക്രീറ്റ് പാളികള്‍ ഇളകി. പൊളിഞ്ഞു വീഴാറായ നിലയിലാണ് ഇപ്പോള്‍ കെട്ടിടം. കെട്ടിടത്തിന് ചുറ്റും വലിയ ആല്‍മരങ്ങള്‍ പടര്‍ന്നു പന്തലിച്ചതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പുതിയ ബ്ലോക്കില്‍ കൃഷി ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്.

'ബലാത്സംഗക്കേസ് പ്രതികളെ പിന്തുണക്കുന്നയാള്‍ രാഹുല്‍ ഈശ്വര്‍.. ദേവികയുടെ ശ്രമം ഈ ആളാകാന്‍'; എന്‍എസ് മാധവന്‍'ബലാത്സംഗക്കേസ് പ്രതികളെ പിന്തുണക്കുന്നയാള്‍ രാഹുല്‍ ഈശ്വര്‍.. ദേവികയുടെ ശ്രമം ഈ ആളാകാന്‍'; എന്‍എസ് മാധവന്‍

1

പഴയ കെട്ടിടം നിലംപൊത്തിയാല്‍ പുതിയ കെട്ടിടത്തിനും ഭീഷണിയാകും എന്നതിനാലാണ് നഗരസഭയുടെ തീരുമാനം. കെട്ടിടം ഭീഷണി ഉയര്‍ത്തുന്നു എന്ന വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു നടപടി. കോട്ടയത്തെ ആദ്യ ഗസ്റ്റ് ഹൗസ് നിലം പൊത്തുമ്പോള്‍ ഓര്‍മയാകുന്നത് ചില ചരിത്രങ്ങള്‍ കൂടിയാണ്.

2

നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ പ്രിയപ്പെട്ട 111 ാം നമ്പര്‍ മുറി സ്ഥിതി ചെയ്യുന്നത് ഈ പഴയ കെട്ടിടത്തിലാണ്. കോട്ടയത്ത് എത്തിയാല്‍ താമസിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്തിരുന്നത് നഗരസഭാ ഗസ്റ്റ് ഹൗസായിരുന്നു. 111 ാം നമ്പര്‍ മുറി വേണം എന്ന നിര്‍ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. നസീര്‍ എത്തിയെന്ന് അറിഞ്ഞാല്‍ സിനിമാക്കാരുടെയും ആരാധകരുടെയും വലിയ തിരക്കായിരുന്നു ഇവിടെ.

3

ഒട്ടേറെ സിനിമ ചര്‍ച്ചകള്‍ക്ക് വേദിയായ മുറിയാണിത്. ഷീല, കെ.പി ഉമ്മര്‍, അടൂര്‍ ഭാസി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, എസ്.പി പിള്ള തുടങ്ങിയ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഈ ഗസ്റ്റ് ഹൗസിലെ താമസക്കാരായിരുന്നു. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വേദിയായിരുന്നു ഈ ഗസ്റ്റ് ഹൗസ്. ഒരുകാലത്ത് കോട്ടയത്തെ മുതിര്‍ന്ന നേതാക്കളെ കാണണമെങ്കില്‍ ഗസ്റ്റ് ഹൗസില്‍ എത്തണമായിരുന്നു.

അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; ഇനി..." data-gal-src="malayalam.oneindia.com/img/600x100/2021/03/ak1-1616818471.jpg">
4

അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; ഇനി വാദം അടച്ചിട്ട മുറിയില്‍<br />അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; ഇനി വാദം അടച്ചിട്ട മുറിയില്‍

എ.കെ ആന്റണി, വയലാര്‍ രവി തുടങ്ങി ഒട്ടേറെ നേതാക്കളാണ് ഇവിടെ താമസിച്ചിരുന്നത്. അതേസമയം കെട്ടിടം പൊളിച്ചുമാറ്റാതെ വഴിയില്ലെന്നും സര്‍വേ റിപ്പോര്‍ട്ട് തയാറായിട്ടുണ്ടെന്നും നഗരസഭാ ഉപാധ്യക്ഷന്‍ ബി ഗോപകുമാര്‍ പറഞ്ഞു. എസ്റ്റിമേറ്റ് ലഭിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ വിളിക്കും. കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചിട്ടുണ്ട്.

സ്ലീവ്‌ലെസ് ബ്ലൗസ്.. റെഡ് സാരി... ബീച്ച് സൈഡ്...; അതൊരു ഒന്നൊന്നര കോംബിനേഷനാണല്ലോ സാധികാ...

Recommended Video

cmsvideo
നല്ലൊരു പരിപാടിക്ക് വന്നതല്ലേ എന്തിനാ കുളമാക്കുന്നേ | *Entertainment

English summary
Kottayam Municipal Corporation's decided to demolish the guest house which have prem nazir's room
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X