കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് മിന്നല്‍ പ്രളയം, പാമ്പാടിയില്‍ മാത്രം പെയ്തത് 117 മില്ലീമീറ്റര്‍ മഴ

Google Oneindia Malayalam News

കോട്ടയം: അതിശക്തമായ മഴയില്‍ കോട്ടയത്ത് പലയിടത്തും മിന്നല്‍ പ്രളയം. പാമ്പാടി, കറുകച്ചാല്‍, തോട്ടയ്ക്കാട്, നെടുംകുന്നം തുടങ്ങിയ മേഖലകളില്‍ വെള്ളം കയറി. കോട്ടയം, ചങ്ങനാശേരി താലൂക്കുകളിലെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. 2018 ലെ മഹാപ്രളയത്തില്‍ പോലും വെള്ളം കയറാത്ത പ്രദേശങ്ങളിലും വെള്ളം കയറിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.

രാത്രി ചെറിയ മഴ ഉണ്ടായിരുന്നു. എന്നാല്‍ നേരം വെളുത്തപ്പോഴേക്കും പലയിടത്തും വെള്ളം ഇരച്ചുകയറുകയായിരുന്നു. മഴ വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള തടസങ്ങളും മേഘവിസ്‌ഫോടനം പോലുള്ള മഴയുമാണ് വെള്ളപ്പൊക്കത്തിനു കാരണമായത് എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെയാണ് വെള്ളം കയറിത്തുടങ്ങിയത്.

'ഇതിന് നിങ്ങള്‍ക്ക് എന്ത് അവകാശം?' ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ഹൈക്കോടതി'ഇതിന് നിങ്ങള്‍ക്ക് എന്ത് അവകാശം?' ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ഹൈക്കോടതി

1

ചിലയിടങ്ങളില്‍ അരമണിക്കൂറിനുള്ളിലാണ് റോഡുകളും പറമ്പുകളും വെള്ളത്തില്‍ മുങ്ങിയത്. കറുകച്ചാല്‍, നെടുംകുന്നം, തോട്ടയ്ക്കാട് മേഖലകളില്‍ വെള്ളം കയറി കനത്ത നാശനഷ്ടമുണ്ടായി. 130 വീടുകള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. ബാക്കി നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളൂ. കോട്ടയം താലൂക്കില്‍ 30 വീടുകളില്‍ വെള്ളം കയറി എന്നാണ് വിവരം.

2

കോട്ടയം - കറുകച്ചാല്‍, തോട്ടയ്ക്കാട് - ചങ്ങനാശേരി റോഡുകളിലെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. പാമ്പാടി, വെള്ളൂര്‍, സൗത്ത് പാമ്പാടി മേഖലകളിലെ വീടുകളില്‍ ഒറ്റപ്പെട്ടുപോയ 9 കുടുംബങ്ങളെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ജില്ലയിലെ ചില മേഖലകളില്‍ മാത്രമുണ്ടായ അതിതീവ്രമഴയ്ക്കു കാരണം ചക്രവാതച്ചുഴി ആണെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

ക്യൂട്ട് ചിരി... ഹോട്ട് ലുക്ക്... ഗ്ലാമറസ് ലുക്കില്‍ മഡോണയുടെ വൈറല്‍ ഫോട്ടോഷൂട്ട്

3

വരും ദിവസങ്ങളിലും അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായേക്കാം. അതിതീവ്ര മഴ പെയ്ത് ഒരു മേഖലയെ മാത്രം മുക്കുന്ന പ്രതിഭാസം ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മുന്‍പു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും ചെന്നൈയിലും നിലവില്‍ 2 ചക്രവാതച്ചുഴി സജീവമായി നില്‍ക്കുന്നുണ്ട്. ഇതില്‍ ചെന്നൈയിലെ ചക്രവാതച്ചുഴിയാണ് ഇവിടെ മഴയ്ക്ക് കാരണം.

4

പാമ്പാടി മേഖലയില്‍ 117 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. കറുകച്ചാല്‍ മുതല്‍ കാഞ്ഞിരപ്പള്ളിയുടെ ഒരു ഭാഗം ഉള്‍പ്പെടെ 20 കിലോമീറ്റര്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് മഴ തിമര്‍ത്തു പെയ്തത്. ഇന്നലെ രാവിലെ 8.30 വരെയുള്ള കണക്കാണിത്. മണിക്കൂറില്‍ 2.5 സെന്റിമീറ്റര്‍ മുതല്‍ 10 സെന്റിമീറ്റര്‍ മഴ പെയ്താല്‍ ലഘു മേഘ വിസ്‌ഫോടനമായി കണക്കാക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക്; കണ്ണൂര്‍ അസോസിയേഷനില്‍ മിന്നും ജയംബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക്; കണ്ണൂര്‍ അസോസിയേഷനില്‍ മിന്നും ജയം

English summary
Kottayam Rain: Flash flood in many places in Kottayam district due to heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X