കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷീബ കൊലപാതകവും അന്വേഷണം ബന്ധുക്കളിലേക്ക്; ഫോണ്‍ കണ്ടെത്തി; നിര്‍ണ്ണായകം

  • By News Desk
Google Oneindia Malayalam News

കോട്ടയം: താഴത്തറങ്ങാടിയില്‍ വീട്ടമ്മയെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ബന്ധുക്കളിലേക്ക്. ഇതോടെ അന്വേഷണത്തിന്റെ ഗതിമാറും. കൊല്ലപ്പെട്ട ഷീബയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതോടെയാണ് അന്വേഷണം ബന്ധുക്കളിലേക്ക് തിരിയുന്നത്. വേളൂരില്‍ പാറപ്പാടം സ്വദേശിയായി ഷീബാ സാലിയെ കഴിഞ്ഞ ദിവസമായിരുന്നു വീട്ടില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ഭര്‍ത്താവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

Recommended Video

cmsvideo
താഴത്തങ്ങാടി കൊലപാതകം- അന്വേഷണം ബന്ധുക്കളിലേക്ക് | Oneindia Malayalam

നിസര്‍ഗ തീവ്ര ചുഴലികാറ്റായി മാറി; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത; മുംബൈയില്‍ കനത്ത മഴയും കാറ്റുംനിസര്‍ഗ തീവ്ര ചുഴലികാറ്റായി മാറി; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത; മുംബൈയില്‍ കനത്ത മഴയും കാറ്റും

ഫോണ്‍ കണ്ടെത്തി

ഫോണ്‍ കണ്ടെത്തി

വീടിന്റെ സമീപത്തുനിന്നാണ് ഷീബയുടെ ഫോണ്‍ കണ്ടെത്തുന്നത്. ഇത് അക്രമികള്‍ കൊണ്ട് പോയിരുന്നോയെന്ന് നേരത്തെ സംശയിച്ചിരുന്നു. നിലവില്‍ ഷീബയുടെ കുടുംബത്തിന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്. അതേസമയം ഷീബയുടെ ഭര്‍ത്താവിന്റെ ഫോണ്‍ ഇതുവരേയും കണ്ടെത്താനിയിട്ടില്ല.

 കെട്ടിയിട്ട നിലയില്‍

കെട്ടിയിട്ട നിലയില്‍

വീട്ടിനുള്ളില്‍ ഷീബയുടേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും കെട്ടിയിട്ട നിലയിലായിരുന്നു വീട്ടില്‍ കണ്ടെത്തിയത്. ഷാനി മന്‍സില്‍ എന്ന രണ്ട് നിലയുള്ള വീട്ടില്‍ ഭര്‍ത്താവും ഷീബയും മാത്രമായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അയല്‍ക്കാരന്‍ വീട്ടിലെത്തിയപ്പോള്‍ പാചക വാതക സിലിണ്ടര്‍ ലീക്കായതായി കണ്ടെത്തുകയും ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയുമായിരുന്നു.

 കാലില്‍ കമ്പി ചുറ്റി

കാലില്‍ കമ്പി ചുറ്റി

ഫയര്‍ഫോഴ്‌സ് എത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. തുറന്നിട്ട ജനലിലൂടെ നോക്കിയപ്പോഴാണ് മുറിയില്‍ രക്തം തളംകെട്ടി കിടക്കുന്നതായി കണ്ടത്. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഷീബ മരണപ്പെട്ടിരുന്നു. ഇവരെ ഷോക്കടിപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഇരുവരുടേയും കാലില്‍ കമ്പി ചുറ്റിയിരുന്നു.

ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ല

ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ല

മുറിയിലെ അലമാര വാരിവലിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ഫാനിന്റെ ലീഫ് ഇളകിയാടുന്നുണ്ടായിരുന്നു. സെറ്റിയും ടീപോയിയും അടിച്ച് പൊട്ടിച്ച നിലയിലായിരുന്നു. ഷീബയുടെ ആഭരണങ്ങളും കാണാതെ പോയിട്ടുണ്ട്. ഇരുവരേയും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനായിട്ടില്ല.

അടുത്തറിയുന്നവര്‍

അടുത്തറിയുന്നവര്‍

ഷീബയേയും ഭര്‍ത്താവിനേയും വീടിനേയും കുറിച്ച് വ്യക്തമായി അറിയുന്നവര്‍ ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. ഇക്കാരണങ്ങള്‍ കൊണ്ട് കൂടിയാണ് അന്വേഷണം ബന്ധുക്കളിലേക്കും എത്തുന്നത്. കൊലപാതകത്തിന് ശേഷം രാവിലെ പത്തോടെ മോഷ്ടിക്കപ്പെട്ട കാര്‍ പുറത്ത് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. കാര്‍ കണ്ടെത്തുന്നതിനായി പരിശോധന നടത്തുകയാണ്.

 വീട്ടിലെ കാറില്‍ തന്നെ

വീട്ടിലെ കാറില്‍ തന്നെ

കുറ്റകൃത്യത്തിന് ശേഷം പ്രതി ഷീബയുടെ വീട്ടിലെ കാറില്‍ തന്നെയാണ് രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ കുറ്റകൃത്യത്തില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. കുമരകം ഭാഗത്തേക്കാണ് ഈ കാര്‍ സഞ്ചരിക്കുന്നത്.
ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിളും അതിര്‍ത്തികളിലും പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്.

 തലയ്‌ക്കേറ്റ പ്രഹരം

തലയ്‌ക്കേറ്റ പ്രഹരം

ഷീബയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. തലയ്‌ക്കേറ്റ പ്രഹരമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് ഷോക്കേറ്റതായി സൂചനകളില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയുടെ ഇരുവശങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്. ഗൃഹനാഥനെയും ഭാര്യയെയും ക്രൂരമായി ആക്രമിച്ച അക്രമികള്‍ ഇരുവരുടേയും കയ്യും കാലും കമ്പികൊണ്ട് ബന്ധിച്ച നിലയിലാണ് കണ്ടെത്തിയത്.

English summary
Kottayam Sheeba sali Murder: Mobile phone Founded; Enquiry Leads To Family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X