അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാതെ നോക്കി നിന്ന് ജനം, ഏറ്റുമാനൂരില്‍ യുവാവിന് ദാരുണാന്ത്യം
കോട്ടയം: അപകടത്തില്‍പ്പെട്ട് ജീവനോട് മല്ലിട്ട യുവാവിനെ രക്ഷിക്കാതെ നാട്ടുകാര്‍. ഏറ്റുമാനൂരില്‍ അപകടത്തില്‍പ്പെട്ട യുവാവിന് ഇതോടെ ദാരുണ മരണം സംഭവിച്ചത്. കണ്ടുനിന്നവരൊന്നും ഇയാളെ രക്ഷിക്കാന്‍ തയ്യാറായില്ല. അതിരംപുഴ സ്വദേശിയായ ബിനുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഓട്ടോ മറിഞ്ഞാണ് ബിനുവിന് പരിക്കേറ്റത്. ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. ഓട്ടോറിക്ഷ ഓടിച്ചിരുന്നത് ബന്ധുവാണ്. അപകടം കണ്ടവര്‍ ഓട്ടോറിക്ഷ ഉയര്‍ത്തിവെച്ച് പരിക്കേറ്റവരെ സമീപത്തെ കടയുടെ മുന്നിലിരുന്നാന് സഹായിച്ചിരുന്നു. പക്ഷേ ഇവരാരും തന്നെ ബിനുവിനെയും ബന്ധുവിനെയും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല.

അതേസമയം രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഓട്ടോ ഡ്രൈവറും ബിനുവിനെ രക്ഷിക്കാനായി ശ്രമിച്ചില്ല. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. ബിനുവിന് നേരത്തെ അപസ്മാരത്തിന്റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ബന്ധുക്കളുടെ മൊഴിയുണ്ട്. മരണകാരണം പക്ഷേ ഇതാണോ എന്ന് വ്യക്തമല്ല. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത് വലിയ വീഴ്ച്ചയാണെന്ന് പോലീസ് പറയുന്നു. പുലര്‍ച്ചെ ഫയര്‍ഫോഴ്‌സ് എത്തിയാണ് ബിനു ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഇത് അപകടം നടന്ന മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമായിരുന്നു.
ഇതിനിടെ കോട്ടയത്ത് തന്നെ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭര്‍ത്താവും മരിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 16നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ആക്രമണ സ്ഥലത്ത് വെച്ച് തന്നെ ഭാര്യ രത്‌നമ്മ മരിച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞാണ് ഭര്‍ത്താവായ ചന്ദ്രന്റെ മരണം. ഇത്രയും ദിവസം ഗുരുതരമായ സാഹചര്യത്തിലായിരുന്നു ചന്ദ്രന്‍. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. കുടുംബ വഴക്കാണ് രത്‌നമ്മയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനുള്ളില്‍ വെച്ച് ഇവരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ കുത്തിക്കൊന്ന ശേഷം ചന്ദ്രന്‍ വിഷം കഴിക്കുകയായിരുന്നു.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
വീട്ടിലെ ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയിരുന്നെങ്കിലും രത്‌നമ്മ അപ്പോഴേക്കും മരിച്ചിരുന്നു. അന്ന് രാവിലെ മുതല്‍ തന്നെ വീട്ടില്‍ ചന്ദ്രനും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പലതവണ മകളായ അരുണി പ്രശ്‌നം പരിഹരിക്കാനായി ശ്രമിച്ചിരുന്നു. മകള്‍ തന്നെ മൂന്ന് തവണ ഇവരെ അനുനയിപ്പിച്ചിരുന്നു. ഈ തര്‍ക്കങ്ങളൊക്കെ ഉച്ചയ്ക്ക് മുമ്പാണ് ഉണ്ടായതെന്ന് മകള്‍ പറയുന്നു. പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നായിരുന്നു കരുതിയെന്നും അരുണിമ വ്യക്തമാക്കി. മകല്‍ വീട്ടില്‍ നിന്ന് അയല്‍ വീട്ടിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. ഓടിയെത്തിയപ്പോഴേക്കും വീട് അടച്ചിട്ട നിലയിലായിരുന്നു. വാതില്‍ ചവിട്ടുപൊളിച്ച ശേഷം അകത്ത് കടന്നെങ്കിലും രത്‌നമ്മ മരിച്ചിരുന്നു.












Click it and Unblock the Notifications