കോട്ടയത്തെ വൃദ്ധന്റെ മരണം ഭക്ഷണവും വെള്ളവുമില്ലാതെ: ആന്തരികാവയവങ്ങൾ ചുരുങ്ങിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോട്ടയം: മകൻ വൃദ്ധദമ്പതികളെ ഭക്ഷണവും മരുന്നും നൽകാതെ പൂട്ടിയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടിനുള്ളിൽ പൂട്ടിയിട്ട അച്ഛന്റെ മരണം ഭക്ഷണവും വെള്ളവും ലഭിക്കാതെയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പിതാവ് ദിവസങ്ങളായി ഭക്ഷണം കഴിച്ചതിന്റെ ലക്ഷണങ്ങളുമില്ലെന്നും ആന്തരീകാവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ പട്ടിണി മൂലമാണോ ആന്തരികാവയവങ്ങൾ ചുരുങ്ങിയതെന്ന് കണ്ടെത്തുന്നതിനായി രാസപരിശോധന നടത്തുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
മകൻ വൃദ്ധദമ്പതികളെ ഭക്ഷണവും വെള്ളവും മരുന്നും നൽകാതെ വീട്ടിനുള്ളിൽ പൂട്ടിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പൊടിയൻ മരിച്ചത്. ഇരുവർക്കും മരുന്നും ഭക്ഷണവും നൽകാതെ ദിവസങ്ങളോളം വീട്ടിനുളളിൽ കെട്ടിയിടുകയായിരുന്നുവെന്ന് ഏറെ വൈകിയാണ് പുറത്തറിയുന്നത്. അവശനിലയിലായ 80 വയസ്സ് പ്രായമുള്ള പൊടിയൻ മരണത്തിന് കീഴടങ്ങിയതോടെയാണ് മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നത്. പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി മകന്റെ എതിർപ്പ് മറികടന്നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിനും കേസെടുത്ത പോലീസ് ഇവരുടെ ഇളയ മകനായ റെജിയ്ക്ക് വേണ്ടി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം വീട്ടിലേക്ക് പുറത്തുനിന്ന് ആരും വരാതിരിക്കാൻ നായയെ കെട്ടിയിട്ടുവെന്നും നാട്ടുകാർ പറയുന്നു. അമ്മയും അച്ഛനും കിടക്കുന്ന കട്ടിലിന്റെ കാലിലാണ് മകൻ പട്ടിയെ കെട്ടിയിട്ടതെന്നാണ് വീട് സന്ദർശിച്ച പഞ്ചായത്ത് അംഗം ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ച ആശാ വർക്കർമാർ വീട്ടിലെത്തിയതോടെയാണ് മകൻ മാതാപിതാക്കളോട് കാണിക്കുന്ന ക്രൂരത പുറംലോകമറിഞ്ഞത്.
ആരോഗ്യസ്ഥിതി മോശമായ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മദ്യപാനി കൂടിയായ മകൻ തയ്യാറായില്ലെന്നും തുടർന്ന് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നും പഞ്ചായത്ത് അംഗം വ്യക്തമാക്കി. വൃദ്ധ ദമ്പതികളിൽ അമ്മിണി കൂലിപ്പണി ചെയ്താണ് വീട്ടിലെ കാര്യങ്ങൾ നോക്കിനടത്തിവരുന്നത്. എന്നാൽ പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചതോടെയാണ് റെജിയും ഭാര്യയും അച്ഛനെയും അമ്മയെയും പരിചരിക്കാതെ വീട്ടിൽ പൂട്ടിയിട്ട് ജോലി പോകുന്നത് പതിവാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications