Get Updates
Get notified of breaking news, exclusive insights, and must-see stories!

മാമ്പഴ മോഷണക്കേസിലെ പ്രതിയായ പോലീസുകാരന്‍ പിവി ഷിഹാബിനെ പിരിച്ചുവിടും

ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ ഒരു മാസത്തിനകം പിരിച്ചുവിടല്‍ നടപടി നേരിടുന്ന ആറാമത്തെ പോലീസുകാരനാണ് ഷിഹാബ്.

police shihab

കോട്ടയം: മാമ്പഴ മോഷണക്കേസിലെ പ്രതിയായ പോലീസുകാരനെ പിരിച്ചുവിടും. ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരായ നടപടികളുടെ ഭാഗമായിട്ടാണ് തീരുമാനം. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ പിവി ഷിഹാബിനെയാണ് പിരിച്ചുവിടുക.

ഇയാള്‍ക്ക് ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. 2022 സെപ്റ്റംബറിലായിരുന്നു മാമ്പഴ മോഷണം നടക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി മുണ്ടക്കയത്തെ പഴക്കടയില്‍ നിന്നാണ് ഷിഹാബ് മാമ്പഴം മോഷ്ടിച്ചത്.

police

ഈ കേസ് പിന്നീട് ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. വിഷയത്തില്‍ പരാതിയില്ലെന്ന് കടക്കാരന്‍ അറിയിച്ചതോടെയാണിത്.

സംസ്ഥാന പോലീസിന് തന്നെ നാണക്കേടായി മാറിയ സംഭവമായിരുന്നു നടന്നത്. അതേസമയം ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ ഒരു മാസത്തിനകം പിരിച്ചുവിടല്‍ നടപടി നേരിടുന്ന ആറാമത്തെ പോലീസുകാരനാണ് ഷിഹാബ്.

പത്ത് കിലോയിലധികം മാമ്പഴമായിരുന്നു അന്ന് ഷിഹാബ് മോഷ്ടിച്ചത്. ഇത് സ്‌കൂട്ടറിലാക്കി കൊണ്ടുപോവുകയായിരുന്നു. ഷിഹാബിനെതിരെ വേറെയും കേസുകളുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പിരിച്ചുവിടലിന് ഒരുങ്ങുന്നത്.

ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്

മാങ്ങാ മോഷണക്കേസിന് പുറമേ മറ്റ് രണ്ട് കേസുകള്‍ കൂടി ഇയാള്‍ക്കെതിരെയുണ്ട്. നേരത്തെ മോഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് പോലീസിന് നാണക്കേടുണ്ടാക്കിയത്.

അതേസമയം ഷിഹാബ് ബലാത്സംഗക്കേസിലും പ്രതിയാണ്. 2019ല്‍ മുണ്ടക്കയം പോലീസാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമേ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിനും ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഷിഹാബിനെതിരെ കേസെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+