Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലായില്‍ കേരള കോണ്‍ഗ്രസുകാര്‍ മുഖാമുഖം; വോട്ടെടുപ്പ് 18ന്, ഈ അങ്കം 28 വര്‍ഷത്തിന് ശേഷം

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ ക്ഷീണവും ഹരവും മാറുംമുമ്പ് പാലാ വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. മീനച്ചില്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതിയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. കേരള കോണ്‍ഗ്രസിലെ ഭിന്നതയും മുന്നണി മാറ്റവുമാണ് പുതിയ തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

28 വര്‍ഷത്തിന് ശേഷമാണ് പുതിയ അങ്കം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില ഇടപെടലുകള്‍ തിരഞ്ഞെടുപ്പിന്റെ വാശി എടുത്തുകാണിക്കുന്നു. ഈ മാസം 18ന് നടക്കുന്ന വോട്ടെടുപ്പ് കേരള കോണ്‍ഗ്രസുകാര്‍ക്ക് അഭിമാന പോരാട്ടമാണ്. പ്രത്യേകിച്ചും ജോസ് കെ മാണി വിഭാഗത്തിന്....

അടിമുടി മാറ്റം

അടിമുടി മാറ്റം

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ മാണി പക്ഷത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കേരള കോണ്‍ഗ്രസുകാര്‍ യുഡിഎഫ് വിട്ടത്. അവര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതിന്റെ നേട്ടം ഇടതുപക്ഷത്തിന് കിട്ടുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമാകുമോ എന്നറിയാന്‍ മെയ് രണ്ട് വരെ കാത്തിരിക്കണം.

പ്രസിഡന്റും അംഗങ്ങളും രണ്ടുവഴിയില്‍

പ്രസിഡന്റും അംഗങ്ങളും രണ്ടുവഴിയില്‍

കഴിഞ്ഞ 28 വര്‍ഷമായി യുഡിഎഫ് ഭരണസമിതിയാണ് മീനച്ചില്‍ ബാങ്ക് ഭരിച്ചത്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് നടക്കാറില്ല. കേരള കോണ്‍ഗ്രസിലെ ഭിന്നതയാണ് വീണ്ടും തിരഞ്ഞെടുപ്പിന് കാരണം. ജോസ് കെ മാണി പക്ഷം എല്‍ഡിഎഫിനൊപ്പം ചേര്‍ന്നപ്പോള്‍ ബാങ്ക് പ്രസിഡന്റായിരുന്ന ഇജെ അഗസ്തി പിജെ ജോസഫിനൊപ്പം യുഡിഎഫില്‍ ഉറച്ചു നിന്നു.

ജോസ് പക്ഷം രാജിവച്ചു

ജോസ് പക്ഷം രാജിവച്ചു

ഇജെ അഗസ്തി യുഡിഎഫിലും ഭരണസമിതി അംഗങ്ങള്‍ എല്‍ഡിഎഫിലുമായതോടെ ആശങ്കയായി. ജോസ് കെ മാണി പക്ഷത്തെ ഏഴ് അംഗങ്ങള്‍ പിന്നീട് ഭരണസമിതിയില്‍ നിന്ന് രാജിവച്ചു. ഇതോടെ 13 അംഗ ഭരണസമിതിക്ക് ഭൂരിപക്ഷം ഇല്ലാതായി. പിന്നീട് റിസീവര്‍ ഭരണമായിരുന്നു. ഈ സാഹചര്യമാണ് തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്.

എല്ലാവര്‍ക്കും വോട്ടില്ല

എല്ലാവര്‍ക്കും വോട്ടില്ല

ഈ മാസം 18ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. 10300 പേര്‍ ബാങ്കില്‍ അംഗങ്ങളാണ്. എന്നാല്‍ എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള കാര്‍ഡില്ല. 1200 പേര്‍ക്ക് മാത്രമാണ് കാര്‍ഡുണ്ടായിരുന്നത്. ഓഹരിയുടമകള്‍ക്ക് കാര്‍ഡ് കൈപ്പറ്റാന്‍ വ്യാഴാഴ്ച വരെയാണ് സമയം നല്‍കിയത്.

അവസാന നിമിഷം ചില കളികള്‍

അവസാന നിമിഷം ചില കളികള്‍

വ്യാഴാഴ്ച മാത്രം 1800 പേര്‍ കാര്‍ഡ് കൈപ്പറ്റി. ഇതോടെയാണ് ഇത്തവണ വോട്ടെടുപ്പില്‍ വാശി കൂടുമെന്ന് ഉറപ്പായത്. രണ്ടു പതിറ്റാണ്ടിലധികമായി ബാങ്ക് ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് നടക്കാറില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അംഗങ്ങള്‍ അശ്രദ്ധരായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാം മാറി മറിഞ്ഞു.

ഇജെ അഗസ്തി വീണ്ടും

ഇജെ അഗസ്തി വീണ്ടും

യുഡിഎഫും എല്‍ഡിഎഫും ഇത്തവണ എല്ലാ സീറ്റിലേക്കും മല്‍സരിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം. 13 അംഗ സമിതിയില്‍ കേരള കോണ്‍ഗ്രസ് 7, കോണ്‍ഗ്രസ് 5, സിഎംപി 1 എന്നിങ്ങനെയാണ് യുഡിഎഫ് പാനല്‍. ഇജെ അഗസ്തി യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.

10 സീറ്റിലേക്ക് ജോസ് പക്ഷം

10 സീറ്റിലേക്ക് ജോസ് പക്ഷം

കേരള കോണ്‍ഗ്രസ് എം 10, സിപിഎം 2, സിപിഐ 1 എന്നിങ്ങനെയാണ് എല്‍ഡിഎഫ് പാനലിലെ വിഭജനം. പിഎം മാത്യു, ബെറ്റി ഷാജു എന്നിവര്‍ ഇടതുപക്ഷ പാനലില്‍ മല്‍സരിക്കുന്നുണ്ട്. വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. അംഗങ്ങളെ വോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമം ഇപ്പോള്‍ തന്നെ മുന്നണികള്‍ തുടങ്ങിക്കഴിഞ്ഞു.

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+