കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏറ്റുമാനൂരിൽ സ്ഥിതി ഗുരുതരം: പരിശോധന ഉയർത്താൻ തീരുമാനം, ആവശ്യമെങ്കിൽ ലോക്ക്ഡൌൺ പ്രഖ്യാപനം!!

Google Oneindia Malayalam News

കോട്ടയം: കൊറോണ വൈറസ് പരിശോധനയിൽ 45 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഏറ്റുമാനൂർ ക്ലസ്റ്ററിൽ നില ഗുരുതരം. ആന്റിജൻ പരിശോധനയിൽ 45 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ജില്ലാ ഭരണകുടത്തിന്റെ വിലയിരുത്തൽ. രോഗം സ്ഥിരീകരിച്ചവരിൽ രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലാത്തതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഏറ്റുമാനൂർ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കോട്ടയം മത്സ്യ മാർക്കറ്റിൽ നിന്ന് രോഗം വ്യാപിച്ചതോടെ നേരത്തെയു ജില്ലയിൽ വ്യാപകമായി സമ്പർക്ക വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.

മന്ത്രി കടകംപളളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ! ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ്!മന്ത്രി കടകംപളളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ! ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ്!

 പരിശോധന വർധിപ്പിക്കും

പരിശോധന വർധിപ്പിക്കും

ഏറ്റുമാനൂർ ക്ലസ്റ്ററിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ മേഖലയിൽ വ്യാപകമായി കൊറോണ വൈറസ് പരിശോധന നടത്താൻ മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ആവശ്യമെങ്കിൽ ഏറ്റുമാനൂർ മേഖലയിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തുമെന്നു മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

45 പേർക്ക് രോഗം

45 പേർക്ക് രോഗം


ഏറ്റുമാനൂർ മാർക്കറ്റിൽ തിങ്കളാഴ്ച 65 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 45 പേർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. 45 പേർക്കും ഒറ്റയടിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഏറ്റുമാനൂരിനെ പ്രത്യേക ക്ലസ്റ്ററായി പ്രഖ്യാപിക്കുന്നത്. നിലവിൽ ഏറ്റുമാനൂർ ക്ലസ്റ്ററിലെ സ്ഥിതി ഗുരുതരമാണെന്ന് കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി തിലോത്തമൻ ചൂണ്ടിക്കാണിച്ചിരുന്നു. മറ്റ് ക്ലസ്റ്ററുകളിൽ നിന്ന് വ്യത്യസ്തമായി ഏറ്റുമാനൂരിൽ രോഗം സ്ഥിരീകരിച്ചവരിൽ ആർക്കും രോഗലക്ഷണങ്ങളില്ല എന്നാണ് ആശങ്കയ്ക്ക് വകനൽകുന്നത്.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam
 ലോക്ക്ഡൌൺ പ്രഖ്യാപനം?

ലോക്ക്ഡൌൺ പ്രഖ്യാപനം?

നിലവിലുള്ള പരിശോധനാ സംവിധാനങ്ങൾ വ്യാപിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആന്റിജൻ, ആർടിസിപിആർ പരിശോധനകൾ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. രോഗവ്യാപനത്തിന്റെ തോത് വിലയിരുത്തിയ ശേഷം അനിവാര്യമെങ്കിൽ പ്രാദേശിക തലത്തിലോ ജില്ലാ തലത്തിലോ ലോക്ക്ഡൌൺ പോലുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർക്ക് മന്ത്രി തിലോത്തമൻ നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റുമാനൂർ ക്ലസ്റ്റർ

ഏറ്റുമാനൂർ ക്ലസ്റ്റർ

കാണക്കാരി, മാഞ്ഞൂർ, അയർക്കുന്നം, അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകൾക്കും ഒപ്പം ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയെ കണ്ടെയ്ൻമെന്റ് സോണുകളായ 4, 27 എന്നീ വാർഡുകൾ ഉൾപ്പെട്ടതാണ് ഏറ്റുമാനൂർ ക്ലസ്റ്റർ. ഈ ക്ലസ്റ്ററിൽ കർശന നിയന്ത്രണങ്ങളാണ് പ്രാബല്യത്തിലുള്ളത്. ഇതോടെ ജില്ലയിൽ അഞ്ച് കൊവിഡ് ക്ലസ്റ്ററുകൾ രൂപം കൊണ്ടിട്ടുണ്ട്. പാറത്തോട്, പായിപ്പാട്, ചങ്ങനാശ്ശേരി, പള്ളിക്കത്തോട്- ചിറക്കടവ് എന്നിവയാണ് നേരത്തെയുണ്ടായിരുന്ന ക്ലസ്റ്ററുകൾ. എന്നാൽ കുമരകം, ചങ്ങനാശ്ശേരി, പായിപ്പാട്, എന്നീ മേഖകളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്.

 ക്ലസ്റ്റർ പ്രഖ്യാപനം

ക്ലസ്റ്റർ പ്രഖ്യാപനം

രോഗം സ്ഥിരീകരിച്ച ഭൂരിപക്ഷം പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ വാർഡ്തല സമിതികളുുടെ ഇടപെടലോടെ മുൻകരുതൽ നടപടികളോടെ ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം ആളുകളെ എത്തിക്കാനുള്ള നീക്കമാണ് ഇതോടെ ഈ മേഖലയിൽ നടത്തുക. കുടുതൽ പേർക്ക് ഒരേ മേഖലയിൽ രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഏറ്റുമാനുരിനെ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചത്.

English summary
Minister analyses situation in Ettumanoor, Lockdown may announced if it will be needed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X