Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനുകളില്‍ തിക്കും തിരക്കും; മെമു പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാര്‍

കോട്ടയം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ എല്ലാ മേഖലയിലും നിലവില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സ്‌കൂളുകള്‍ തുറന്നതോടെ ട്രെയിനുകളിലും ബസ്സിലുമുള്‍പ്പെടെ വന്‍ തിരക്കാണ് നിലവില്‍. കഴിഞ്ഞ ദിവസമാണ് ജനറല്‍ കോച്ചുകളിലും റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാനുള്ള അനുമതി വന്നത്. അതിന് മുമ്പ് ജനറല്‍ കോച്ചുകളിലും റിസര്‍വേഷന്‍ വേണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇതോടെ യാത്രക്കാര്‍ തിങ്ങി നിറഞ്ഞാണ് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നത്. പാസഞ്ചര്‍, മെമു ട്രെയിനുകള്‍ പുനഃസ്ഥാപിക്കുക, എല്ലാ ട്രെയിനുകളിലുമുണ്ടായിരുന്ന ജനറല്‍ കോച്ചുകള്‍ പുനരാരംഭിക്കുക തുടങ്ങി യാത്രക്കാര്‍ക്കു പ്രയോജനപ്പെടുന്ന നടപടികളൊന്നും റെയില്‍വെ സ്വീകരിച്ചിട്ടില്ല.

നിലവില്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകള്‍ക്കാണ് ജനറല്‍ കോച്ചുകള്‍ അനുവദിച്ചത്. 16649/16650 നാഗര്‍കോവില്‍ മംഗളൂരു നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, 16791/16792 തിരുനെല്‍വേലിപാലക്കാട് തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് എന്നിവക്കാണത്. പരശുറാമിന് ആറും പാലരുവിക്കു നാലും കോച്ചുകളാണ് ജനറലായി ഉള്ളത്. ഇതില്‍ റിസര്‍വേഷനില്ലാത്ത ടിക്കറ്റെടുത്തും സീസണ്‍ ടിക്കറ്റ് ഉപയോഗിച്ചും യാത്ര ചെയ്യാം.

92

16326 കോട്ടയം നിലമ്പൂര്‍ രാവിലെ 5:15, 06444 കൊല്ലം എറണാകുളം മെമു സ്‌പെഷല്‍ 6:25, 16791 തിരുനല്‍വേലി പാലക്കാട് പാലരുവി 7:15, 16302 തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് 8:20, 16650 നാഗര്‍കോവില്‍ മംഗളൂരുപരശുറാം 9:23, 16366 നാഗര്‍കോവില്‍ കോട്ടയം രാത്രി 7:35 (കോട്ടയം വരെ), 16304 തിരുവനന്തപുരം എറണാകുളം വഞ്ചിനാട് രാത്രി 9:10, 16327 പുനലൂര്‍ ഗുരുവായൂര്‍ 9:45. കോട്ടയത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളിലെ ജനറല്‍ കോച്ചുള്ള ട്രെയിനുകള്‍ ഇവയാണ്.
06431 കോട്ടയം കൊല്ലം പാസഞ്ചര്‍ സ്‌പെഷല്‍ രാവിലെ 5:30, 16303 എറണാകുളം തിരുവനന്തപുരം വഞ്ചിനാട് 6:23, 16328 ഗുരുവായൂര്‍ പുനലൂര്‍ 9:58, 16649 മംഗളൂരു നാഗര്‍കോവില്‍ പരശുറാം വൈകിട്ട് 3:03,
066443 എറണാകുളം കൊല്ലം മെമു സ്‌പെഷല്‍ രാത്രി 7:43, 16792 പാലക്കാട് തിരുനെല്‍വേലി പാലരുവി 8:17,16325 നിലമ്പൂര്‍ കോട്ടയം 10:10 ഇവയാണ് കോട്ടയം വഴി കൊല്ലം ഭാഗത്തേക്ക് നിലവില്‍ സര്‍വീസ് നടത്തുന്ന ജനറല്‍ കേച്ചുള്ള വണ്ടികള്‍.

അതേസമയം വളരെക്കുറച്ച് കോച്ചുകള്‍ മാത്രമാണു ജനറലിലേക്കു മാറ്റിയിരിക്കുന്നത്. ഇതു തിരക്കു കൂട്ടുകയും ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനം തടയാനുള്ള നടപടിയാണു റെയില്‍വേ സ്വീകരിക്കുന്നതെന്നാണ് വിശദീകരണം. അപ്പോള്‍ കോച്ചുകള്‍ കൂട്ടുകയാണ് വേണ്ടതെന്നാണ് യാത്രക്കാര്‍ പറയുന്നത്.

ഹാള്‍ട്ട് സ്റ്റേഷനുകള്‍ പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ നടപടിയില്ലെന്നും എറണാകുളം കോട്ടയം റൂട്ടില്‍ ചോറ്റാനിക്കര, കാഞ്ഞിരമറ്റം, കടുത്തുരുത്തി, കുമാരനല്ലൂര്‍ ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഉണ്ടെന്നും മെമു, പാസഞ്ചര്‍ സര്‍വീസുകള്‍ എല്ലാം കോവിഡിനു മുന്‍പുള്ള സ്ഥിതിയിലേതു പോലെ സര്‍വീസ് നടത്തണമെന്നും ഓള്‍ കേരള റെയില്‍വേ യൂസേഴ്‌സ് ഫോറം പ്രസിഡന്റ് പോള്‍ ജെ.മാന്‍വെട്ടം പറഞ്ഞു. സ്ഥിരം യാത്രക്കാര്‍ ഉപയോഗിച്ചിരുന്ന ശബരി, ഐലന്‍ഡ് ട്രെയിനുകള്‍ക്കു ജനറല്‍ കോച്ചുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിച്ചിട്ടില്ലെന്നും സ്ഥിരം യാത്രക്കാര്‍ പലരും ഒരു റൂട്ടില്‍ റിസര്‍വ് ചെയ്തു യാത്ര ചെയ്യേണ്ട അവസ്ഥയാണെന്നും. ആര്‍പിഎഫിന്റെ സാന്നിധ്യം ട്രെയിനുകളില്‍ കുറവാണെന്നും ഇതു സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്നും യാത്രക്കാര്‍ പറയുന്നു.

രാവിലെ 7:20ന് എറണാകുളത്തു നിന്നു പുറപ്പെട്ടിരുന്ന എറണാകുളം കോട്ടയം പാസഞ്ചര്‍, ഉച്ചയ്ക്ക് 2:40ന് എറണാകുളത്തു നിന്നു പുറപ്പെട്ടിരുന്ന എറണാകുളം കോട്ടയം കൊല്ലം മെമു, വൈകിട്ട് 5:10ന് കോട്ടയത്തു നിന്നുള്ള കോട്ടയം എറണാകുളം പാസഞ്ചര്‍, വൈകിട്ട് 6:15ന് കോട്ടയത്ത് എത്തിയിരുന്ന കായംകുളം എറണാകുളം പാസഞ്ചര്‍, രാവിലെ 6:15ന് എറണാകുളത്തു നിന്നുള്ള എറണാകുളം കോട്ടയംകൊല്ലം മെമു, വൈകിട്ട് 6ന് കോട്ടയത്തു നിന്നുള്ള കോട്ടയം കൊല്ലം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ പുനസ്ഥാപിക്കണമെന്നാണ് യാത്ര്കകാരുടെ പ്രധാന ആവശ്യം.

രാവിലെ ഏറ്റുമാനൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കാര്‍ക്കും രാത്രി എറണാകുളത്തു നിന്ന് ഏറ്റുമാനൂരിലേക്കുള്ള യാത്രക്കാര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന വണ്ടിയാണ് പാലരുവി എക്‌സ്പ്രസ് എന്നാല്‍ ഇതിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പില്ല യാത്രക്കാര്‍ ഏറെ നാളായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു ഇത്. തീര്‍ഥാടന കേന്ദ്രങ്ങളും എംജി സര്‍വകലാശാലയും മെഡിക്കല്‍ കോളജും ഏറ്റുമാനൂര്‍ സ്റ്റേഷന്റെ പരിധിയില്‍ ഉണ്ടെന്ന കാര്യം റെയില്‍വേ പരിഗണിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിച്ചിരുന്ന കന്യാകുമാരി മുംബൈ സിഎസ്ടി ജയന്തി ജനത എക്‌സ്പ്രസിന്റെ കാര്യത്തില്‍ അനുകൂല നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. . മുംബൈയിലേക്കുള്ള യാത്രക്കാര്‍ക്കു പ്രയോജനപ്പെടുന്നതിനൊപ്പം തിരുവനന്തപുരത്തിനും പാലക്കാടിനും ഇടയില്‍ സ്ഥിര യാത്രക്കാര്‍ ഏറെ ആശ്രയിച്ചിരുന്ന വണ്ടിയാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+