• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിസി ജോര്‍ജ് യുഡിഎഫിനൊപ്പം തന്നെ, ആഗ്രഹം പരസ്യമായി, രാഷ്ട്രീയത്തില്‍ ആരോടും നോ പറയരുത്

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ തീരുമാനം വ്യക്തമാക്കി പിസി ജോര്‍ജ്. മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാവാനുള്ള ശ്രമത്തിലാണ് അദ്ദേഹം. യുഡിഎഫുമായി സഹകരിക്കുമെന്ന സൂചനകളാണ് ജോര്‍ജ് നല്‍കുന്നത്. വ്യക്തിപരമായി തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളെ താന്‍ പുച്ഛത്തോടെ തള്ളുകയാണെന്ന് ജോര്‍ജ് വ്യക്തമാക്കി. നേരിട്ട് വരാന്‍ ധൈര്യമില്ലാത്തവരാണ് തന്നെ അധിക്ഷേപിക്കുന്നത്. അവര്‍ ഫോണിലും സോഷ്യല്‍ മീഡിയയിലുമൊക്കെ അധിക്ഷേപം നടത്തുകയാണ്. അതൊന്നും പ്രശ്‌നമില്ല. താന്‍ ഈരാറ്റുപ്പേട്ടയില്‍ തന്നെയുണ്ടെന്നും ജോര്‍ജ് വ്യക്തമാക്കി.

അതേസമയം മുന്നണി പ്രവേശന സാധ്യതകളെ കുറിച്ചും പിസി ജോര്‍ജ് പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ ഇനിയും ഒന്നിനോട് നോ പറയരുതെന്നാണ് കരുതുന്നത്. പക്ഷേ യുഡിഎഫിനും തോന്നണം. തന്നെ അവര്‍ മുന്നണിയില്‍ എടുക്കാന്‍ തീരുമാനിച്ചാല്‍ ചില കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. യുഡിഎഫില്‍ ഇപ്പോഴുള്ളവര്‍ മാറി, മുന്നണി ശക്തമാക്കുന്നവര്‍ വരണം. അവര്‍ എന്നെ മുന്നണിയിലെടുക്കാന്‍ വരികയാണെങ്കില്‍ ചര്‍ച്ചയാവാമെന്നും ജോര്‍ജ് പറഞ്ഞു. യുഡിഎഫിലേക്കാണ് ജോര്‍ജിന്റെ പോക്കെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

പൂഞ്ഞാര്‍ താന്‍ ഒരിക്കലും ഇട്ടിട്ട് പോകില്ലെന്നും ജോര്‍ജ് പ്രഖ്യാപിച്ചു. ഇനി മത്സരിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. ദൈവം സഹായിച്ചാല്‍ ഇനിയും പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. പൂഞ്ഞാര്‍ ഇട്ടിട്ട് പോകില്ല. 1987ലും ഇതുപോലെ എണ്ണിപറഞ്ഞ് തന്നെ തോല്‍പ്പിച്ചതാണ്. പലരും അന്ന് പറഞ്ഞിരുന്നു. പിസി ജോര്‍ജ് ഇതോടെ തീര്‍ന്നുപോകുമെന്ന്. 1996ല്‍ വീണ്ടും ഞാന്‍ മത്സരിച്ചു. എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ ആ ജയം തുടര്‍ന്നു. തന്നെ ഒതുക്കിയെന്ന് അതുകൊണ്ട് തന്നെ ആരും കരുതേണ്ടെന്നും ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

cmsvideo
  Ameen's facebook live against PC George again

  തമിഴ്‌നാട്ടില്‍ ഇനി പുതുയുഗം; എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു- ചിത്രങ്ങള്‍ കാണാം

  താന്‍ തോല്‍ക്കുന്നതിന് ചില തെറ്റിദ്ധാരണ കാരണമായിട്ടുണ്ട്. ഈരാറ്റുപ്പേട്ടയിലെ വര്‍ഗീയവാദികളോട് വോട്ട് വേണ്ടെന്ന് പരസ്യമായി പറഞ്ഞത് നുണ പ്രചാരരണത്തിന് വഴിവെച്ചിരുന്നു. താന്‍ മുസ്ലീം സമുദായത്തിന് എതിരാണെന്ന പ്രചാരണം വലിയ തോതില്‍ നടന്നു. തനിക്ക് അതുകൊണ്ട് തന്നെ മുസ്ലീം വിഭാഗത്തില്‍ നിന്ന് ഒരു വോട്ട് പോലും കിട്ടിയില്ല. മണ്ഡലത്തില്‍ മത്സരിച്ച മൂന്ന് പേരും ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളായിരുന്നു. ഇത് വലിയ തിരിച്ചടിയായി ക്രിസ്ത്യന്‍ വോട്ടുകള്‍ വലിയ തോതില്‍ ഭിന്നിക്കപ്പെട്ടെന്നും ജോര്‍ജ് പറഞ്ഞു.

  അക്ഷര ഹാസന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ ഞെട്ടി ആരാധര്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

  English summary
  pc george express his desire to join udf if new leaders talk to him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X