ചെണ്ട വിടാതെ ജോസഫ്, 25 പേരെ ചെണ്ട പഠിപ്പിക്കും, ജയറാമിനെ ബ്രാന്‍ഡ് അംബാസിഡറുമാക്കിയേക്കും!!
കോട്ടയം: തന്റെ പാര്‍ട്ടിയുടെ ചിഹ്നമായ ചെണ്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്ലിക്കായെന്ന് പിജെ ജോസഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെന്ന പ്രചാരണത്തില്‍ ഒരു അടിസ്ഥാനവുമില്ലെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ പിജെ ജോസഫ് പറഞ്ഞു. 290 സീറ്റുകളില്‍ ചെണ്ട ചിഹ്നത്തില്‍ മത്സരിച്ചവര്‍ വിജയിച്ചിട്ടുണ്ട്. ജോസഫ് വിഭാഗം തകര്‍ന്നടിഞ്ഞു എന്നൊക്കെയാണ് മാധ്യമങ്ങളില്‍ വന്നത്. അവര്‍ ഈ വിജയമൊന്നും പറയുന്നത് കേട്ടില്ല. കേരള കോണ്‍ഗ്രസ് എം 292 സീറ്റുകളാണ് നേടിയത്.

രണ്ടിലയുമായി നേരിട്ട് മത്സരിച്ച സ്ഥലങ്ങളില്‍ അധികവും ചെണ്ടയാണ് വിജയിച്ചത്. ചെണ്ട ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി സ്വീകരണം നല്‍കുന്നുണ്ട്. ചെണ്ടയെ പൊതു ഇടത്തില്‍ കൂടുതല്‍ സ്വീകാര്യമാക്കാനുള്ള നീക്കങ്ങളുണ്ടാവും. സംസ്ഥാനത്തെ എല്ലാ പ്രധാന ചെണ്ടക്കാരെയും അണിനിരത്തും. ചെണ്ട ഔദ്യോഗിക ചിഹ്നമാക്കണമെന്നാണ് താന്‍ കരുതുന്നത്. ആവശ്യമെങ്കില്‍ നടന്‍ ജയറാമിനെ ബ്രാന്‍ഡ് അംബാസിഡറാക്കുമെന്നും ജോസഫ് പറയുന്നു.
അതേസമയം നിയോജക മണ്ഡലത്തില്‍ 25 പേരെ വീതം ചെണ്ട പഠിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടെന്നും ജോസഫ് വ്യക്തമാക്കി. രണ്ടില പരാജയപ്പെട്ട ചിഹ്നമാണെന്ന് തെളിഞ്ഞു. ഇനി വേണമെങ്കില്‍ അത് ജോസ് കെ മാണി കൊണ്ടുപോകട്ടെയെന്നും ജോസഫ് പറഞ്ഞു. മധ്യതിരുവിതാംകൂറില്‍ ജോസഫ് വിബാഗം നിര്‍ണായക ശക്തിയായി മാറി കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം തങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും ജോസഫ് വിഭാഗം പറയുന്നു. എന്നാല്‍ ജോസഫിന്റെ ശക്തി കാര്യമായി കണ്ടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.
ജോസഫിന് വേണ്ടി ജോസിനെ കൈയ്യൊഴിഞ്ഞത് വലിയ നഷ്ടം ക്രിസ്ത്യന്‍ വോട്ടുകളില്‍ ഉണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസഫിന് കൂടുതല്‍ സീറ്റുകള്‍ എന്ന ആവശ്യം കോണ്‍ഗ്രസ് തള്ളാനാണ് സാധ്യത. അതേസമയം കോട്ടയത്താണെങ്കില്‍ രണ്ടാം കക്ഷിയായി കേരള കോണ്‍ഗ്രസ് എം എത്തുകയും ചെയ്തു. എല്‍ഡിഎഫിനെ വന്‍മുന്നേറ്റത്തിന് സഹായിച്ചതും ജോസ് തന്നെയാണ്. കൊച്ചി, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യുഡിഎഫിന്റെ വോട്ട് ചോര്‍ന്നതും ജോസ് പക്ഷം പോയത് കൊണ്ടാണ്. അതുകൊണ്ട് ജോസഫിനെ ചെണ്ട ചിഹ്നം സഹായിച്ചെന്ന് പറയാന്‍ സാധിക്കില്ല.












Click it and Unblock the Notifications