Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമ്പതികളെ കാണാതായിട്ട് നാല് വര്‍ഷം; കുളത്തില്‍ തിരച്ചില്‍ നടത്തി പൊലീസ്, സംഭവം കോട്ടയത്ത്

കോട്ടയം: നാല് വര്‍ഷം മുമ്പ് കാണാതായ ദമ്പതികള്‍ക്കായി വീണ്ടും തിരച്ചില്‍ നടത്തി കോട്ടയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍, 2017 മെയ് മാസത്തില്‍ നടന്ന ഹര്‍ത്താല്‍ ദിനത്തിലാണ് അറുപറയില്‍ നിന്നും ദമ്പതികള്‍ കാണാതായത്.

ഇവര്‍ക്കായാണ് വീണ്ടും മറിയപ്പള്ളിയിലെ പാറക്കുളത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും തിരച്ചില്‍നടത്തുന്നത്. താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം, ഹബീബ ദമ്പതികളെയാണ് 2017 മെയ് സമാത്തില്‍ കാണാതായത്. ഇരുവരെയും കണ്ടെത്തുന്നതിനായി പൊലീസ് സംഘം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

1

ഇതേത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നത്. പീരുമേട്, വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ അന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നുമില്ല. കാണാതാകുന്നതിന് തലേദിവസം ഹാഷിം പീരുമേട്ടില്‍ പോയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പീരുമേട്ടിലും തിരച്ചില്‍ നടത്തിയിരുന്നു. മൊബൈല്‍ സിഗ്‌നലുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് ഇവിടങ്ങളില്‍ പരിശോധന നടത്തിയത്.

2

ലൈസന്‍സ്, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് തുടങ്ങി ഒരു രേഖയും ഇവര്‍ എടുത്തിരുന്നുമില്ല. ഭക്ഷണം വാങ്ങാനാണ് പോയതെന്ന് പറഞ്ഞെങ്കിലും ഇവര്‍ പണവും എടുത്തിരുന്നില്ലെന്നതാണ് പൊലീസ് പറയുന്നത്. അതാണ് പൊലീസിനെ അന്ന് ഇവരുടേത് ആത്മഹത്യയാകാമെന്ന നിഗമനത്തിലേക്ക് എത്തിച്ചത്.വാഹനവുമായി ഇറങ്ങാന്‍ സാധ്യതയുള്ള കുളമായതിനാലാണ് ഇവിടെ തിരയുന്നതെന്നാണ് പൊലീസ് പറഞ്ഞത്. ജില്ലയില്‍ ഇത്തരത്തിലുള്ള കുളങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയിരുന്നുവെങ്കിസും ഒന്നും കണ്ടെത്താനായില്ല. കുളത്തിലെ പുല്ല് നീക്കിയശേഷം സ്‌കൂബാ ടീമിനെ ഉപയോഗിച്ച് കുളത്തില്‍ തിരയും. ആഴമുള്ള കുളം വറ്റിക്കാനും ആലോചനയുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ചങ്ങനാശ്ശേരി മഹാദേവന്‍ കൊലക്കേസില്‍ മഹാദേവന്റെ മൃതദേഹം കണ്ടെടുത്തതും ഈ കുളത്തില്‍ നിന്നായിരുന്നു.

സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

3


ഒരു കാറും രണ്ടു മനുഷ്യരും അപ്രത്യക്ഷമായതിന്റെ ദുരൂഹത നീക്കാന്‍ ഇതുവരെ പൊലീസിനും അന്വേഷണ സംഘത്തിനും സാധിച്ചിട്ടുമില്ല. മൊബൈല്‍ ഫോണ്‍ വീട്ടില്‍വെച്ചു പോയതിനാല്‍ ആ വഴിക്കുള്ള അന്വേഷണം ആദ്യമേ നിലച്ചിരുന്നു. സി.സി ടി.വി കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിജയിച്ചില്ല. കാര്‍ പുഴയില്‍ വീണിട്ടുണ്ടാകുമെന്ന സംശയത്തില്‍ പൊലീസ് മീനച്ചിലാറ്റിലും തിരച്ചില്‍ നടത്തി യിരുന്നു.

4

ഹര്‍ത്താല്‍ ദിനമായ അന്ന് രാത്രി ഒമ്പതോടെ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പുതിയ കാറില്‍ പുറപ്പെട്ടതായിരുന്നു ഇരുവരുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഉറക്കമായതിനാല്‍ രണ്ടു മക്കളെയും കൊണ്ടുപോയില്ല. മടങ്ങിവരാത്തതിനെ തുടര്‍ന്ന് പിറ്റേദിവസം ഹാഷിമിന്റെ പിതാവ് അബ്ദുല്‍ ഖാദര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ലോക്കല്‍ പൊലീസ് അന്വേഷിച്ച് തുമ്പൊന്നും ലഭിക്കാത്തതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

5

റോഡിനോട് ചേര്‍ന്ന തോട്ടിലും ജലാശയങ്ങളിലും തിരച്ചില്‍ നടത്തി. വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന പ്രത്യേക സ്‌കാനര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് 'ഹമ്മിങ്‌ബേര്‍ഡ്' എന്ന സ്വകാര്യ ഡിറ്റക്ടിവ് ഏജന്‍സിയെയും പൊലീസ് നിയോഗിച്ചിരുന്നു. ദമ്പതികളെ ട്രയിനില്‍ കണ്ടതായി മല്ലപ്പള്ളി സ്വദേശികളായ അധ്യാപക ദമ്പതികള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും ഇവരെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ വിവരം ലഭിച്ചരുന്നുമില്ല.

Recommended Video

cmsvideo
    ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam
    6

    വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ബന്ധുക്കളുടെ അന്വേഷണവും വിഫലമാവുകയായിരുന്നു. ഇതിനിടെ ഇടുക്കി ജില്ലയില്‍ ഹാഷിം എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെയും പരിശോധന നടത്തി. കേസ് ലോക്കല്‍ പൊലീസാണ് ആദ്യം അന്വേഷിച്ചിരുന്നത് പിന്നീട് കേസില്‍ തുമ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+