• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ ജെയ്ക്ക് അട്ടിമറിക്കും? ജെയ്ക്കിനെതിരെ പരാതിക്ക് പിറകെ ചര്‍ച്ചകള്‍

കോട്ടയം: കഴിഞ്ഞ അര നൂറ്റാണ്ടായി പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് ഒരു വെല്ലുവിളിയും നേരിടേണ്ടി വന്നിട്ടില്ല. കാരണംഈ കാലയളവില്‍ എല്ലാം ഉമ്മന്‍ ചാണ്ടിയായിരുന്നു അവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഒരിക്കല്‍ പോലും പരാജയം രുചിക്കാതെയാണ് ഉമ്മന്‍ ചാണ്ടി അമ്പത് വര്‍ഷം നിയമസഭാ സമാജികജീവിതം പൂര്‍ത്തിയാക്കിയത്.

യൂസഫലി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പല കാര്യങ്ങള്‍... അതില്‍ ഒന്നെങ്കിലും പിഴച്ചിരുന്നെങ്കില്‍..

തൃശൂരില്‍ 13 ൽ 12 ഉം ഉറപ്പിച്ച് സിപിഎം; വടക്കാഞ്ചേരി തിരിച്ചുപിടിക്കും, തൃശൂരിൽ പ്രതീക്ഷാനഷ്ടം- വിലയിരുത്തൽ

ഇത്തവണ മുന്‍ എസ്എഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസ് ആണ് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. വോട്ടെടുപ്പ് കഴിഞ്ഞതിന് പിറകേ, ജെയ്ക്കിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് . പരാജയ ഭീതികൊണ്ടാണോ ഈ പരാതി എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ച. പരിശോധിക്കാം...

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

മതചിഹ്നങ്ങള്‍

മതചിഹ്നങ്ങള്‍

തിരഞ്ഞെടുപ്പില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ജെയ്ക്ക് സി തോമസ് വോട്ട് തേടി എന്നാണ് ആരോപണം. കോണ്‍ഗ്രസ് ആണ് പരാതി നല്‍കിയത് എന്ന് കരുതരുത്. മന്നം യുവജന വേദിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.

എന്താണ് സംഭവം

എന്താണ് സംഭവം

വോട്ടെടുപ്പിന് തലേന്ന് യക്കോബായ സഭാ മേലധ്യക്ഷന്‍മാരുടെ ചിത്രങ്ങള്‍ക്കൊപ്പം ജെയ്ക്ക് പോസ്റ്റുകള്‍ പ്രചരിപ്പിച്ചു എന്നും ഇതിനൊപ്പം മണര്‍കാട് പള്ളിയിലെ വികാരി വോട്ട് തേടുന്ന ശബ്ദ സന്ദേശവും പ്രചരിപ്പിച്ചു എന്നാണ് ആരോപണം. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ആക്ഷേപം. വൈദികനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

പുതുപ്പള്ളിയിലെ സ്ഥിതി

പുതുപ്പള്ളിയിലെ സ്ഥിതി

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ 863 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നു എല്‍ഡിഎഫിന്. എട്ട് പഞ്ചായത്തുകളുള്ള മണ്ഡലത്തില്‍ ആറ് പഞ്ചായത്തിലും എല്‍ഡിഎഫ് അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളി പഞ്ചായത്തിലും എല്‍ഡിഎഫ് അധികാരത്തിലെത്തി.

ഉമ്മന്‍ ചാണ്ടി തന്നെ

ഉമ്മന്‍ ചാണ്ടി തന്നെ

ഇത്തവണ ഉമ്മന്‍ ചാണ്ടി മത്സര രംഗത്ത് നിന്ന് പിന്‍മാറിയേക്കുമെന്ന് ആദ്യം ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പകരം മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ മത്സരിക്കും എന്നായിരുന്നു ഊഹാപോഹങ്ങള്‍. എന്തായാലും രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് ഉമ്മന്‍ ചാണ്ടിയെ യുഡിഎഫിന്റെ നായകനാക്കുകയും പുതുപ്പള്ളിയില്‍ മത്സരിപ്പിക്കുകയും ചെയ്തു കോണ്‍ഗ്രസ്.

പരാതിപ്പെട്ടത് കോണ്‍ഗ്രസ് അല്ലെങ്കിലും

പരാതിപ്പെട്ടത് കോണ്‍ഗ്രസ് അല്ലെങ്കിലും

വോട്ടെടുപ്പിന് പിറകെ ജെയ്ക്കിനെതിരെ പരാതിയുമായി എത്തിയത് കോണ്‍ഗ്രസ് അല്ല. പക്ഷേ, അതിന് പിന്നില്‍ കോണ്‍ഗ്രസ് തന്നെയാണെന്നാണ് ഇടതുനിലപാടുള്ളവര്‍ പറയുന്നത്. പരാജയ ഭീതിയാണ് ഈ പരാതിക്ക് പിന്നില്‍ എന്നാണ് ഇവരുടെ പരിഹാസം.

യാക്കോബായ വോട്ടുകള്‍

യാക്കോബായ വോട്ടുകള്‍

തദ്ദേശ തിരഞ്ഞെടുപ്പിലും പുതുപ്പള്ളിയില്‍ യാക്കോബായ വോട്ടുകള്‍ കോണ്‍ഗ്രസിനെ കൈവിട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ആ സ്ഥിതിയ്ക്ക് മാറ്റമൊന്നുമില്ലെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം ആണ് കേരള കോണ്‍ഗ്രസ് എം വോട്ടുകളും.

പള്ളിമൈതാനം പോലും

പള്ളിമൈതാനം പോലും

തിരഞ്ഞെടുപ്പ് പ്രതാരണത്തിനായി രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ മണര്‍കാട് പള്ളി മൈതാനത്തായിരുന്നു പരിപാടി നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പരിപാടിയ്ക്ക് പള്ളിമൈതാനം വിട്ടുകൊടുത്തില്ല. ഇത് മേഖലയിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുന്നതാണ്.

അട്ടിമറി നടക്കുമോ?

അട്ടിമറി നടക്കുമോ?

പുതുപ്പള്ളിയില്‍ ഒരു അട്ടിമറി എന്നത് സിപിഎമ്മിന്റെ പോലും ഇത്തവണത്തെ പ്രതീക്ഷ പട്ടികയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതുപ്പള്ളിയിലെ സാഹചര്യങ്ങള്‍ മാറിമറിയാനുള്ള സാധ്യതകള്‍ പല രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നും ഇല്ല. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചാല്‍ പോലും അത് നേട്ടമാണെന്നാണ് ഇടതുവിലയിരുത്തല്‍.

തൃത്താല പോരില്‍ ആർക്ക് ജയം? 4,000 ഭൂരിപക്ഷത്തിൽ പിടിക്കുമെന്ന് സിപിഎം, 5,000 ഭൂരിപക്ഷം ഉറപ്പെന്ന് കോൺഗ്രസ്

ആ തീരുമാനം സിപിഎമ്മിന്റെ അടിവേരിളക്കുമോ? നിര്‍ണായക തിരഞ്ഞെടുപ്പിലെ കാര്‍ക്കശ്യം... 28 ല്‍ എത്ര?

വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം

ഉമ്മൻ ചാണ്ടി
Know all about
ഉമ്മൻ ചാണ്ടി

English summary
Kerala Assembly Election 2021: Complaint against Puthuppally CPM candidate Jaik C Thomas by Mannam Yuvajana Vedi, but discussions are in another direction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X