കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് റിമാന്‍ഡ് പ്രതി മരിച്ചു; പൊലീസ് കൊലപ്പെടുത്തിയതാണെന്ന് പിതാവ്, അപസ്മാരമുണ്ടായെന്ന് അധികൃതര്‍

Google Oneindia Malayalam News

കോട്ടയം: റിമാന്റ് പ്രതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീഖ് (35) മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്. പൊലീസ് മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പിതാവ് ആരോപിച്ചു. മൃതദേഹം ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

police

സംഭവത്തില്‍ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ, ഒരു മണി ആയപ്പോള്‍ നിങ്ങളുടെ മകന്‍ ആശുപത്രിയിലാണെന്ന് വിളിച്ച് പറഞ്ഞു. അസുഖമായിട്ട് കൊണ്ടു വന്നതാണെന്നാണ് പറഞ്ഞത്. നാല് മണി ആകുമ്പോഴേക്കും മെഡിക്കല്‍ കോളേജില്‍ എത്താമെന്ന് ഞാന്‍ പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിളിച്ചിട്ട് പറഞ്ഞു നിങ്ങളുടെ മകന്‍ മരിച്ച് പോയെന്ന്. പെട്ടെന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകാനും ആവശ്യപ്പെട്ടു.

പഞ്ചായത്ത് അംഗത്തെ കൊണ്ട് വിളിച്ചപ്പോഴും മകന്‍ മരിച്ചെന്ന് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നപ്പോള്‍ മകന്‍ ഇട്ടിരിക്കുന്ന പാന്റും ഷര്‍ട്ടുമല്ല അവന്റെ ദേഹത്തുണ്ടായിരുന്നത്. ഒരു മഞ്ഞ മുണ്ടാണ് ഉടുത്തിരിക്കുന്നതെന്നും പിതാവ് പറഞ്ഞു.

അതേസമയം, സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായ ഷഫീഖിനെ ഉദയംപേരൂര്‍ പൊലീസ് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കൊവിഡ് സെന്ററില്‍ റിമാന്‍ഡില്‍ കഴിയവെ അപസ്മാരമുണ്ടായെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഷഫീഖിന്റെ തലയില്‍ മുറിവുകളുണ്ടെന്നും പൊലീസ് മര്‍ദ്ദനമേറ്റെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അസ്തമിക്കാതെ ഇടത് പ്രതീക്ഷകള്‍; ലീഗിന് വിലക്കാനാവില്ലെന്ന് നയം വ്യക്തമാക്കി സമസ്ത... ഇനി എന്ത്?അസ്തമിക്കാതെ ഇടത് പ്രതീക്ഷകള്‍; ലീഗിന് വിലക്കാനാവില്ലെന്ന് നയം വ്യക്തമാക്കി സമസ്ത... ഇനി എന്ത്?

ജേക്കബ് തോമസ് ബിജെപി സ്ഥാനാർത്ഥി? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ജേക്കബ് തോമസ്ജേക്കബ് തോമസ് ബിജെപി സ്ഥാനാർത്ഥി? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ജേക്കബ് തോമസ്

മലപ്പുറത്ത് അടിത്തട്ടുമുതല്‍ പൊളിച്ചെഴുത്തിന് ലീഗ്; തകര്‍ന്നടിഞ്ഞിടത്ത് കമ്മിറ്റികള്‍ പിരിച്ചുവിട്ടുമലപ്പുറത്ത് അടിത്തട്ടുമുതല്‍ പൊളിച്ചെഴുത്തിന് ലീഗ്; തകര്‍ന്നടിഞ്ഞിടത്ത് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

English summary
Remand accused dies in Kottayam; The father says, he was killed by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X