• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മുന്നറിയിപ്പില്ലാതെ സര്‍വീസ് നിര്‍ത്തി; 25ഓളം ബസ്സുകള്‍ക്ക് പിടിവീണു, ആര്‍ടിഒക്ക് കൈയടി

Google Oneindia Malayalam News

കോട്ടയം: കോവിഡിന്റെ ഒന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ക്ക് അയവ് വന്നപ്പോള്‍ ശനി ഞായര് ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്ന് ഒറ്റ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നില്ല. അത്‌പോലെ ബസ്സുകളും കയറ്റിയിടുകയായിരുന്നു. പിന്നീട് ഇത് രണ്ടാം ലോക്ക് ഡൗണിലും തുടര്‍ന്നു. ഇതി പിന്നീടങ്ങോട്ട് പല സ്ഥലങ്ങളിലും പല റൂട്ടിലുമോടുന്ന സ്വകാര്യ ബസ്സുകള്‍ പതിവാക്കുകയായിരുന്നു. ഞായറാഴ്ച യാത്രക്കാര്‍ കുറവായത്‌കൊണ്ടുമാണ് ഈ രീതിയില്‍ ബസ്സുകള്‍ സര്‍വീസ് നടത്താതിരിക്കുന്നത്. ഇതേ അവസ്ഥയാണ് കോട്ടയം പാലാകാര്‍ക്കും.

കെ റെയില്‍ വിശദീകരണത്തിന് മുഖ്യമന്ത്രി നേരിട്ടെത്തുന്നു; എല്ലാ ജില്ലകളിലും പ്രത്യേക യോഗംകെ റെയില്‍ വിശദീകരണത്തിന് മുഖ്യമന്ത്രി നേരിട്ടെത്തുന്നു; എല്ലാ ജില്ലകളിലും പ്രത്യേക യോഗം

ഏഴാച്ചേരി-രാമപുരം റൂട്ടിലും പാലാ-വലവൂര്‍-ഉഴവൂര്‍ റൂട്ടിലും ഞായറാഴ്ചകളില്‍ സ്വകാര്യ ബസുകള്‍ ഓടുന്നില്ലെന്നാണ് നിലവിലെ ഇവരുടെ പരാതി. കുടക്കച്ചിറ, വലവൂര്‍, ഏഴാച്ചേരി, അന്ത്യാളം, ചക്കാമ്പുഴ, രാമപുരം മേഖലകളിലുള്ള ജനങ്ങള്‍ ഇതുമൂലം നന്നെ ബുദ്ധിമുട്ടുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതു സംബന്ധിച്ച് ജോയിന്റ് ആര്‍ടിഒക്കും പൊലീസിനും യാത്രക്കാര്‍ പരാതി നല്‍കിയിരിക്കുകയാണ്. ഞായറാഴ്ച ഓട്ടോറിക്ഷ, ടാക്‌സി എന്നിവയെ ആശ്രയിക്കുകയാണ് ഏക പോംവഴി. രാമപുരം റൂട്ടിലും ഉഴവൂര്‍ റൂട്ടിലും സ്വകാര്യ ബസുകളാണ് കൂടുതല്‍ സര്‍വീസ് നടത്തുന്നത്. ഏതാനും ദീര്‍ഘദൂര സര്‍വീസുകള്‍ ഒഴിച്ചാല്‍ ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളും കുറവാണ്.

ഈ റൂട്ടുകളിലൂടെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസ് ആരംഭിച്ചപ്പോഴെല്ലാം ആ സര്‍വീസുകള്‍ക്ക് മുന്നിലായി സ്വകാര്യ ബസുകള്‍ ഓടിച്ച് കെഎസ്ആര്‍ടിസി ബസുകള്‍ ഇല്ലാതാക്കുകയും ചെയ്തിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ആശുപത്രി യാത്രക്കാര്‍ക്കാണ് ഞായറാഴ്ച ബസ് മുടക്കം കൂടുതല്‍ ബുദ്ധിമുട്ടു അനുഭവിക്കുന്നത്. വലവൂര്‍, ചക്കാമ്പുഴ, ഏഴാച്ചേരി മേഖലകളില്‍ നിന്ന് ജനറല്‍ ആശുപത്രിയില്‍ ഓട്ടോറിക്ഷയില്‍ പോയി വരണമെങ്കില്‍ 250 രൂപയെങ്കിലുമാകും. പൊതു അവധി ദിവസങ്ങളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് മുടക്കുകയാണെന്ന പരാതിയും നിലവിലുണ്ട്. വേണ്ടത്ര യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ സര്‍വീസ് നഷ്ടമാണെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നത്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് മുടക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധ്യതയില്ല; വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധ്യതയില്ല; വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍

cmsvideo
  നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി ആഭ്യന്തര മന്ത്രാലയം

  യാത്രക്കാര്‍ ആര്‍ടിഒക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പാലാ-ഏഴാച്ചേരി-രാമപുരം, പാലാ-വലവൂര്‍-ഉഴവൂര്‍, പാലാ-ചക്കാമ്പുഴ-രാമപുരം, ഉഴവൂര്‍-കോട്ടയം റൂട്ടുകളില്‍ ഓടുന്ന 25 സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കഴിഞ്ഞ ദിനവസവും സര്‍വീസ് മുടക്കിയതിനെ തുടര്‍ന്നാണ് നടപടി.ഉഴവൂര്‍ ജോയിന്റ് ആര്‍ടി ഓഫിസിനു കീഴിലും പാലാ ജോയിന്റ് ആര്‍ടി ഓഫിസിനു കീഴിലുമുള്ള പ്രദേശങ്ങളില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഉഴവൂര്‍, രാമപുരം പ്രദേശങ്ങളില്‍ അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീഷിന്റെയും പാലായില്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയിയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നു കോട്ടയം ആര്‍ടിഒയ്ക്കു സമര്‍പ്പിക്കും. നിയമപരമായി ആര്‍ടിഎയുടെ അനുമതിയോടെ മാത്രമേ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കഴിയുകയുള്ളൂവെന്നും ഇതിനായി ബസുടമകള്‍ അപേക്ഷ നല്‍കാത്ത സാഹചര്യത്തിലാണ് അനധികൃതമായി സര്‍വീസ് നിര്‍ത്തി വച്ചവര്‍ക്കെതിരെ കേസെടുത്തതെന്നും പാലാ, ഉഴവൂര്‍ ജോയിന്റ് ആര്‍ടിഒ പറഞ്ഞു.

  English summary
  The RTO has registered a case against about 25 buses which were not in service on Sunday in kottayam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X