Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒപ്പിന് കുപ്പി'; കൈക്കൂലിയും സ്‌കോച്ചുമായി പ്രവാസി എത്തിയത് വിജിലന്‍സിനൊപ്പം, അസി എന്‍ജിനിയര്‍ കുടുങ്ങി

സ്‌കോച്ച് ഓഫീസില്‍ വച്ച് തരേണ്ടതില്ലായെന്നും വൈകിട്ട് വന്ന് കാണാനും പരാതിക്കാരനോട് അറിയിക്കുകയുണ്ടായി.

bribe

കോട്ടയം: 14 കോടി രൂപ ചെലവില്‍ പ്രവാസി വ്യവസായി നിര്‍മ്മിക്കുന്ന ചില്‍ഡ്രന്‍സ് സ്‌പോര്‍ട്ട്‌സ് പാര്‍ക്കിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ആറ് നില കെട്ടിടത്തിന് പെര്‍മ്മിറ്റ് അനുവദിക്കുന്നതിന് 20000 രൂപയും സ്‌കോച്ചും കൈക്കൂലി ആവശ്യപ്പെട്ട അസി എന്‍ജിനിയര്‍ വിജിലന്‍സ് പിടിയിലായി. കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറാണ് വിജിലന്‍സിന്റെ പിടിയിലായത്.

കോട്ടയം ജില്ലയിലെ പ്രവാസി മലയാളി, മാഞ്ഞൂര്‍ സര്‍ക്കാര്‍ സ്‌കൂളിനു സമീപം വ്യവസായസംരംഭം ആരംഭിക്കുന്നതിനായി 6 നിലയിലുള്ള കെട്ടിടം നിര്‍മ്മിച്ച് വരുന്നതും, അത് പൂര്‍ത്തീകരണ അവസ്ഥയിലുമാണ്. കെട്ടിടം നിര്‍മ്മിക്കുന്നതിനായി ആദ്യം 4 നിലക്ക് പഞ്ചായത്തില്‍ പെര്‍മിറ്റിനായി അപേക്ഷ സമര്‍പ്പിച്ചതനുസരിച്ച് 2020 ജനുവരി മാസത്തില്‍ പെര്‍മിറ്റ് ലഭിക്കുകയും ചെയ്തു.

തുടര്‍ന്ന് രണ്ടുനിലയും കൂടി അധികമായി പണിയുന്നതിന് പെര്‍മിറ്റിനായി 2022 ഫെബ്രുവരി മാസത്തില്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പെര്‍മിറ്റ് അനുവദിച്ചില്ല. തുടര്‍ന്ന് ഈ മാസം രണ്ടാം തീയതി നാട്ടിലെത്തി പരാതിക്കാരന്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ കണ്ടപ്പോള്‍ ഇത്രയും വലിയ സംരംഭം തുടങ്ങുന്നതിന് കുറഞ്ഞത് 20,000- രൂപയും ഒരു സ്‌കോച്ചും കൈക്കൂലിയായി നല്‍കിയാല്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു.

പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് ഈസ്റ്റേണ്‍ റേഞ്ച്, കോട്ടയം പോലീസ് സൂപ്രണ്ട് വി.ജി. വിനോദ്കുമാറിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം കോട്ടയം കിഴക്കന്‍ മേഖല വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.വി മനോജ്കുമാര്‍ കെണി ഒരുക്കി ഇന്നലെ ഉച്ചയ്ക്ക് 1.50 മണിയോടെ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍വച്ച് പരാതിക്കാരനില്‍ നിന്നും 20,000 രൂപ കൈക്കൂലി വാങ്ങവെ പി.വി മനോജ്കുമാറിന്റെ നേത്രുത്വത്തിലുള്ള വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയാണുണ്ടായത്.

സ്‌കോച്ച് ഓഫീസില്‍ വച്ച് തരേണ്ടതില്ലായെന്നും വൈകിട്ട് വന്ന് കാണാനും പരാതിക്കാരനോട് അറിയിക്കുകയുണ്ടായി. അറസ്റ്റിലായ പ്രതിയെ ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതിനുമുന്‍പും പരതിക്കാരനില്‍ നിന്നും ഇതേ ആവശ്യത്തിനായി 5,000 രൂപയും സ്‌കോച്ചും കൈക്കൂലിയായി വാങ്ങിയിരുന്നു.

വിജിലന്‍സ് സംഘത്തില്‍ വിജിലന്‍സ്, ഈസ്റ്റേണ്‍ റേഞ്ച് കോട്ടയം യുണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.വി മനോജ്കുമാറിനെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ മഹേഷ്പിള്ള, രമേശ്. ജി, സജു .എസ് .ദാസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ സ്റ്റാന്‍ലി തോമസ്, സാബു, അനില്‍കുമാര്‍, ജയ് മോന്‍, അസിസ്റ്റന്റ്‌റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍, ഹാരിസ്, എസ്.സി.പി.ഒ മാരായ അനു.കെ.എ, അനൂപ്.വി.എസ്, ഷമീര്‍, ജാന്‍സി, രഞ്ജിത് പി.റ്റി, ഇടുക്കി വിജിലന്‍സ് യുണിറ്റിലെ സന്ദീപ്, ആലപ്പുഴ യുണിറ്റിലെ ശ്യാം എന്നിവരടങ്ങിയ വിജിലന്‍സ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+