അരിക്കലത്തിലും കുക്കറിലും ബക്കറ്റിലും പണം; എഞ്ചിനിയറുടെ വീട്ടില്‍ വിജിലന്‍സ് കണ്ടെത്തിയത് 17ലക്ഷം
കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനിയറുടെ വീട്ടില്‍ റെയ്ഡ് നടത്തിയ വിജിലന്‍സിന് ലഭിച്ചത് ലക്ഷകണക്കിന് രൂപ, അരിക്കലത്തിലും പ്രഷര്‍ കുക്കറിലും, കിച്ചന് ക്യാബിനറ്റിലും നിന്നുമാണ് വിജിലന്‍സ് സംഘം പണം കണ്ടെത്തിയത്.
പ്രൊഡ്യൂസര്‍ ചതിച്ചു; ബിഗ് ബോസ് വിജയിക്ക് നഷ്ടമായത് രണ്ട് വീടും കാറും, വെളിപ്പെടുത്തി റുബിന
മൊത്തം 17 ലക്ഷം രൂപയാണ് സംഘം ഇയാളില്‍ നിന്നും പിടികൂടിയത്. ഇന്നലെ ഇയാള്‍ കൈക്കൂലി കേസില്‍ പിടിയിലായിരുന്നു. കോട്ടയത്തെ വ്യവസായിയില്‍ നിന്ന് ഇയാള്‍ 25000 രൂപ വാങ്ങിയതിനാണ് ഇയാളെ ഇന്നലെ സംഘം അറസ്റ്റ് ചെയ്തത്. ആലുവയിലെ ഫ്ലാറ്റില്‍ രാത്രി 12 മണി വരെയാണ് സംഘം പരിശോധന നടത്തിയത്.

80 ലക്ഷം രൂപ വിലയുള്ള ഫിളാറ്റിലാണ് ഇദ്ദേഹത്തിന്റെ താമസം. രണ്ട് ടെലിവിഷനും, ഒന്നരലക്ഷം രൂപ വിലമതിക്കുന്ന മ്യൂസിക് സിസ്റ്റവും സംഘം കണ്ടെടുത്തിട്ടുണ്ട്. 18 ലക്ഷം രൂപയോളം ഇദ്ദേഹത്തിന് ബാങ്ക് നിക്ഷേപമുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. പത്തിലേറഖെ വിദേശ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നുവെന്നും വിജിലന്‍സ് രേഖയില്‍ പറയുന്നു. നോട്ടുകെട്ടുകളുടെ കൂമ്പാരമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. ഒട്ടേറെ പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിയ നിലയിലായിരുന്നു നോട്ടുകള്‍. ഓരോ കവറിലും അന്‍പതിനായിരത്തോളം രൂപ ഇവ സൂക്ഷിച്ചിരുന്നത് ബക്കറ്റിലും പാത്രങ്ങളിലും കിച്ചന് കാബിനറ്റിന്റെ അടിയിലും അലമാരയിലും ഒക്കെയായിട്ടായിരുന്നു.
'എംപിയായപ്പോള്‍ പാര്‍ട്ടിക്ക് വോട്ട് പിടിക്കാനല്ല ശ്രമിച്ചത്, പകരം ചെയ്തത് ഇത്'; ഇന്നസെന്റ് പറയുന്നു
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഇങ്ങനെ 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് വിജിലന്‍സ് സംഘം ഇദ്ദേഹത്തില്‍ നിന്നും ആകെ കണ്ടെത്തിയത്. ഒരു റെയ്ഡില്‍ ഇത്രയും നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത് ഇത് ആദ്യമെന്ന് വിജിലന്‍സ് സംഘം പറയുന്നു. പണം എടുത്ത ശേഷം ഉപേക്ഷിച്ച ഒട്ടേറെ കവറുകളും ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. രണ്ട് ബാങ്കുകളിലായി 18 ലക്ഷം രൂപയുടെ നിക്ഷേപം, ജര്‍മ്മനി, റഷ്യ, ദുബായ്, പട്ടായ അടക്കമുള്ള പത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച രേഖകള്‍. ഒരു ലക്ഷം രൂപയുടെ ഹോം തിയേറ്റര്‍. രണ്ടുലക്ഷം രൂപയുടെ ടിവി. ഇവയെല്ലാമാണ് ഫ്ലാറ്റില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്തത.്

അവിവാഹിതനായ ഹാരിസിന് തിരുവനന്തപുരത്ത് 2000 സ്ക്വയര്‍ ഫീറ്റിന്റെ വീടുമുണ്ട്. സ്വദേശമായ പന്തളത്തും 33 സെന്റ് വസ്തുവും വീടും ഉണ്ട്. അഴിമതി നിരോധന നിയമ പ്രകാരമാണ് ഹാരിസിന് എതിരെ കേസെടുത്തിരിക്കുന്നത്. ഫ്ലാറ്റിലെ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'ആണുങ്ങൾ പാവാട ഉടുത്തു വരട്ടെ എന്ന് പുച്ഛിക്കുന്ന k7 അങ്കിൾസ്'; പ്രതികരണവുമായി ഹരീഷുമാർ

ആറുമാസം മുമ്പാണ് ഹാരിസ് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസറായി കോട്ടയത്ത് എത്തുന്നത്. ഇതിനിടയില്‍ തന്നെ വ്യാപകമായി കൈക്കൂലി ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് പാലാ പ്രവിത്താനത്തുള്ള വ്യവസായിയുടെ പരാതിയിലെ വിജിലന്‍സ് കെണിയില്‍ ഇയാള്‍ പെടുകയായിരുന്നു. ഹാരിസിനെ ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യും.