• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേന്ദ്ര നിരീക്ഷകര്‍ മുതല്‍ കുട്ടികള്‍വരെ: കോട്ടയം നഗരമുണര്‍ത്തി വോട്ടത്തോണ്‍, നഗരത്തിന് പുതുമകളുടെ കാഴ്ച്ചയേകി!

  • By Desk

കോട്ടയം: പ്രായത്തിന്റെയും പദവിയുടെയും ശാരീരിക ക്ഷമതയുടെയും വ്യത്യാസങ്ങള്‍ മറന്നവര്‍ കളക്ട്രേറ്റില്‍നിന്ന് തിരുനക്കര മൈതാനത്തേക്ക് ഒരേ മനസോടെ നീങ്ങിയപ്പോള്‍ സ്വീപ് വോട്ടത്തോണ്‍ നഗരത്തിന് പുതുമകളുടെ കാഴ്ച്ചയായി.

കടുത്ത വരള്‍ച്ച: ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍, ഏക്കറ് കണക്കിന് ഏലച്ചെടികൾ കരിഞ്ഞുണങ്ങി!

റോളര്‍ സ്‌കേറ്റിംഗ് വിരുന്നൊരുക്കിയ കുരുന്നുകളാണ് വഴികാട്ടിയത്. ജില്ലാ പോലീസ് സൂപ്രണ്ട് ഹരിശങ്കര്‍, സബ് കളക്ടര്‍ ഈഷ പ്രിയ, ചലച്ചിത്രതാരം മിയ ജോര്‍ജ്, സ്വീപ് ഡിസ്ട്രിക്ട് ഐക്കണ്‍ അനീഷ് മോഹന്‍, സ്വീപ് നോഡല്‍ ഓഫീസര്‍ അശോക് അലക്‌സ് ലൂക്ക് എന്നിവര്‍ സൈക്കളില്‍ അവരെ പിന്തുടര്‍ന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരായ നിതിന്‍ കെ. പാട്ടീല്‍, കെ. വി. ഗണേഷ് പ്രസാദ്, മാന്‍സിംഗ്, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു എന്നിവര്‍ ബൈക്കുകളില്‍ സഹയാത്രികരായി.

വൈകല്യങ്ങളോട് പടപൊരുതുന്നവര്‍ മുച്ചക്ര വാഹങ്ങളിലും കാല്‍നടയായും വോട്ടിന്റെ വിലയറിയെന്തെന്ന് അറിയിക്കാനെത്തി. നഗരത്തിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളും സംഘടനാ പ്രതിനിധികളും കൈകോര്‍ത്തപ്പോള്‍ വോട്ടത്തോണിന് ആഘോഷപ്പൊലിമയായി. കളക്ട്രേറ്റ് കവാടത്തില്‍ ജസ്റ്റീസ് കെ.ടി. തോമസ് വോട്ടത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്വീപ്പിന്റെ ലോഗോയും സന്ദേശവും അടങ്ങിയ ടീഷര്‍ട്ടുകളും തൊപ്പികളും ധരിച്ചാണ് എല്ലാവരും പരിപാടിയില്‍ പങ്കുചേര്‍ന്നത്. പ്രകൃതിസൗഹൃദ വസ്തുക്കള്‍കൊണ്ട് തയ്യാറാക്കിയ ബാനറുകളും പ്ലക്കാര്‍ഡുകളുമാണ് ഉപയോഗിച്ചത്.

വിവിധ കോളേജുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, ജെ.സി.ഐ, ഇപ്കായ്, ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, വൈ.എം.സി.എ അംഗങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു. തിരുനക്കര മൈതാനത്ത് വോട്ടത്തോണ്‍ സമാപിച്ചപ്പോള്‍ ബസേലിയോസ് കോളേജ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബ് അരങ്ങേറി. ഇവിടെ സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ കാമ്പയിനില്‍ നിരവധി പേര്‍ പങ്കാളികളായി.

ചലച്ചിത്ര താരം മിയ സ്വീപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേന്ദ്ര നിരീക്ഷകര്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് സൂപ്രണ്ട് ഹരിശങ്കര്‍, സബ് കളക്ടര്‍ ഇഷ പ്രിയ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ്‌കുമാര്‍, സ്വീപ് നോഡല്‍ ഓഫീസര്‍ അശോക് അലക്‌സ് ലൂക്ക്, സ്വീപ് ഡിസ്ട്രിക്ട് ഐക്കണ്‍ അനീഷ് മോഹന്‍ പങ്കെടുത്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
'Vottathon' conducted by Sweep in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X