യുവതി കാമുകനേതേടി റെയില്‍വേ സ്റ്റേഷനില്‍; പണികിട്ടിയത് ആര്‍പിഎഫിന്, സംഭവം ഇങ്ങനെ
കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും അവസാനം പറ്റിക്കപ്പെടുന്ന സംഭവങ്ങളും കേരളത്തില്‍ ഒറ്റപ്പെട്ടതൊന്നുമല്ല. ദിനംപ്രതി വാര്‍ത്തകളാകുന്ന സംഭവങ്ങളാണിത്. എന്നാല്‍ ഇത്തരം പ്രണയങ്ങളില്‍ പലപ്പോഴും പറ്റിക്കപ്പെടുന്നത് ആണുങ്ങളായിരിക്കും.
മറു തലക്കുള്ള ആളെ വിശ്വസിച്ച് എല്ലാ ം നല്‍കി അവസാനം പറ്റിക്കപ്പെടുമ്പോഴാണ് ഇക്കൂട്ടര്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകുന്നത്. എന്നാല്‍ ഇവിടെ നേരേതെരിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത കാമുകനെ തേടി ഇറങ്ങുന്ന പെണ്‍കുട്ടികള്‍ ഒടുവില്‍ അബദ്ധം പറ്റി തിരിച്ചു പോകുന്ന സംഭവമുണ്ടായിട്ടുണ്ട്. അത് പോലൊരു സംഭവമാണ് കഴിഞ്ഞ ദിവസം കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നടന്നത്. എന്നാല്‍ പെട്ടത് ആര്‍പിഎഫ് കാരും.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമികനെ തേടിയാണ് യുവതി കോട്ടയത്തെത്തിയത്. കാമുകനെ തേടി റെയില്‍വെ സ്‌റ്റേഷനിലെത്തിയ യുവതി ഒരു രാത്രി മുഴുവന്‍ ആര്‍പിഎഫിന്റെ മുറിയ്ക്കുള്ളില്‍ കയറി ഒളിക്കുകയായിരുന്നു. ഒളിച്ചിരുന്ന യുവതി കാരണം പെട്ട്‌പോയത് പൊലീസാണ്. രാത്രിയില്‍ മുറിയ്ക്കുള്ളിലിരുന്ന യുവതിയെ രാവിലെ ആയിട്ടും അനുനയിപ്പിച്ച് പുറത്തിറക്കാന്‍ പൊലീസിനായില്ല. ഒടുവില്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും പൊലീസും ചേര്‍ന്ന് വാതില്‍ പൊളിച്ചാണ് യുവതിയെ പുറത്തെത്തിച്ചത്.

കാമുകനെ തേടി കോട്ടയത്തെത്തിയ യുവതി ദീര്‍ഘനേരമായി ഫോണില്‍ കാമുകനെ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് പ്രകോപിതയായത്. പിന്നീട് കാമുകനെ കാണാതെ പരിഭ്രാന്തിലായ യുവതി സംഭവം ആര്‍പിഎഫിനെ അറിയിച്ചു. എന്നാല്‍ വീട്ടിലേകക് മടങ്ങാനാണ് ആര്‍പിഎഫ് നിര്‍ദ്ദേശിച്ചത്. ഇതും കൂടി കേട്ടപ്പോഴേക്കും പെണ്‍കുട്ടി പ്രകോപിതയായി ആര്‍പിഎഫിന്റെ റൂമിനുള്ളിലേക്ക് കയറി കതക് അകത്ത് നിന്നും പൂട്ടി. കാമുകനെ കാണാതെ പരിഭ്രാന്തയായ യുവതി പോലീസിനെ ബന്ധപ്പെട്ടപ്പോള്‍ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചതാണ് പ്രകോപനമായത്. യുവതിയുടെ വീട്ടുകാരെ ബന്ധപ്പെടാനായി പൊലീസ് ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇരുമ്പ് വാതില്‍കൊണ്ട് നിര്‍മ്മിച്ചതാണ് ആര്‍പിഎഫിന്റെ മുറി. ഇത് തുറക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. അവസാന ശ്രമമെന്ന നിലയില്‍ അനുനയവും ഭീഷണിയുവരെ പൊലീസ് പയറ്റിനോക്കി എന്നാല്‍ അത് ഏശിയില്ല. ഇതോടെ രാത്രി മുഴുവന്‍ പൊലീസ് പുറത്ത് നിന്ന് യുവതിയെ നിരീക്ഷിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെയും ഇറങ്ങാനുള്ള ഭാവമൊന്നും ഇല്ലാതായപ്പോള്‍ പൊലീസ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ യുവതിയെ അനുനയിപ്പിക്കുകയായിരുന്നു.

ഫയര്‍ ഫോഴ്‌സിന്റെ വാക്ക് വിശ്വസിച്ച് ജനാലക്കരികിലെത്തിയ യുവതിയുടെ കൈയില്‍ പിടുത്തമിടുകയായിരുന്നു ഫയര്‍ ഫോഴ്‌സ് ആദ്യം ചെയ്തത്. യുവതിയെ അനങ്ങാന്‍ അനുവദിക്കാതെ അവിടെ തന്നെ പിടിച്ച് നിര്‍ത്തി. പിന്നാലെ മറ്റ് ഉദ്യോഗസ്ഥര്‍ എങ്ങനെയോ ഡോറിന്റെ ലോക്ക് മാറ്റി. അകത്ത് കയറി യുവതിയെ പുറത്തിറക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വൈകിട്ടോടെ ബന്ധുക്കള്‍ക്കൊപ്പം മടക്കി അയക്കുകയും ചെയ്തു.
Recommended Video

കഴിഞ്ഞ മാസം സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് തലവേദനയായത് കണ്ണൂരിലെ കൂത്തുപറമ്പ് പൊലീസിനായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍ സുഹൃത്തിനെതേടി എത്തിയത് അല്‍പം പ്രായമുള്ള വൃദ്ധനായിരുന്നു. ഫേസ്ബുക്കിലൂടെ പരിജയപ്പെട്ട യുവതിയുടെ അവസ്ഥമനസ്സിലാക്കി. അവരെ സഹായിക്കാനും നേരിട്ട കാണാനുമാണ് എറണാകുളം സ്വദേശിയായ അദ്ദേഹം കൂത്തുപറമ്പിലെത്തിയത്. ലൊക്കേഷനടക്കം പറഞ്ഞ് കൊടുത്തു ഓട്ടോയില്‍ അവിടേക്കെത്തുമ്പോഴേക്കും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് ഓട്ടോക്കാരന്‍ നേരെ പൊലീസ് സ്റ്റേഷനിലേക്കാണ് ഇയാളെ കൊണ്ടുപോയത്. ഇയാളുടെ കയ്യില്‍ തിരിച്ച് വണ്ടി കൂലിക്ക് പോകാനുള്ള കാശ് പോലുമുണ്ടായിരുന്നില്ല. ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ പൊലീസിനോട് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് അയാള്‍ക്ക് പോകാനുള്ള വണ്ടികൂലിയും നല്‍കിയാണ് പൊലീസ് അദ്ദേഹത്തെ യാത്രയാക്കിയത്.












Click it and Unblock the Notifications