പാലായിൽ യുവതി കിണറ്റിൽ മരിച്ച നിലയിൽ; ദേഹമാകെ പൊള്ളലേറ്റ പാടുകൾ, ദുരൂഹതയെന്ന് യുവതിയുടെ കുടുംബം
കോട്ടയം: പാലായിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.പാലാ തോടനാൽ സ്വദേശിയായ രാജേഷിൻ്റെ ഭാര്യ ദൃശ്യ (28)നെയാണ് ഭർതൃ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ദൃശ്യയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ദൃശ്യയുടെ സഹോദരന്‍ മണി ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ദൃശ്യയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ പൊലീസില്‍ പാരാതി നല്‍കി. അന്വേഷണത്തിനിടെയാണ് അയല്‍വാസിയുടെ പുരയിടത്തിലെ കിണറില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. യുവതി കഴിഞ്ഞ ആഴ്ച ചിന്നാറിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇടുക്കി ഏലപ്പാറ ചിന്നാര്‍ സ്വദേശിയായ ദൃശ്യയും രാജേഷും തമ്മിലുള്ള വിവാഹം തുടങ്ങിയത് നാല് വർഷം മുമ്പാണ്. ഇവർക്ക് കുട്ടികളില്ല. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് തിരികെ വരുമ്പോള്‍ ബന്ധുക്കളെ കൂട്ടണമെന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് എന്ത് വേഷമാണ്, നടിയുടെ സ്റ്റൈലൻ ചിത്രം വൈറലാവുന്നു

എന്നാല്‍, തിങ്കളാഴ്ച ദൃശ്യ ഒറ്റയ്ക്കാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇതോടെ ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്ന് തന്നെ ഭര്‍തൃവീട്ടുകാര്‍ വിളിച്ചുവരുത്തുകയും ചെയ്തു. ദൃശ്യക്ക് ഭർത്തൃവീട്ടുകാർ ഉപദേശം നൽകുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇതിനിടെ, ഇരുവീട്ടുകാരും തമ്മിൽ ചര്‍ച്ച നടത്തിയിരുന്നു.യുവതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി ഭര്‍തൃ വീട്ടുകാര്‍ പ്രശ്നമുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിനു ശേഷം വ്യക്തമാകുമെന്നാണ് പൊലീസ് നിഗമനം. തീ കൊളുത്തിയ ശേഷം കിണറ്റില്‍ ചാടിയതാകാമെന്നാണ് ലഭിക്കുന്ന സൂചനകൾ.

ദൃശ്യ ചാടിയ അയൽവാസിയുടെ പുരയിടത്തിലെ കിണറിന് സമീപത്ത് നിന്ന് ടോര്‍ച്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിണറ്റിനുള്ളില്‍ നിന്നും കണ്ടെത്തിയത്. പൊലീസും അഗ്നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ദൃശ്യയുടെ മരണത്തിൽ പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് ദൃശ്യയുടെ സഹോദരൻ മണി പറഞ്ഞു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ദൃശ്യയെ കണ്ട് ഏലപ്പാറയിലേക്ക് മടങ്ങിയത്. അവിടെയെത്തുമ്പോഴെക്കും മരണവാര്‍ത്ത അറിഞ്ഞു. ഉച്ചവരെ അവള്‍ക്ക് യാതൊരു വിഷമങ്ങളും ദു:ഖങ്ങളും ഉണ്ടായിരുന്നില്ലെന്നും മണി പറയുന്നു.

മദ്യപാനികളായ ഭര്‍ത്താവും ഭര്‍ത്താവിന്‍റെ അച്ഛനും സഹോദരിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. അവൾ ഞങ്ങളെ വിട്ടുപോയി എന്നത് ഇനിയും വിശ്വസിക്കാനായിട്ടില്ല. താൻ തറപ്പിച്ച് പറയുന്നു അവൾ ആത്മഹത്യ ചെയ്യില്ല. സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. പൊലീസിൻ്റെ വിശദമായ അന്വേഷണം ഇതിൽ ഉണ്ടാകണമെന്നാണ് തനിക്ക് ആവശ്യപ്പെടാനുള്ളതെന്നും മണി പറഞ്ഞു.












Click it and Unblock the Notifications