• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ശശി തരൂരിന് വേദിയൊരുക്കി യൂത്ത് കോണ്‍ഗ്രസ്, പോസ്റ്ററില്‍ പോലും സതീശനില്ല; പിന്നില്‍ ഉമ്മന്‍ചാണ്ടി?

Google Oneindia Malayalam News

കോട്ടയം: കോണ്‍ഗ്രസിനുള്ളില്‍ ശശി തരൂര്‍ എം പിയെ ചൊല്ലി ഉരുത്തിരിഞ്ഞ പ്രശ്‌നങ്ങള്‍ കോട്ടയം ജില്ലയിലേക്കും. ശശി തരൂരിന് വേദി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസ് കോട്ടയം കമ്മിറ്റിയുടെ തീരുമാനമാണ് വിവാദമായിരിക്കുന്നത്. പരിപാടിയെ കുറിച്ച് അറിയില്ല എന്നാണ് ഡി സി സിയുടെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് നടപടിക്ക് എതിരെ ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

പരിപാടിയെ കുറിച്ച് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിട്ടില്ല എന്ന് നാട്ടകം സുരേഷ് പറഞ്ഞു. സാധാരണ ഗതിയില്‍ പോഷക സംഘടനകള്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഡി സി സിയെ അറിയിക്കുന്നതാണ് പതിവ് എന്നും എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ല എന്നുമാണ് നാട്ടകം സുരേഷ് പറയുന്നത്. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിന് എതിരെ ചിലര്‍ പരാതി നല്‍കിയിട്ടുണ്ട് എന്നും ഇത് മേല്‍ഘടകത്തെ അറിയിക്കും എന്നും നാട്ടകം സുരേഷ് പറഞ്ഞു.

1

ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ശശി തരൂരിനായി വേദിയൊരുക്കിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ മൗനാനുവാദമുണ്ടോ എന്ന് വ്യക്തമല്ല. കോണ്‍ഗ്രസില്‍ രൂപപ്പെട്ട പുതിയ പ്രതിസന്ധിയില്‍ തരൂരിനെ മുന്നില്‍ നിര്‍ത്തുന്നത് ഉമ്മന്‍ചാണ്ടി ആണ് എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനെ സാധൂകരിക്കുന്ന തരത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ നടപടി.

തന്റെ മുന്നില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കമിതാക്കളോട് തന്ത്രി, ശേഷം സൂപ്പര്‍ ഗ്ലൂ ഒഴിച്ച് കൊല!! ഞെട്ടല്‍തന്റെ മുന്നില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കമിതാക്കളോട് തന്ത്രി, ശേഷം സൂപ്പര്‍ ഗ്ലൂ ഒഴിച്ച് കൊല!! ഞെട്ടല്‍

2

ഡിസംബര്‍ മൂന്നിന് ശശി തരൂര്‍ ഉദ്ഘാടനം ചെയ്യുന്ന കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിന്റെ പ്രചരണ ബോര്‍ഡ് തൊട്ട് ഈ നീക്കം പ്രതിഫലിക്കുന്നുണ്ട്. ആദ്യം പ്രചാരണ ബോര്‍ഡില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയിരുന്നു. പിന്നീട് വി ഡി സതീശന്റെ ഫോട്ടോ ചേര്‍ക്കുകയായിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍ എന്നിവരുടെ ഫോട്ടോയും പോസ്റ്ററിലുണ്ട്.

രണ്ട് ചാണക പീസ് തരട്ടെ എന്ന് കമന്റ്.. അഹാനയുടെ മറുപടി കേട്ടോ..? കലക്കിയെന്ന് സോഷ്യല്‍ മീഡിയരണ്ട് ചാണക പീസ് തരട്ടെ എന്ന് കമന്റ്.. അഹാനയുടെ മറുപടി കേട്ടോ..? കലക്കിയെന്ന് സോഷ്യല്‍ മീഡിയ

3

കോണ്‍ഗ്രസിലെ പുതിയ പ്രതിസന്ധിയില്‍ തരൂര്‍ ഒരുവശത്തും വി ഡി സതീശന്‍ മറുവശത്തുമാണ്. മുരളീധരനും എം കെ രാഘവനും അടക്കമുള്ള ശക്തരായ നേതാക്കള്‍ തരൂരിന് പിന്നില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയിയും തരൂരിനൊപ്പമാണ്. ഇതിന് പിന്നാലെയാണ് കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ശശി തരൂരിനായി വേദിയൊരുക്കിയിരിക്കുന്നത്.

പുതിയ വാഹനം, സമ്പത്ത്, പ്രണയസാഫല്യം... ഭാഗ്യങ്ങള്‍ ഒന്നൊന്നായി..; ഈ രാശിക്കാര്‍ക്ക് ശരിക്കും ശുക്രനുദിച്ചുപുതിയ വാഹനം, സമ്പത്ത്, പ്രണയസാഫല്യം... ഭാഗ്യങ്ങള്‍ ഒന്നൊന്നായി..; ഈ രാശിക്കാര്‍ക്ക് ശരിക്കും ശുക്രനുദിച്ചു

4

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്‍ ജോയിയുടെ നേതൃത്വത്തിലാണ് തരൂരിനായുള്ള കളമൊരുക്കല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ചാണ്ടി ക്യാംപില്‍ നിന്ന് അകന്ന് നില്‍ക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ ചേരിതിരിവില്‍ ആര്‍ക്കൊപ്പമാണ് എന്ന് വ്യക്തമല്ല. ശശി തരൂരിനായുള്ള പിന്തുണയിലൂടെ എ ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത് പുതിയ നേതാവിനെ കൂടിയാണ് എന്ന് വ്യക്തം.

5

യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ഫേസ്ബുക്കില്‍ പങ്ക് വെച്ച മഹാസമ്മേളനത്തിന്റെ പോസ്റ്ററിന് താഴെ വി ഡി സതീശനെതിരായ കമന്റുകള്‍ നിറയുന്നുണ്ട്. കോട്ടയത്ത് ശശി തരൂരിനാണ് പിന്തുണ എന്നത് വ്യക്തമാക്കുന്നതാണ് കമന്റുകള്‍. കോട്ടയത്തെ പിന്തുണ തരൂരിന് ഉറപ്പിക്കാന്‍ സാധിച്ചാല്‍ മലബാറിന് പിന്നാലെ തെക്കന്‍ കേരളത്തിലേക്കും പതിയെ സ്വാധീനം വര്‍ധിപ്പിക്കാനാകും

English summary
Youth Congress has prepared a platform for Shashi Tharoor in Kottayam, clear message to VD Satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X