കോഴിക്കോട് ഞായറാഴ്ച കോൺഗ്രസ് ഹർത്താൽ
കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്. ർ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യസർവ്വീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായി ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, എംകെ ഘവന്‍ എംപി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

'കേട്ടുകേൾവി പോലും ഇല്ലാത്ത ആക്രമണമാണ് ഉണ്ടായതെന്നും എല്ലാത്തിനും നേതൃത്വം നൽകിയത് സിപിഎം ആണെന്നും എംകെ രാഘവൻ എംപി ആരോപിച്ചു. കോഴിക്കോടിന് പുറത്തുള്ള 1000ത്തോളം പേരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. അയ്യായിരത്തോളം പേർ കള്ളവോട്ട് ചെയ്തു. അതുകൂടാതെ കോൺഗ്രസിന്റെ പതിനായിരത്തോളം വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. പോലീസ് ഏകപക്ഷീയമായാണ് പെരുമാറിയത്. വോട്ട് ചെയ്യാനെത്തിയവരെ അടിച്ചോടിച്ചു. ഞങ്ങളുടെ വോട്ടർമാരുമായെത്തിയ 10 ജീപ്പുകൾ സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു.
ആക്രമം നടന്നപ്പോൾ ഡിജിപിയേയും കമ്മീഷ്ണറേയുമെല്ലാം പല തവണ വിളിച്ചു. അവർ സമ്പൂർണമായും നിഷ്ക്രിയയായിരുന്നു. സിപിഎം പ്രവർത്തകരുടെ അഴിഞ്ഞാട്ടത്തിന് കൂട്ടുനിൽക്കുകയായിരുന്നു പോലീസ്. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം', അദ്ദേഹം പറഞ്ഞു.
അതേസമയം ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കോൺഗ്രസ് ഹർത്താലിൽ നിന്നും പിന്മാറണമെന്നും കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു












Click it and Unblock the Notifications