കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുബായില്‍ നിന്നെത്തിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ 406 പേര്‍ കൂടി നിരീക്ഷണത്തില്‍

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഒരു കോവിഡ് പോസിറ്റീവ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. നരിപ്പറ്റ സ്വദേശിനിയായ 30 വയസ്സുള്ള ഗര്‍ഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 8 ന് പുലര്‍ച്ചെ 2 മണിക്ക് ദുബായ്- കോഴിക്കോട് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തുകയും തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു.

മെയ് 12 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. ഇവരെകൂടാതെ ഒരു കോഴിക്കോട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോവിഡ് പോസിറ്റീവ് ആയി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുണ്ട്. ഇന്ന് 78 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2596 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2477 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2444 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 119 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

coronavirus1

ജില്ലയില്‍ പുതുതായി വന്ന 406 പേര്‍ ഉള്‍പ്പെടെ 4323 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ നിരീക്ഷണം പൂര്‍ത്തിയാക്കിയത് 23217 പേരാണ്. ഇന്ന് വന്ന 21 പേര്‍ ഉള്‍പ്പെടെ 33 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 പേര്‍ ആശുപത്രി വിട്ടു. ഇന്ന് വന്ന 107 പേര്‍ ഉള്‍പ്പെടെ ആകെ 384 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 159 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 211 പേര്‍ വീടുകളിലുമാണ്. 14 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 55 പേര്‍ ഗര്‍ഭിണികളാണ്.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ജില്ലയിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ജാഗ്രതാ പോര്‍ട്ടല്‍ ട്രെയിനിംഗ് നല്‍കി.

Recommended Video

cmsvideo
കോവിഡ് കാലത്തെ മാധ്യമ പ്രവർത്തനം; കോവിഡ് 24x7 മ്യൂസിക് ആൽബം പുറത്തിറക്കി

'1990-2020 കാലയളവിലെ ജീവനക്കാര്‍ക്ക് കേന്ദ്രം 1.20 ലക്ഷം രൂപ നല്‍കുന്നു'-പ്രചാരണത്തിലെ സത്യം ഇങ്ങനെ'1990-2020 കാലയളവിലെ ജീവനക്കാര്‍ക്ക് കേന്ദ്രം 1.20 ലക്ഷം രൂപ നല്‍കുന്നു'-പ്രചാരണത്തിലെ സത്യം ഇങ്ങനെ

 രാഹുലിന്റെ കൗണ്ടര്‍ അറ്റാക്ക്....ഒരൊറ്റ ലക്ഷ്യം, തുടക്കമിട്ടു, അവരെ എന്ത് വന്നാലും കൈവിടില്ല!! രാഹുലിന്റെ കൗണ്ടര്‍ അറ്റാക്ക്....ഒരൊറ്റ ലക്ഷ്യം, തുടക്കമിട്ടു, അവരെ എന്ത് വന്നാലും കൈവിടില്ല!!

Kozhikode
English summary
coronavirus: Daily Report of kozhikode District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X