കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് കൊവിഡ് സാഹചര്യം രൂക്ഷം, കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Google Oneindia Malayalam News

കോഴിക്കോട്: കോവിഡ് രോഗത്തിന്റെ രണ്ടാം ഘട്ട വ്യാപനം തടയുന്നതിനായി ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. കോവിഡ് മാനദണ്ഡങ്ങള്‍ ജില്ലയിലെ പല സ്ഥലങ്ങളിലും ലംഘിക്കപ്പെടുന്നത് കൊറോണ വ്യാപനം രൂക്ഷമാവുന്നതിന് ഇടയാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. 10 വയസ്സിനുതാഴെയും 60 വയസ്സിന് മുകളിലുള്ളവരും തിരക്കുള്ള പൊതുഇടങ്ങളില്‍ പോവരുത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വാക്‌സിനേഷന്‍ സ്വീകരിച്ച് മാത്രമേ അത്തരത്തിലുള്ള പ്രദേശങ്ങളിലേക്ക് പോവാന്‍ പാടുള്ളു എന്ന് നിര്‍ദേശമുണ്ട്.

1

വിവാഹങ്ങളില്‍ ഒരേസമയം 100 ല്‍ കൂടുതല്‍പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാവാന്‍പാടില്ല . വിവാഹ ചടങ്ങുകള്‍ പരമാവധി 2 മണിക്കൂറായി നിജപ്പെടുത്തേണ്ടതാണ് .റസ്റ്റോറന്റുകളിലും ,ഹോട്ടലുകളിലും ഫുഡ് ജോയന്റുകളിലും സാമൂഹിക അകലം ഉറപ്പുവരുത്തതിനായി 50 ശതമാനം ആളുകളെ മാത്രമെ ഒരേ സമയം പ്രവേശിപ്പിക്കാന്‍ പാടുള്ളു. പാര്‍സല്‍ സംവീധാനം പ്രോല്‍സാഹിപ്പിക്കേണ്ടതാണ് . ഈ സംവീധാനം ഏര്‍പ്പെടുത്തുമ്പോള്‍ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി ക്യൂ അടയാളപ്പെടുത്തേണ്ടതാണ്. എയര്‍ കണ്ടീഷന്‍ സംവീധാനം നിര്‍ത്തിവെക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കാവുന്നതുമാണ് .

അതേസമയം കോവിഡ് പ്രതിരോധം ജില്ല സജ്ജമാണെന്ന് കളക്ടര്‍ പറയുന്നു. കോവിഡ് രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നതിന് ജില്ലയിലെ 21 ആശുപത്രികളിലായി 3499 കിടക്കകള്‍ ഇതിനോടകം സജ്ജീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതില്‍ 1874 കിടക്കകളാണ് നിലവില്‍ ഒഴിവുള്ളത്. വെന്റിലേറ്ററോട് കൂടിയ ഐസിയു 36 എണ്ണം ഒഴിവുണ്ട്. 59 വെന്റിലേറ്റര്‍ ഉള്ളതില്‍ 33 എണ്ണമാണ് നിലവില്‍ ഒഴിവുള്ളത്.

ജില്ലയിലെ ഹാര്‍ബര്‍, ഫിഷ് ലാന്റിംഗ് സെന്റര്‍ എന്നിവിടങ്ങളിലും എല്ലാവിധ മാര്‍ക്കറ്റുകളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊതുജനങ്ങളെ നിയന്ത്രിക്കും. മത്സ്യമാര്‍ക്കറ്റുകളിലെ ഒരോ കൗണ്ടറുകളും തമ്മില്‍ 5 മീറ്റര്‍ അകലവും , ഉപഭോക്താക്കള്‍ക്കിടയില്‍ 1 മീറ്റര്‍ അകലവും പാലിക്കേണ്ടതാണ്. നിയന്ത്രണങ്ങള്‍ സംബന്ധിച്ച ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കേണ്ടതാണ് . ഷോപ്പിംഗ് മാളുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ,പൊതുജനങ്ങള്‍ സന്ദര്‍ശിക്കുന്ന എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തിവെക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കാവുന്നതുമാണ് .

അത്യാവശ്യ സാധനങ്ങള്‍ ഒഴികെയുള്ള എല്ലാവ്യാപാര വാണിജ്യസ്ഥാപനങ്ങളും രാത്രി 9 മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല .വ്യാപാര ,വാണിജ്യ അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയമാക്കേണ്ടതാണ് .ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കേണ്ടതാണ് . നിബന്ധനകള്‍ പാലിക്കപ്പെടാത്തപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സെക്ടര്‍മജിസ്‌ട്രേറ്റും പോലിസും മുഖേന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ് .

Recommended Video

cmsvideo
Thrissur Pooram will be held with high restrictions | Oneindia Malayalam

Kozhikode
English summary
covid cases increasing restriction tightened in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X