കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റിദ്ധാരണാജനകമായ വാര്‍ത്തയെന്ന് സിപിഎം

Google Oneindia Malayalam News

കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടു തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ സമീപ കാലത്തായി ചില പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുകയാണെന്ന് സിപിഎം കോഴിക്കോട് ജില്ലാക്കമ്മറ്റി. വന്യജീവി സങ്കേതത്തിന് പത്ത് കിലോമീറ്റര്‍ ആകാശദൂരമുള്ള ഒരു ബഫര്‍ സോണ്‍ പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. പത്ത് കിലോമീറ്റര്‍ എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രായോഗികമാണെന്നും അതിനാല്‍ തന്നെ സ്വീകാര്യമല്ലെന്നുമാണ് കേരള സര്‍ക്കാരിന്‍റെ നിലപാടെന്നും പാര്‍ട്ടി വിശദീകരിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നിലപാട് തിരുത്താൻ തയ്യാറാവാത്ത
സാഹചര്യത്തില്‍ യഥാര്‍ത്ഥ വനത്തിന്‍റെ (ജണ്ട കെട്ടി തിരിച്ച ) അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ ആവാമെന്ന് കേരളസര്‍ക്കാര്‍ വിശദമായ പഠനങ്ങള്‍ക്ക് ശേഷം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുള്ളതാണ്. ഇതുമായി ബന്ധെപ്പെട്ടു ഒരു കരട് മാപ്പ് വനംവകുപ്പ് തയ്യാറാക്കുകയും ചെയ്തതാണ്. 13-ഓളം വ്യത്യസ്ത വകുപ്പുകളുമായും പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, എം.എല്‍. എ മാര്‍, എം.പി.മാര്‍ എന്നിവരുമായെല്ലാം കൂടിയാലോചിച്ച ശേഷം മാത്രമേ അന്തിമ രൂപം നല്‍കാവൂ എന്നും സംസ്ഥാന വനംവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളതാണെന്ന് ജില്ലാ കമ്മറ്റി വ്യക്തമാക്കുന്നു.

 cpma

ഇത്തരത്തില്‍ വനംവകു പ്പ് തയ്യാറാക്കിയ മാപ്പിൽ പല
പ്രദേശത്തും വനാതിര്‍ത്തിയുടെ പുറത്ത് ബഫര്‍ സോണ്‍ ഉണ്ടാവില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അപൂര്‍വ്വമായി ചിലയിടങ്ങളില്‍ മാത്രമാണ് ഒരു കിലോമീറ്റര്‍ അകലം വരെ ബഫര്‍ സോണ്‍ ഉണ്ടാവാനിടയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത് . എന്നാല്‍ കരട് മാപ്പില്‍ ചില പിശകുകള്‍ ഉണ്ട് എന്നത് വസ്തുതയാണ്. ഇതെല്ലാം പരിശോധിച്ച് ശരിയായ സമീപനം സ്വീകരിക്കാൻ കഴിയേണ്ടതുണ്ട് .

കേന്ദ്ര സര്‍ക്കാര്‍കൊണ്ടു വന്ന പത്ത് കിലോമീറ്റര്‍ ആകാശദൂരമുള്ള ബഫര്‍ സോണ്‍ എന്ന നിര്‍ദ്ദേശം യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെയും നാടിന്‍റെയും താല്‍പര്യങ്ങള്‍ക്ക് എതിരാണ്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെച്ച ഈ നിര്‍ദ്ദേശത്തിനെരെ പ്രതികരിക്കാതെ കുറ്റമെല്ലാം സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ തലയില്‍ കെട്ടിവെക്കാനുള്ള ചിലരുടെ ശ്രമം ശരിയായ സമീപനമല്ല. ഇത്തരം പ്രചാരവേല നടത്തുന്നവരുടെ രാഷ്ട്രീയ ലക്ഷ്യം മനസ്സിലാക്കാനും, അവരെ സമൂഹമധ്യത്തില്‍ തുറന്നു കാണിക്കാനും മലയോര ജനത ഒന്നാകെ മുന്നോട്ടു വരണം.

ജനതാല്‍പര്യം സംരക്ഷിക്കാൻ മുൻപന്തിയില്‍ നിലയുറപ്പിച്ച് പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിനെതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങളെ തള്ളിക്കളയാനും മുഴുവൻ മലയോര നിവാസികളോടും അഭ്യര്‍ത്ഥിക്കന്നുവെന്നും സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.

Kozhikode
English summary
cpm kozhikode district committee malabar wildlife sanctuary buffer zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X