ഭാര്യയ്ക്ക് അനക്കമില്ലെന്ന് ഭർത്താവ്; വിവാഹം കഴിഞ്ഞ് 10-ാം നാൾ നവവധു മുറിക്കുള്ളിൽ മരിച്ച നിലയിൽ
ബാലുശ്ശേരി: ഇയ്യാട് ഭർതൃ വീട്ടിൽ നവ വധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. നീറ്റോറ ചാലിൽ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയെയാണ് (18) ദുരൂഹ സാഹചര്യത്തിൽ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയ നിലയിലായിരുന്നു. മാനിപുരം കാവിൽ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ് തേജ.
അതേസമയം, ഭാര്യയ്ക്ക് അനക്കമില്ലെന്ന് രാവിലെ ഭർത്താവ് ജിനു വീട്ടുകാരോട് പറയുകയായിരുന്നു. വീട്ടുകാർ പോയി നോക്കിയപ്പോൾ തേജ ലക്ഷ്മി കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടത്.

കഴിഞ്ഞ 9 - ന് ആണ് ഇരുവരും വിവാഹിതരായത്. തേജ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് കോഴ്സിന് ചേർന്നിരുന്നു. പൊലീസ് പരിശോധന തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്കായി തഹസിൽദാർ സ്ഥലത്ത് എത്തി. അതേസമയം, പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് പിടിയില്‍.

കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒളിവിലാണ്. പെണ്‍കുട്ടി പിതാവിന്റെയും സുഹൃത്തിന്റെയും പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിന്‍കര ഇരുമ്പില്‍, അരുവിപ്പുറം, കുഴിമണലി വീട്ടില്‍ ബിജുവിനെ (39) ആണ് നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയത്. ബിജുവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പൊലീസ് അറിയിച്ചു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് കൊല്ലങ്കോട് സ്വദേശിയായ പെണ്‍കുട്ടിയെ മദ്യ ലഹരിയില്‍ പിതാവ് പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഈ സംഭവത്തില്‍ തമിഴ്‌നാട് കൊല്ലങ്കോട് പൊലീസിലും കേസുണ്ട്. സുഹൃത്തിന്റെ ഇരുമ്പിലെ വീട്ടിലെത്തിച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അവിടെ വെച്ചാണ് സുഹൃത്ത് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. പെണ്‍കുട്ടി ഇപ്പോള്‍ നിര്‍ഭയിലെ സംരക്ഷണയിലാണ് കഴിയുന്നത്.

അതേസമയം, വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ച് കൊന്ന് കിണറ്റിൽ തള്ളി. വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. തിങ്കളാഴ്ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ ഒരു കിണറ്റിലാണ് ഇയാളെ കണ്ടെത്തിയത്. കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.ഈ മാസം എട്ടാം തീയതിയാണ് കൊലപാതകം നടന്നത്. എന്നാൽ, മൃതദേഹം കണ്ടെത്തുന്നത് കഴിഞ്ഞ ദിവസമായിരുന്നു. സംഭവത്തിൽ രണ്ടു പേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇതിൽ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. സമീപത്തെ ആദിവാസി കോളനിയിൽ ഉളളവരാണ് പ്രതികൾ. അതേസമയം, ഈ പ്രദേശത്തെ റിസോർട്ടിലെ മസാജ് പാർലറിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. റിസോർട്ടിന് അടുത്തുള്ള ആദിവാസി കോളനിയിൽ വെച്ച് മദ്യപാനത്തിന് ഇടെ ഉണ്ടായ തർക്കം കൊലപാതകത്തില്‍ എത്തിചേരുകയായിരുന്നു. പൊലീസാണഅ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, മരണപ്പെട്ട വിനോദ് കുമാറിന്‍റെ മൃതദേഹം മഹാരാഷ്ട്രയില്‍ സംസ്കരിച്ചു.

അതേസമയം, പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് സ്വദേശി ഹനീഫ (33) യ്ക്കാണ് മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് പോക്സോ കോടതി ജഡ്ജി പിപി സെയ്തലവി ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.

പ്രതി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ 10 വർഷം കഠിന തടവ് അനുഭവിച്ച ശേഷം ഇയാൾക്ക് പുറത്തിറങ്ങാനാവും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. 2014 ജൂൺ 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രാലോഭിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി സുബ്രഹ്മണ്യനാണ് കേസ് വാദിച്ചത്.
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications