കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് വീണ്ടും വൻ കഞ്ചാവുവേട്ട: പിടികൂടിയത് 55 കിലോ കഞ്ചാവ്, ഇടുക്കി സ്വദേശികള്‍ അറസ്റ്റില്‍!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ആഢംബര കാറിൽ കടത്തുകയായിരുന്ന 55.5 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായി. ഇടുക്കി ജില്ലയിലെ അടിമാലി പട്ടമ്മാവടി ഷാജി (45), മൂന്നാർ രാജാക്കാട ് എൻആർ സിറ്റി പരതാനത്ത് സുനിൽ (47) എന്നിവരാണ് കോഴിക്കോട് താമരശേരിക്കടുത്ത് അടിവാരത്തുവച്ച് പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളിൽ മൊത്തകച്ചവടക്കാർക്ക് കഞ്ചാവ് വിതരണം ചെയ്യുന്നവരാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു.

<strong>ഹിന്ദു ഐക്യത്തിന് 'നായര്‍' ഔദാര്യം! രാഹുല്‍ ഈശ്വറിനെ പഞ്ഞികിട്ട് സോഷ്യല്‍ മീഡിയ</strong>ഹിന്ദു ഐക്യത്തിന് 'നായര്‍' ഔദാര്യം! രാഹുല്‍ ഈശ്വറിനെ പഞ്ഞികിട്ട് സോഷ്യല്‍ മീഡിയ

പിടിയിലായത് അടിവാരത്ത് വെച്ച്

പിടിയിലായത് അടിവാരത്ത് വെച്ച്

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അടിവാരം എലിക്കാട് പാലത്തിന് സമീപത്തു നിന്നാണ് ഇരുവരും പിടിയിലായത്. ഇവർ സഞ്ചരിച്ച കെഎൽ 14 എച്ച് 3001 നമ്പർ ഹോണ്ട സിറ്റി കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയിലെ ആരാകുവിൽ നിന്ന് എത്തിച്ചതാണ് കഞ്ചാവ്. വർഷങ്ങളായി മൊത്ത കച്ചവടം നടത്തുന്നവരാണ് ഇവരെന്നും പോലീസ് പറഞ്ഞു. കാറിന്റെ പിൻസീറ്റ് ഇളക്കിമാറ്റി പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ രണ്ടു കിലോ വരെയുള്ള പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

 രഹസ്യ വിവരത്തില്‍ പരിശോധന

രഹസ്യ വിവരത്തില്‍ പരിശോധന


വയനാട് ഭാഗത്ത് നിന്ന് കാറിൽ കഞ്ചാവ് കടത്തുന്നതായി റൂറൽ എസ്പി യു. അബ്ദുൾ കരീമിന് രഹസ്യ വിവരം ലഭിക്കുകയും തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു. ഇന്നലെ രാത്രി തന്നെ വാഹനം കേരളത്തിലെത്തുമെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. എന്നാൽ ആന്ധ്രയിൽ കാർ ലോറിയുമായി ഇടിച്ചതോടെ ഇവരുടെ യാത്ര വൈകി. പിടിയിലായ ഷാജി രണ്ടു വർഷം മുമ്പ് രണ്ടു കോടിയുടെ ഹാഷിഷുമായി പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ പോലീസിൽ കേസുണ്ട്. പിടിയിലാകുമെനന് ഭയന്ന് തൃശൂർ വരെയാണ് ഇയാൾ കഞ്ചാവെത്തിച്ച് ഏജന്റുമാർക്ക് കൈമാറിയിരുന്നത്. സുനിലിന്റെ പേരിൽ പാലക്കാട് ജില്ലയിൽ 110 കിലോ കഞ്ചാവുമായി പിടിയിലായതിനും കേസുണ്ട്.

 ബന്ധു നേരത്തെ അറസ്റ്റില്‍

ബന്ധു നേരത്തെ അറസ്റ്റില്‍


ഷാജിയുടെ ബന്ധുവായ അഫ്‌സൽ എം. ഷെരീഫ് എന്നയാളെ ഓഗസ്റ്റിൽ കഞ്ചാവ് കടത്തുന്നതിനിടെ മുക്കത്ത് വച്ച് പിടികൂടിയിരുന്നു. ഷാജിയാണ് വിവിധ ജില്ലകളിൽ കഞ്ചാവ് മൊത്ത വിതരണം നടത്തുന്നതെന്ന് അഫ്‌സലിൽ നിന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷാജി പോലീസ് നിരീക്ഷണത്തിലായിരുന്നു. ആന്ധ്രയിൽ നിന്ന് കഞ്ചാവ് നാട്ടിലെത്തിക്കുന്നതിന് 25000 രൂപ വാഗ്ദാനം ചെയതാണ് ഡ്രൈവറായി സുനിലിനെ ഒപ്പം കൂട്ടിയത്. പ്രതികളെ താമരശേരി കോടതിയിൽ ഹാജരാക്കും. താമരശേരി ഡിവൈഎസ്പി ഇ.പി. പൃഥ്വിരാജന്റെ നിർദ്ദേശാനുസരണം എസ്‌ഐ കെ.എ. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ രാജീവ് ബാബു, എസ്സിപിഒ ഷിബിൽ ജോസഫ്, സിപിഒ എൻ.എസ്. ഷഫീഖ്, എഎസ്‌ഐ ബേബി മാത്യു, സിപിഒ ജിനീഷ് കുര്യൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കോഴിക്കോട് നഗരത്തിൽ കഴിഞ്ഞദിവസം പോലീസ് നടത്തിയ പരിശോധനയിൽ 15 കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായിരുന്നു.

Kozhikode
English summary
ganja hunt in kozhikkode, seized 55 kg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X