ജാമ്യത്തിലിറങ്ങി ദുബായിലേക്ക് കടന്ന സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി വീട്ടില്‍ നിന്നും പിടിയില്‍
കോഴിക്കോട്: കോടികളുടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. കൊടുവള്ളി വാവാദ് സ്വദശി ടികെ സുഫിയാനെയാണ് കഴിഞ്ഞദിവസം വീട്ടില്‍ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്. 2018 ഓഗസ്റ്റ് ഒന്നിന് കൊടുവള്ളി നീലേശ്വരം നൂഞ്ഞിക്കരയിൽ സ്വർണം ശുദ്ധീകരിക്കുന്ന കേന്ദ്രം ഡിആർഐ കണ്ടെത്തിയതോടെയാണ് കോവിക്കോട് വിമാനത്താവളം വഴി നടന്ന കോടികളുടെ സ്വര്‍ണ്ണക്കടത്തിന്‍റെ ചുരുളഴിഞ്ഞത്.
അഞ്ഞൂറിലേറെ കിലോയുടെ സ്വര്‍ണ്ണം ശുദ്ധീകരിച്ച് വിവിധ ആളുകള്‍ക്ക് കൈമാറിയതിന്‍റെ രേഖകള്‍ ഇവിടെ നിന്നും ഡിആര്‍ഐ കണ്ടെടുത്തു. ഇതിന് പുറമെ സ്വർണം ശുദ്ധീകരിക്കുന്ന ഉപകരണങ്ങൾ, സ്വർണം കടത്തുന്ന ഉൾവസ്ത്രങ്ങൾ, രണ്ടരലക്ഷം രൂപയുടെ സ്വർണമിശ്രിതം എന്നിവയും ഇവിടെ ഇന്ന് പിടികൂടിയിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സൂഫിയാനെ രണ്ട് മാസത്തിന് ശേഷം കരിപ്പൂരില്‍ വെച്ച് ഡിആര്‍ഐ പിടികൂന്നത്.
റിമാൻഡിലായെങ്കിലും ഒരു മാസത്തിനു ശേഷം ജാമ്യം ലഭിച്ച സൂഫിയാൻ ദുബായിലേക്കു കടന്നു. കേസില്‍ സൂഫിയാന്‍ ഉള്‍പ്പടേയുള്ള 5 പേര്‍ക്കെതിരെ 2019 ഫെബ്രുവരിയില്‍ സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ കൊഫെപോസ ചുമത്തിയത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തെങ്കിലും സൂഫിയാനെയും കൊടുവള്ളി ആവിലോറ സ്വദേശി സമീർ അലി എന്നിവരെ പിടികൂടാനായില്ല. ഇരുവരും നാട്ടില്‍ തിരിച്ചെത്തിയെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുഫിയാനെ വീട്ടില്‍ നിന്നും പിടികൂടാനായത്.

മലയാളികൾക്കായി ഇടപെട്ട് കോൺഗ്രസ്;സൗജന്യ യാത്ര ഒരുക്കും!ഇക്കുറി പഞ്ചാബ്,രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്ന്
ഇന്ത്യക്കെതിരെ വിഷം തുപ്പി അഫ്രീദി, ചുട്ടമറുപടി, ജോക്കറെന്ന് ഗംഭീര്‍, ഇനി സഹായമില്ലെന്ന് ഹര്‍ഭജന്‍!!