കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവിടെ എങ്ങും പട്ടാളക്കാര്‍, ഇവിടെ അങ്ങനെയൊന്നില്ലേ? അത്ഭുതത്തോടെ കാശ്മീരി യുവാക്കള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഞങ്ങളുടെ നാട്ടില്‍ എങ്ങും പട്ടാളക്കാരാണെന്നും കേരളത്തില്‍ എവിടെയും പട്ടാളക്കാരെ കാണാനായില്ലെന്നും പറയുമ്പോള്‍ കാശ്മീരില്‍ നിന്നെത്തിയ യുവാക്കള്‍ക്ക് അത്ഭുതം. യഥാര്‍ത്ഥ ജീവിതം ഇവിടെയുള്ള ജനങ്ങളാണ് ആസ്വദിക്കുന്നതെന്നും യുവാക്കള്‍. കശ്മീരി യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ എത്തിയ യുവാക്കളാണ് തങ്ങള്‍ കണ്ട കേരളാനുഭവങ്ങള്‍ കലക്‌ട്രേറ്റ് ചേമ്പറില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവുമായി പങ്കു വച്ചത്. കോഴിക്കോടിന്റെ ആതിഥ്യമര്യാദയും സഹകരണവും നാടിന്റെ സൗന്ദര്യവും ആകര്‍ഷിച്ചതായും യുവാക്കള്‍ പറഞ്ഞു.

<strong><br> ശസ്ത്രക്രിയയില്‍ പിഴവ്: തൃശൂരില്‍ യുവതി അബോധാവസ്ഥയില്‍, ആദ്യം ഇഞ്ചക്ഷന്‍ അലര്‍ജി!! </strong>
ശസ്ത്രക്രിയയില്‍ പിഴവ്: തൃശൂരില്‍ യുവതി അബോധാവസ്ഥയില്‍, ആദ്യം ഇഞ്ചക്ഷന്‍ അലര്‍ജി!!

കേരളം മാതൃക സംസ്ഥാനമാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം തുടങ്ങി എല്ലാ മേഖലകളിലും ഉയര്‍ന്ന നിലവാരമുളള കേരളത്തില്‍ സന്ദര്‍ശനം നടത്താന്‍ ലഭിച്ചത് മികച്ച അവസരമായി കാണണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ശാക്തീകരണവും കൂട്ടായ്മയുമാണ് കേരളത്തെ മികച്ചതാക്കുന്നത്. ഐ.ടി മേഖലയില്‍ ഉള്‍പ്പെടെ കേരളം മുന്‍പന്തിയിലാണ്. അറിവുകളെ അവസരോചിതമായി ഉപയോഗിക്കാന്‍ സാധിച്ചു എന്നതാണ് നടുക്കിയ പ്രളയകാലത്തും കേരളത്തിന് അതിജീവനം സാധ്യമാക്കിയത്. പ്രളയസമയത്ത് എല്ലാവിധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ പൊതുജനങ്ങളുടെ കൂട്ടായ്മയിലൂടെ സാധിച്ചു. ഒപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിന് സഹായം ലഭിച്ചിട്ടുണ്ട്.

kashmiriyouth-

ഭൂപരിഷ്‌കരണ നയങ്ങളാണ് കേരളത്തിലെ സാധാരണക്കാരുടെ ജീവിതം സുഗമമാക്കിതെന്ന് കലക്ടര്‍ വിശദീകരിച്ചു. സുന്ദരമായ പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതമായ കേരളത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം ടൂറിസത്തിനും മികച്ച പരിഗണന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അവസരങ്ങള്‍ നമ്മുടെ ഓരോരുത്തരുടെയും വിരല്‍ തുമ്പിലുണ്ട്. കാശ്മീരിലും അവസരങ്ങള്‍ കണ്ടെത്താനാകണം. അവനവവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എന്ത് ചെയ്യാനാകുമെന്ന് മനസിലാക്കുക വഴി വികസിതമായ ഒരു സമൂഹം ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കശ്മീരി യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായുള്ള പത്ത് ബാച്ചിലെ നാലാം ബാച്ചാണ് കോഴിക്കോട് എത്തിയത്. കേരളത്തിന്റെ വിവിധ മേഖലയിലെ വികസന നേട്ടങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. ജമ്മു കശ്മീരിലെ ശ്രീനഗര്‍, ബാരാമുള്ള, ബഡ്ഗാമു ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 65 ലധികം യുവാക്കളാണ് കലക്‌ട്രേറ്റിലെത്തിയത്. തുടര്‍ന്ന് സംഘം പ്രോവിഡന്‍സ് കോളേജ്, ഐ.ഐ.എം, കാരന്തൂര്‍ പാറ്റേണ്‍ ക്ലബ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

പ്ലാനറ്റോറിയം, ആകാശവാണി, പഴശ്ശി മ്യൂസിയം, കാപ്പാട്, ബേപ്പൂര്‍, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, സി.വി.എന്‍ കളരിസംഘം എന്നിവ സന്ദര്‍ശിച്ച ശേഷം തിങ്കളാഴ്ച സംഘം നാട്ടിലേക്ക് മടങ്ങും. നെഹ്‌റു യുവകേന്ദ്ര ഡയറക്ടര്‍ എസ്. സതീസി, ജില്ലാ കോര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍, പ്രോഗ്രാം ഓഫീസര്‍ ഹരികുമാര്‍ തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് എന്നിവ സംയുക്തമയാണ് പരിപാടി സംഘടിപ്പിച്ചത്.

Kozhikode
English summary
ള്‍. kashmiri people visits kerala and shares experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X