2001 ലെ ആ ചരിത്രം കുന്ദമംഗലത്ത് ആവര്‍ത്തിക്കുമോ, യുഡിഎഫ് പ്രതീക്ഷ ഇങ്ങനെ, മൂന്നാം വിജയത്തിന് ഇടത്
കോഴിക്കോട്: ഒരിടത്തേക്ക് മറിഞ്ഞാല്‍ പിന്നെ തിരിച്ച് മറിക്കാന്‍ ചില്ലപ്പോള്‍ രണ്ടും മൂന്നും തവണ ശ്രമിക്കേണ്ടി വരുമെന്ന പേരുദോഷം ഉണ്ടെങ്കിലും ഇടത്തോട്ടും വലത്തോട്ടും മാറാന്‍ മടിയില്ലാത്ത മണ്ഡലമാണ് കുന്ദമംഗലം. ഇടത് വലത് മുന്നണികള്‍ വിജയിച്ചിട്ടുള്ള മണ്ഡലത്തില്‍ ഇരുമുന്നണികളില്‍ നിന്നും ഒരിക്കല്‍ വിജയിച്ചിട്ടുള്ളവര്‍ വീണ്ടും വിജയിച്ച ചരിത്രമാണ് കുന്ദമംഗലത്തിനുള്ളത്. അതുകൊണ്ട് തന്നെ ഇരുമുന്നണികള്‍ക്കും ഈ മണ്ഡലത്തില്‍ പ്രതീക്ഷകള്‍ ഏറെയാണ്. വിജയം തുടരുമെന്ന അവകാശവാദത്തോടെ ഇടത് സ്വതന്ത്രന്‍ പിടിഎ റഹീം മൂന്നാം തവണയും ജനവിധി തേടുമ്പോള്‍ കോണ്‍ഗ്രസ് നേതാവായിരുന്നു ദിനേഷ് പെരുമണ്ണയെ സ്വതന്ത്രനായി പരീക്ഷിച്ച് മണ്ഡലം തിരികെ പിടിക്കാനുള്ള തന്ത്രമാണ് മുസ്ലിം ലീഗ് പയറ്റുന്നത്.
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

രണ്ട് തവണ പിടിഎ റഹീം
രണ്ട് തവണ പിടിഎ റഹീം വിജയിച്ച മണ്ഡലമാണെങ്കിലും ശക്തമായ മത്സരത്തിന്‍റെ പ്രതീതിയാണ് പ്രചരണം അവസാനിക്കുമ്പോള്‍ കുന്ദംഗലത്ത് ഉള്ളത്. മത്സര ഫലം പ്രവചിക്കല്‍ ഒരു പരിധിവരെ അസാധ്യം. മുന്നണി വോട്ടുകള്‍ക്കൊപ്പം പിടിഎ റഹീം പിടിക്കുന്ന വോട്ടുകള്‍ കൂടി ചേരുമ്പോള്‍ മൂന്നാം തവണയും എളപ്പത്തില്‍ വിജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

ഒരു കാലത്ത് ലീഗിലെ ശക്തന്‍
ഒരു കാലത്ത് മുസ്ലിം ലീഗിന്‍റെ ശക്തനായ നേതാവായിരുന്നു പിടിഎ റഹീം. പിന്നീട് ലീഗുമായി തെറ്റിപ്പിരിഞ്ഞ റഹീം 2006 ല്‍ കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച് ഏവരേയും ഞെട്ടിച്ചു. 2011 ലും 2016 ലും കുന്ദമംഗലത്താണ് പിടിഎ റഹീം മത്സരിക്കുന്നത്. 2011 ല്‍ മുസ്ലിം ലീഗിന്‍റെ കൈവശമുണ്ടായിരുന്ന മണ്ഡലം റഹീം പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ തവണ
യുഡിഎഫില്‍ മുസ്ലിം ലീഗ് മത്സരിച്ചുകൊണ്ടിരുന്ന സീറ്റ് 2016 കോണ്‍ഗ്രസ് ഏറ്റെടുത്തത് മണ്ഡലം തിരിച്ച് പിടിക്കുകയെന്ന ഏക ലക്ഷ്യത്തോടെയായിരുന്നു. ശക്തമായ മത്സരത്തിനായി ടി സിദ്ധീഖിനെ അവര്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനമാകെ ആഞ്ഞടിച്ച ഇടത് തരംഗം കുന്ദമംഗലത്തും വീശിയപ്പോള്‍ ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തി പിടിഎ റഹീം രണ്ടാം തവണയും വിജയിച്ചു.

ആത്മവിശ്വാസം
റഹീം തന്നെ മുന്നാം തവണയും മത്സരത്തിന് ഇറങ്ങുമ്പോള്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ആത്മവിശ്വാസം ഏറെയാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മണ്ഡലത്തില്‍ 5107 വോട്ടുകളുടെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ റഹീമിന് ഇത് 15000 ത്തിന് മുകളിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ അവകാശവാദം.

ദിനേഷ് പെരുമണ്ണ
കഴിഞ്ഞ തവണ കോണ്‍ഗ്രസുമായി വെച്ച് മാറിയ മണ്ഡലം ഇത്തവണ ലീഗിന് തിരികെ ലഭിച്ചിരുന്നു. മണ്ഡലം തിരിച്ച് പിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന അവരുടെ അന്വേഷണം ചെന്നെത്തിയത് കോണ്‍ഗ്രസ് നേതാവായി ദിനേഷ് പെരുമണ്ണയിലാണ്. കോണ്‍ഗ്രസും കൂടി സമ്മതം മൂളിയതോടെ ദിനേഷ് പെരുമണ്ണയെ ലീഗ് പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2001 ല്‍
ഇത്തരമൊരു പരീക്ഷണത്തിലൂടെയായിരുന്നു സിപിഎമ്മിന്‍റെ കൈവശം ഉണ്ടായിരുന്ന മണ്ഡലം 2001 ല്‍ മുസ്ലിം ലീഗ് തിരികെ പിടിച്ചത്. 2001 ല്‍ സംവരണ സീറ്റായിരുന്നു മണ്ഡലത്തില്‍ യുസി രാമനെ ആദ്യമായി കുന്ദമംഗലത്ത് മത്സരിപ്പിക്കാന്‍ ലീഗ് തീരുമാനിക്കുമ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ് നേതാവായിരുന്നു. ആദ്യ തവണ വിജയിച്ച അദ്ദേഹം 2006 ലും വിജയം തുടര്‍ന്നു.

ആവര്‍ത്തിക്കുമോ
2001 ല്‍ യുസി രാമനിലൂടെ ഉണ്ടാക്കിയ നേട്ടം ഇത്തവണ ദിനേഷ് പെരുമണ്ണയിലൂടെ ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നാണ് ലീഗും യുഡിഎഫും നോക്കുന്നത്. പ്രചരണത്തില്‍ ദിനേഷിന്‍റെ നാടായ പെരുമണ്ണയിലും ഒളവണ്ണയിലുമൊക്കെ ഉണ്ടാക്കാന്‍ സാധിച്ച ചലനം യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇവിടങ്ങളില്‍ അടിയൊഴുക്ക് ഉണ്ടായാല്‍ അത് വിജയത്തെ നിര്‍ണ്ണയിക്കും.

ബിജെപി സാന്നിധ്യം
സംസ്ഥാനത്തെ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് കുന്ദമംഗലം. 2016 ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മുതിര്‍ന്ന നേതാവായ സികെ പത്മനാഭന് മണ്ഡലത്തില്‍ നേടാന്‍ കഴിഞ്ഞത് 32702 വോട്ടുകളായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ വോട്ട് നില നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. വികെ സജീവനെയാണ് ബിജെപി ഇത്തവണ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.












Click it and Unblock the Notifications