• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ജോലി പോയാലും ഒരു മരയൂളയുടെയും കാലില്‍ വീഴില്ല; സസ്‌പെന്‍ഷന്‍ കിട്ടിയ പോലീസുകാരന്റെ കുറിപ്പ്

Google Oneindia Malayalam News

കോഴിക്കോട്: പലതവണ വാര്‍ത്തകളില്‍ നിറഞ്ഞ പേരാണ് ഉമേഷ് വള്ളിക്കുന്ന്. കോഴിക്കോട്ടെ സിവില്‍ പോലീസ് ഓഫീസറായ ഇദ്ദേഹത്തിന് സസ്‌പെന്‍ഷന്‍ കിട്ടിയെന്നാണ് പുതിയ വിവരം. ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്ക് പോസ്റ്റ് വഴി ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു. നേരത്തെ മിഠായി തെരുവിലെ അക്രമവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഉമേഷ് വള്ളിക്കുന്ന് വകുപ്പുതല നടപടി നേരിട്ടിരുന്നു. മാത്രമല്ല, യുഎപിഎ നടപടികളെ വിമര്‍ശിക്കുന്ന കാട് പൂക്കും നേരം എന്ന സിനിമയെ സംബന്ധിച്ച് ഉമേഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് കോഴിക്കോട് കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതിലേക്ക് വരെ എത്തിയിരുന്നു. ഇപ്പോള്‍ ഉമേഷ് വള്ളിക്കുന്നിന് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരമാണ് ബന്ധപ്പെട്ട ഉത്തരവ് അദ്ദേഹത്തിന് ലഭിച്ചത്.

രക്ഷിതാക്കളുടെ സമ്മതമില്ലാതെ പറമ്പില്‍ ബസാര്‍ സ്വദേശിയായ യുവതിയെ ഫ്‌ളാറ്റില്‍ താമസിപ്പിക്കുകയും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറോട് ഭാര്യയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നുമാണ് ആക്ഷേപം. സേനയുടെ അന്തസിന് ചേരാത്ത വിധം പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. കോഴിക്കോട് സിറ്റി നടക്കാവ് ഇന്‍സ്‌പെക്ടറോട് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, പോലീസുകാരനോടുള്ള വ്യക്തി വിദ്വേഷം തീര്‍ക്കാന്‍ കമ്മീഷണര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യുവതി ഉത്തര മേഖല ഐജിക്ക് പരാതി നല്‍കി.

സസ്‌പെന്‍ഷന്‍ വിവരം വിശദമാക്കി ഉമേഷ് വള്ളിക്കുന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ...

കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇന്ന് വൈകുന്നേരം ആദരപൂര്‍വ്വം കൈപ്പറ്റിയിരിക്കുന്നു. 2020 ല്‍ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെന്‍ഡര്‍ ഈക്വാലിറ്റിയുമൊക്കെ ഉള്ള ലോകമാണെന്നുമുള്ള വസ്തുതകള്‍ വെറുതെയാണെന്ന് ബോധ്യപ്പെടുത്താന്‍ ഈ ഉത്തരവിന് സാധിക്കുമാറാകട്ടെ.

സൗദിയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറന്നു; നിര്‍ണായക ചര്‍ച്ച, ഉപരോധം അവസാനിക്കുമെന്ന് റിപോര്‍ട്ട്സൗദിയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറന്നു; നിര്‍ണായക ചര്‍ച്ച, ഉപരോധം അവസാനിക്കുമെന്ന് റിപോര്‍ട്ട്

31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്‌ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി 'അവളുടെ പേരില്‍ ഫ്‌ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദര്‍ശനം നടത്തുന്നു' എന്നൊക്കെ പഴയ ആല്‍ത്തറ മാടമ്പികളുടെ കുശുമ്പന്‍ പരദൂഷണം പോലുള്ള വാചകങ്ങള്‍ ഒരു പോലീസുകാരന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാള്‍ വാഴട്ടെ.

അധികാരത്തിന്റെ തിളപ്പില്‍ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങള്‍ക്കും അഭിവാദ്യങ്ങള്‍. ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാല്‍ക്കല്‍ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു.

https://www.facebook.com/umeshvallikkunnu/posts/3945098748838447

Kozhikode
English summary
Kerala Civil Police Officer Umesh Vallikkunu gets suspension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion