• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധം; നടപടി കർശനമാക്കി പോലീസ്

  • By Desk

കോഴിക്കോട്: ഡ്രോൺ കാമറ ഉപയോഗിക്കുന്നവർ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചു രജിസ്‌ട്രേഷൻ നടത്തിയിരിക്കണമെന്ന് പോലീസ്. 2018 ഡിസംബർ മുതൽ ഡ്രോണുകൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകൾ മുതൽ 150 കിലോ ഗ്രാം വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് അഞ്ചു വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

വേനലില്‍ ശീതളപാനിയ വില്‍പന വ്യാപകം; ആലപ്പുഴയിൽ 100 കണക്കിന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ, നടപടിയെടുക്കാതെ അധികൃതര്‍

250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്കു മുകളിൽ പറക്കാൻ പാടില്ല. സുരക്ഷാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി ആവശ്യമില്ലെന്നും പോലീസ് അറിയിച്ചു.നാനോ ഡ്രോണുകൾക്ക് മുകളിലുള്ള എല്ലാ കുഞ്ഞൻ വിമാനങ്ങൾക്കും വ്യോമയാന ഡയറക്ടറേറ്റ് നൽകുന്ന പെർമിറ്റും (അൺമാന്ഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റർ പെർമിറ്റ് ) വ്യക്തിഗത തിരിച്ചറിയൽ നമ്പരും കരസ്ഥമാക്കണം.

അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമേ ഇവ പറത്താൻ പാടുള്ളൂ. പാർലമെന്റ്, രാഷ്ട്രപതിഭവൻ, വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങൾ, സംസ്ഥാന സെക്രട്ടറിയേറ്റ്, മറ്റു സുരക്ഷാ സ്ഥാപനങ്ങൾ രാജ്യാന്തരഅതിർത്തിയുടെ 50 കിലോമീറ്റർ പരിധിയിലും കടലിൽ തീരത്തു നിന്ന് 500 മീറ്ററിനപ്പുറവും ഡ്രോണുകൾ പറത്താൻ പാടില്ല.നിരോധിതമേഖലകളിൽ ഡ്രോൺ അനുവദനീയമല്ലെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകൾക്ക് ഡയറക്റ്റർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ ആവശ്യമാണ്. 15 മീറ്റർ വരെ പറക്കുന്ന 250 ഗ്രാമിൽ താഴെ ഭാരമുള്ള ഡ്രോണുകൾക്ക് ഈ നമ്പർ ആവശ്യമില്ല. ഡ്രോണുകൾ വാങ്ങുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ എക്വിപ്‌മെന്റ് ടൈപ്പ് അനുമതി ആവശ്യമാണ്.

250 ഗ്രാമിനും രണ്ടുകിലോയ്ക്കും ഇടയ്ക്ക് ഭാരമുളള ഡ്രോണുകൾ പറത്തുന്നതിന് 24 മണിക്കൂർ മുൻപ് അക്കാര്യം ലോക്കൽ പോലീസ് സ്റ്റേഷനിൽ അറിയിക്കണം. ഡ്രോണുകൾ പറത്തുന്നത് സാധാരണഗതിയിൽ പകൽസമയത്ത് മാത്രമായിരിക്കണം. സിവിൽ, ഡിഫൻസ്, സ്വകാര്യ വിമാനത്താവളങ്ങളുടെ മൂന്നുകിലോമീറ്റർ പരിധി, സ്ഥിരമോ താൽക്കാലികമോ ആയി നിരോധനമുള്ള മേഖലകൾ, തീരത്തുനിന്ന് കടലിലേയ്ക്ക് 500 മീറ്റർ, സൈനികസ്ഥാപനങ്ങളുടെയും സംസ്ഥാന സെക്രട്ടേറിയറ്റുകളുടെയും മൂന്നുകിലോമീറ്റർ പരിധി, കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടിഫൈ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ രണ്ടു കിലോമീറ്റർ പരിധി എന്നിവിടങ്ങളിലും സഞ്ചരിക്കുന്ന വാഹനങ്ങളിലിരുന്നും ഡ്രോണുകൾ പറത്താൻ പാടില്ല.

ഒരുകൂട്ടം ആളുകൾക്കു മുകളിലോ പൊതുസ്ഥലങ്ങളിലോ ജനം നിറഞ്ഞ സ്റ്റേഡിയങ്ങളിലോ അനുവാദമില്ലാതെ ഡ്രോണുകൾ പറത്താൻ പാടില്ലെന്നും പോലീസ് നിർദേശിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിന് മുകളിൽ ഡ്രോൺ കണ്ടു എന്ന റിപ്പോർട്ടിനെ തുടർന്നാണ് ഈ വിഷയം വീണ്ടും ചർച്ചയാകുന്നത്. തിരുവനന്തപുരത്തെ സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ദിവസങ്ങളായി നഗരത്തിൻറെ പല ഭാഗത്തും ഡ്രോൺ കാണപ്പെട്ടതായി പറയുന്ന സംഭവത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിനായി വ്യോമസേന, ഐ.എസ്.ആർ.ഒ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ദ്ധരുടെ സേവനവും പോലീസ് തേടിയിട്ടുണ്ട്. ഓപ്പറേഷൻ ഉഡാൻ എന്നാണ് അന്വേഷണത്തിന് പോലീസ് നാമകരണം ചെയ്തിരിക്കുന്നത്. പോലീസിൻറെ വിവിധ ഏജൻസികൾ അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കാണപ്പെട്ട ഡ്രോൺ കളിപ്പാട്ടമായിരിക്കാനാണ് സാധ്യതയെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. ഡ്രോൺ പറത്തുമ്പോൾ ശ്രദ്ധിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നേരത്തെതന്നെ പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്തിടെ നഗരത്തിൽ ഡ്രോൺ കാണപ്പെട്ടതായി പറയപ്പെടുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് പോലീസ് അറിയിച്ചു.

Kozhikode

English summary
Kerala police on drone camera regulations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X