കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂളിമാട് പാലത്തിന്റെ തകര്‍ച്ചയില്‍ നടപടി; രണ്ട് പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

കോഴിക്കോട്: കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍ദേശിച്ചിരിക്കുന്നത്. ചാലിയാറിന് കുറുകെയുള്ള ഈ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതില്‍ അടക്കം വലിയ വീഴ്ച്ച ഉദ്യോഗസ്ഥര്‍ക്ക് വന്നതായി നേരത്തെ വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അന്നേ നടപടിയുണ്ടാവുമെന്ന് ഉറപ്പിച്ചിരുന്നു. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. ഏറ്റവും നല്ല രീതിയില്‍ പോയിരുന്ന പൊതുമരാമത്ത് വകുപ്പിന് വലിയ ക്ഷീണമായിരുന്നു കൂളിമാട് പാലത്തിന്റെ തകര്‍ച്ച.

ഖുശ്ബുവിനായി അമ്പലം പണിതവരാണ്, സെക്‌സ് റാണി.... തുറന്നടിച്ച് കൊല്ലം തുളസിഖുശ്ബുവിനായി അമ്പലം പണിതവരാണ്, സെക്‌സ് റാണി.... തുറന്നടിച്ച് കൊല്ലം തുളസി

1

പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറി മന്ത്രി മുഹമ്മദ് റിയാസ് തന്നെ നിര്‍ദേശം നല്‍കിയത്. പാലത്തിന്റെ നിര്‍മാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കര്‍ശന താക്കീത് നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേലില്‍ ഇത്തരം വീഴ്്ച്ചകള്‍ ആവര്‍ത്തിക്കരുതെന്നാണ് അറിയിക്കുക. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നും ഊരാളുങ്കലിനോട് നിര്‍ദേശിച്ചു.

പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി വിജിലന്‍സ് ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രി തിരിച്ചയച്ചിരുന്നു. പാലം നിര്‍മാണം നടക്കുന്ന സൈറ്റില്‍ നിരീക്ഷണവും പരിശോധവും നടത്തേണ്ട ചുമതല അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ആയിരുന്നു. എന്നാല്‍ അപകടസമയത്ത് ഈ ഉദ്യോഗസ്ഥന്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു. എന്നാല്‍ പകരം ആരെയാണ് നിര്‍മാണം നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയതെന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണം നല്‍കാന്‍ എക്‌സിക്യൂട്ടീവിന് സാധിച്ചില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താന്‍ സൈറ്റിലുണ്ടായിരുന്നുവെന്ന് അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞിരുന്നു. എന്നാല്‍ അപകടം നടക്കുന്നത് കണ്ടില്ലെന്നായിരുന്നു മൊഴി നല്‍കിയിരുന്നു.

അസി എഞ്ചിനീയറുടെ തെറ്റായ മൊഴിയാണ് നടപടിക്ക് കാരണം. ഊരാളുങ്കല്‍ ലേബര്‍ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കി അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. അവര്‍ക്ക് ആദ്യമായിട്ടാണ് സര്‍ക്കാരില്‍ നിന്ന് കര്‍ശന താക്കീത് ലഭിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപട വകുപ്പ് സെക്രട്ടറി സ്വീകരിക്കും. വിജിലന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മടക്കിയത് കുറച്ച് കൂടി വ്യക്തത ആവശ്യമുള്ളത് കൊണ്ടാണെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

സോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതംസോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതം

Kozhikode
English summary
koolimadu bridge collapse: two pwd officials will get suspension, orders minister muhammed riyas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X