കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തെ അതിജീവിച്ചു: നവജാതശിശുവിന് സങ്കീര്‍ണശസ്ത്രക്രിയയിലൂടെ സുഖജീവിതം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രളയകാലത്ത് ജനിച്ച നവജാത ശിശുവിന് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ സുഖജീവിതം. കോഴിക്കോട് ആസ്റ്റര്‍ മിംസിലാണ് പ്രളയകാലത്ത് പാലക്കാട് മണ്ണാര്‍ക്കാട്ട് ജനിച്ച അവിന്‍കൃഷ്ണന്‍ എന്ന നവജാത ശിശുവിനെ ട്രാന്‍സ്‌പൊസിഷന്‍ ഗ്രെയിറ്റ് ആര്‍ട്ടറീസ് എന്ന രോഗാവസ്ഥയില്‍നിന്ന് രക്ഷിച്ചെടുത്തത്. പ്രളയം കേരളത്തെ മുക്കിക്കൊണ്ടിരുന്ന ഓഗസ്റ്റ് 16 നാണ് മണ്ണാര്‍ക്കാട് സ്വദേശികളായ അനൂപിന്റെയും സുചിത്രയുടെയും മകനായി അവിന്‍ കൃഷ്ണന്‍ ജനിക്കുന്നത്. ജനിച്ചപ്പോള്‍തന്നെ ഹൃദയത്തിന് പ്രശ്‌നമുണ്ടെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ തൃശൂര്‍മെഡിക്കല്‍ കോളേജിലേക്ക് അവിനെ അയച്ചു.

കോരിച്ചൊരിയുന്ന മഴയെ അതിജീവിച്ച് ഓഗസ്റ്റ് 17ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയത്തില്‍ നിന്നും പോകുന്ന രണ്ട് മഹാരക്തധമനികളും പരസ്പരംമാറിപോയിരിക്കുന്ന ട്രാന്‍സ്‌പൊസിഷന്‍ ഓഫ് ഗ്രേറ്റ് ആര്‍ട്ടറീസ് എന്ന ഗുരുതരമായരോഗാവസ്ഥ. ഇടതുവശത്തുനിന്ന് ആരംഭിക്കുന്ന ഓക്‌സിജന്‍ നിറഞ്ഞ ശുദ്ധരക്തക്കുഴലുകള്‍ ഹൃദയത്തിലെത്തുന്നതിനു പകരം ശ്വാസകോശത്തിലേയ്ക്കു തന്നെ തിരികെപ്പോകുന്നതായിരുന്നു പ്രശ്‌നം. ഓക്‌സിജന്‍ കുറഞ്ഞ അശുദ്ധരക്തം മഹാധമനിയില്‍നിന്ന് നേരിട്ട് ശരീരത്തിലേയ്ക്ക് എത്തിയിരുന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. അടിയന്തിര ഹൃദയശസ്ത്രക്രിയയല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടായില്ല. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ ഹൃദയശസ്ത്രക്രിയക്ക് സൗകര്യമില്ലാതിരുന്നതിനാല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലേക്ക് മാറ്റുകയായിരുന്നു.

newbornbabyfloodvictim


സാധാരണക്കാരായ അനൂപിനും സുചിത്രയ്ക്കുംഹൃദയശസ്ത്രക്രിയക്കുള്ള ചെലവ് താങ്ങാനാവുമായിരുിന്നല്ല. മെഡിക്കല്‍ കോളേജിലെ ഡോ. പുരുഷോത്തമന്‍, ഡോ. ജാനകി എന്നിവരുടെ നിര്‍ദേശാനുസരണം കുട്ടികളുടെ ഹൃദയശസ്ത്രക്രിയക്ക് സഹായം നല്‍കുന്ന ഹൃദ്യം പദ്ധതി പ്രകാരം അവിന്‍ കൃഷ്ണന്റെ ശസ്ത്രക്രിയ നടത്താനായി പിന്നീടുള്ള ശ്രമം. എന്നാല്‍ ഹൃദ്യം പദ്ധതി പ്രകാരം ശസ്ത്രക്രിയ നടത്താന്‍ അംഗീകാരമുള്ള കേരളത്തിലെ 4 ആശുപത്രികളിലേക്കും പ്രളയകാലത്ത് യാത്ര സാദ്ധ്യമായിരുന്നില്ല. പ്രളയം മദ്ധ്യകേരളത്തെ മിക്കവാറും ഇതിനോടകംവിഴുങ്ങിക്കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹൃദ്യം പദ്ധതിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ ശ്രീഹരി പദ്ധതിക്ക് അംഗീകാരം കാത്തിരിക്കുന്ന ആസ്റ്റര്‍ മിംസുമായി ബന്ധപ്പെട്ടതും കുട്ടിയെ അവിടേക്ക് മാറ്റിയതും.

Kozhikode
English summary
kozhikkode local news about new born baby who survivd during flood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X